Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർജിക്കൽ സ്പിരിറ്റും മെഡിക്കൽ മാസ്‌കുകളും കിട്ടാനില്ലാതായി; ടിൻഫുഡും ബോട്ടിൽഡ് വാട്ടറും വിറ്റ് തീർന്നത് ഞൊടിയിടയിൽ; കൊറോണ പടരുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ബ്രിട്ടീഷുകാർ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു

സർജിക്കൽ സ്പിരിറ്റും മെഡിക്കൽ മാസ്‌കുകളും കിട്ടാനില്ലാതായി; ടിൻഫുഡും ബോട്ടിൽഡ് വാട്ടറും വിറ്റ് തീർന്നത് ഞൊടിയിടയിൽ; കൊറോണ പടരുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ബ്രിട്ടീഷുകാർ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു

സ്വന്തം ലേഖകൻ

യൂറോപ്പിലാകമാനം അതിവേഗം പടർന്ന് പിടിക്കുന്ന കൊറോണ ബ്രിട്ടനിലും സ്ഥിതിഗതികൾ ഗുരുതരമാക്കുമെന്ന ആശങ്ക ശക്തമായതിനെ തുടർന്ന് രാജ്യത്ത് സർജിക്കൽ സ്പിരിറ്റും മെഡിക്കൽ മാസ്‌കുകളും കിട്ടാനില്ലാത്ത അവസ്ഥ സംജാതമായെന്നാണ് റിപ്പോർട്ട്. അടിന്തിരഘട്ടത്തെ മുന്നിൽ കണ്ട് ആളുകൾ ടിൻഫുഡും ബോട്ടിൽഡ് വാട്ടറും വൻ തോതിൽ വാങ്ങിക്കൂട്ടിയതിനെ തുടർന്ന് ഇവയും ഞൊടിയിടയിലാണ് വിറ്റ് തീർന്നിരിക്കുന്നത്. കൊറോണ പെട്ടെന്ന് പടർന്ന് പിടിക്കുകയും ദീർഘനാൾ ഐസൊലേഷനിൽ കഴിയേണ്ടി വരുകയും ചെയ്യേണ്ടി വരുമെന്നും ആ സമയത്ത് ഈ വക സാധനങ്ങൾ ആവശ്യമായി വരുമെന്നുമുള്ള ആശങ്ക കനത്തതിനെ തുടർന്നാണ് ഈ വക സാധനങ്ങൾക്ക് വൻ ഡിമാന്റേറിയിരിക്കുന്നത്.

തങ്ങളുടെ സമൂഹങ്ങളിൽ കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തെ നേരിടാൻ ചിലർ തങ്ങളുടെ വീടുകളിൽ ഇപ്പോൾ തന്നെ ഐസൊലേഷൻ റൂമുകൾ സജ്ജീകരിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. അടിയന്തിര സാഹചര്യത്തെ നേരിടാനായി നിരവധി പേർ നാപ്പികളും ടോയ്ലറ്റ് റോളുകളും സൂപ്പും ടിൻഡ് ഫ്രൂട്ടുകളും പെറ്റ് ഫുഡും, മരുന്നുകളും വൈനും വൻ തോതിൽ വാങ്ങിക്കൂട്ടിയിട്ടുണ്ട്.തൽഫലമായി ഇവയ്ക്ക് വൻ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. അടിയന്തിര സാഹചര്യത്തെ നേരിടുന്നതിന് തങ്ങളുടെ വീടുകളെ സജ്ജമാക്കുന്നതിന് ചിലർ പുതിയ ചെസ്റ്റ് ഫ്രീസറുകളും വാങ്ങി അതിൽ ഭക്ഷ്യവസ്തുക്കൾ സംഭരിച്ചിട്ടുണ്ട്.

കൊറോണ അടുത്തവരിൽ നിന്ന് പോലും പകരുന്നത് തടയുന്നതിനായി പോർട്ടബിൾ ടോയ്ലറ്റ് വരെ വാങ്ങി സൂക്ഷിച്ചവർ യുകെയിലുണ്ടെന്നാണ് റിപ്പോർട്ട്. മാറിയ സാഹചര്യത്തിൽ അണുനാശിനിയായ ആന്റിബാക്ടീരിയൽ ജെല്ലിനും വൻ ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. സർജിക്കൽ സ്പിരിറ്റിന്റെ വിൽപനയിൽ ഇബേയിലും ആമസോണിലും വൻ കുതിച്ച് ചാട്ടമാണുണ്ടായിരിക്കുന്നത്. കൊറോണ വന്നാൽ കഴിയാനായി തങ്ങളുടെ വീട്ടിലെ ചെറിയ മുറിയെ ഐസൊലേഷൻ സോണായി ഇപ്പോൾ തന്നെ പരിവർത്തനപ്പെടുത്തിയെന്ന് വെളിപ്പെടുത്തി ഒരാൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. ഇവിടെ പാചകത്തിനുള്ള സൗകര്യം, കിടക്കാനുള്ള സംവിധാനങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ സജ്ജീകരിച്ചതിന്റെ ചിത്രങ്ങളും അയാൾ പങ്ക് വച്ചിരുന്നു.

ഫാം കാരവാൻ ഐസൊലേഷൻ സ്യൂട്ടാക്കി താൻ പരിവർത്തനപ്പെടുത്തിയെന്നാണ് മറ്റൊരാൾ വെളിപ്പെടുത്തിയത്. രാജ്യത്തുകൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യമുണ്ടായാൽ എല്ലാ ടൗണുകളും ഒറ്റപ്പെടാനും ഷോപ്പുകൾ അടച്ച് പൂട്ടാനും സാധ്യതയുണ്ടെന്ന ആശങ്ക പ്രചരിച്ചതിനാലാണ് ഇത്തരത്തിൽ ആളുകൾ സാധനങ്ങൾ വൻ തോതിൽ വാങ്ങിക്കൂട്ടുന്നതെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ ബിസിനസ് മാനേജ്മെന്റ് പ്രഫസറായ റാറ്റുല ചക്രബർത്തി പറയുന്നത്.

തങ്ങളുടെ ജീവിതത്തെ കൊറോണ വൈറസ് കടുത്ത രീതിയിൽ ബാധിക്കുമെന്ന കാര്യത്തിൽ ആളുകൾ ഇപ്പോൾ തന്നെ ആശങ്കാകുലരാണെന്നും വിദഗ്ദ്ധർ എടുത്ത് കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP