Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാർക്കോ അനാലിസീസ് ചെയ്തവരുടെ പേരിൽ അഭയാ കേസ് വിചാരണ നീളുന്നു; അപ്പീലുമായി സിബിഐ സുപ്രീംകോടതിയിൽ; നടന്നുകൊണ്ടിരിക്കുന്ന വിചാരണ മൂന്ന് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി; മൂന്ന് പതിറ്റാണ്ടായിട്ടും നീതി ലഭിക്കാതെ സിസ്റ്റർ അഭയക്ക് ഇനിയും നീതി വൈകും; ഉന്നതരുടെ സ്വാധീനത്തിൽ കേസുകൾ നീളുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിസ്റ്റർ അഭയ കേസിന്റെ വിചാരണ ഹൈക്കോടതി 3 മാസത്തേക്കു തടഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം ഷെഡ്യൂൾ ചെയ്ത സാക്ഷിവിസ്താരം അനുവദിച്ചിരുന്നു. തിരുവനന്തപുരം സിബിഐ സ്‌പെഷൽ കോടതിയിലാണു കേസിന്റെ വിചാരണ. 

പ്രതികളെ നാർക്കോ അനാലിസിസിനു വിധേയമാക്കിയ വിദഗ്ധരെ വിസ്തരിക്കുന്നതു തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണെന്നു സിബിഐ അറിയിച്ചു.ഇക്കാരണത്താൽ വിചാരണ മാറ്റിവയ്ക്കാൻ സിബിഐ നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി. ബി. സുരേഷ്‌കുമാറിന്റെ ഉത്തരവ്. ഈയാവശ്യം വിചാരണക്കോടതി നിരസിച്ച സാഹചര്യത്തിലാണു ഹൈക്കോടതിയിലെ ഹർജി. അതേസമയം വിചാരണ തടയുന്നതിന് പിന്നിൽ ഉന്നതനീക്കമുണ്ടെന്ന ആരോപണവും നിഴലിക്കുന്നുണ്ട്.

2007ൽ നാർകോ അനാലിസിസ് നടത്തിയ എൻ. ക്യഷ്ണവേണി, പ്രവീൺ പർവതപ്പ എന്നിവരുടെ സാക്ഷിവിസ്താരത്തിനു സിബിഐ കോടതി നോട്ടിസ് അയച്ചെങ്കിലും പ്രതികൾ നൽകിയ ഹർജിയെത്തുടർന്നാണു ഹൈക്കോടതി ഇടപെട്ടത്. ഇതിനെതിരെ അപ്പീൽ നൽകുന്ന കാരണത്തിലാണു വിചാരണ മാറ്റാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

സിസ്റ്റർ അഭയ കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തടയാനാകുന്നില്ലെന്ന് സിബിഐ. പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയെ മുൻപ് അറിയിച്ചിരുന്നു. വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് സാക്ഷികൾ കൂറ്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയുടെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നാലാം സാക്ഷി സഞ്ജു പി.മാത്യുവും അമ്പതാം സാക്ഷി അനുപമയുമാണ് വിചാരണവേളയിൽ കോടതിയിൽ മൊഴി മാറ്റിയത്.

സംഭവദിവസം ഫാദർ തോമസ് കോട്ടൂരിന്റെ സ്‌കൂട്ടർ കോൺവെന്റിൽ കണ്ടുവെന്ന മൊഴിയാണ് സഞ്ജു മാറ്റിയത്. കോൺവെന്റിന്റെ സമീപത്ത് താമസിക്കുന്നയാളാണ് സഞ്ജു. സംഭവദിവസം അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും അടുക്കളയിൽ കണ്ടെന്ന മൊഴി സിസ്റ്റർ അഭയയും മാറ്റിയിരുന്നു. സിസ്റ്റർ അഭയയോടൊപ്പം താമസിച്ച വ്യക്തിയാണ് സിസ്റ്റർ അനുപമ.തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടന്നിരുന്നത്.. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികൾ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തിൽ നടപടികൾ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു.

എന്നാൽ ഹർജികൾ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും നിരസിച്ചതോടെയാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്ത്.

അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫി താൻ കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തുവെന്ന് ഡോക്ടരുടെ മൊഴി. പ്രോസിക്യൂഷൻ പത്തൊൻപതാം സാക്ഷി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി ഡോക്ടർ ഡോ. ലളിതാംബിക കരുണാകരനാണ് സിബിഐ കോടതിയിൽ വിചാരണയ്ക്കിടെ നിർണ്ണായക മൊഴി നൽകിയത്.

സിസ്റ്റർ സെഫിയെ 2008 നവംബർ 19 ന് സിബിഐ അറസ്റ്റ് ചെയ്ത് മെഡിക്കലിന് വിധേയാക്കിയപ്പോൾ ഗൈനക്കോളജി ഡിപ്പാർട്‌മെന്റിന്റെ മേധാവിയായിരുന്ന ലളിതാംബിക കരുണാകരനാണ് പരിശോധിച്ചത്. ഈ പരിശോധനയിലാണ് സിസ്റ്റർ സെഫി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തതായി കണ്ടുപിടിച്ചത്. ഇത് സംബന്ധിച്ച് 2008 നവംബർ 28 ന് സിബിഐയ്ക്ക് മൊഴി നൽകുകയും ചെയ്തിരുന്നു.

കേരളത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ കന്യാചർമം കൃത്രിമമായി വച്ചു പിടിപ്പിച്ചെന്ന സിബിഐയുടെ കണ്ടെത്തൽ സംബന്ധിച്ച് സാക്ഷി പറയാനാണ് പ്രോസിക്യൂഷൻ 19ാം സാക്ഷിയായ ഡോ. ലളിതാംബിക കോടതിയിൽ എത്തിയത്.അഭയ കൊലക്കേസിലെ പ്രതികളായ തോമസ് എം.കോട്ടൂർ, സിസ്റ്റർ സെഫി എന്നീ പ്രതികളുടെ നുണപരിശോധന നടത്തിയ ബംഗളൂരുവിലെ ഫോറൻസിക് വകുപ്പ് ഡോക്ടർമാരായ പ്രവീൺ, കൃഷ്ണവേണി എന്നിവരെ വിസ്തരിക്കാൻ കഴിയില്ലെന്നു കാണിച്ച് പ്രതിഭാഗം സമർപ്പിച്ച ഹർജിയിൽ കോടതി ഇടപെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP