Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മതേതരത്വം എന്നാൽ എന്താണ് അർഥം? ഹിന്ദുക്കൾക്ക് മാത്രമാണോ മതേതരത്വം ബാധമാകുന്നത്; സംവിധായകൻ പാ രഞ്ജിത്തിനെതിരേ രൂക്ഷ വിമർശനവുമായി നടി ഗായത്രി രഘുറാം

മറുനാടൻ മലയാളി ബ്യൂറോ

ൽഹി കലാപത്തിൽ കേന്ദ്ര സർക്കാറിനെതിരെ നിലപാടെടുത്ത സംവിധായകൻ പാ രഞ്ജിത്തിനെതിരേ രൂക്ഷ വിമർശനവുമായി നടി ഗായത്രി രഘുറാം. വർഗീയശക്തികൾ രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചു വിട്ടിരിക്കുകയാണെന്നും ബിജെപി സർക്കാർ ഇന്ത്യയിലും തമിഴ്‌നാട്ടിലും മതമൗലികവാദം പടർത്തുകയാണെന്നും എല്ലാവരും ഫാസ്റ്റുകളെ എതിർക്കണമെന്നും പാ രഞ്ജിത്ത് ട്വീറ്റ് ചെയ്തു. ഇതിനെതിരേയാണ് ഗായത്രിയുടെ വിമർശനം.

'മതേതരത്വം എന്നാൽ എന്താണ് അർഥം? ഹിന്ദുക്കൾക്ക് മാത്രമാണോ മതേതരത്വം ബാധമാകുന്നത്. ബിജെപി നമ്മുടെ ദുഷിച്ച വ്യവസ്ഥയെ നന്നാക്കുകയാണ്. പെരിയാറിന്റെ കൂലിമാമന്മാർ തമിഴ്‌നാട്ടിലെ ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കുന്നു. അതുപോലെ പാക്കിസ്ഥാൻകാരുടെ കൂലിക്കാരായ കോൺഗ്രസ് ഇന്ത്യയിലെ ഹൈന്ദവ സംസ്‌കാരത്തെയും. നിങ്ങളാണ് മുസ്ലീമുകളെ പ്രകോപിപ്പിക്കുന്നത'് ഗായത്രി ട്വീറ്റ് ചെയ്തു.

ഗായത്രിയുടെ ട്വീറ്റിന് എതിര വലിയ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. മതേതര അന്തരീക്ഷം തകർക്കാനാണ് ഗായത്രി ശ്രമിക്കുന്നതെനന്നും പെരിയാറിനെ അപമാനിച്ചു എന്നും പറഞ്ഞാണ് വിമർശനം ഉയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP