Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ സമരം ചെയ്യുന്നവരെ ചിലർ പാക്കിസ്ഥാനികളായി ചിത്രീകരിക്കുന്നുണ്ട്; അതുപോലെ മറ്റു ചിലർ കേരളത്തിൽ സമരം ചെയ്യുന്നവരെ എസ്ഡിപിഐക്കാരാക്കി മാറ്റുകയും ചെയ്യുന്നു; മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ

ഡൽഹിയിൽ സമരം ചെയ്യുന്നവരെ ചിലർ പാക്കിസ്ഥാനികളായി ചിത്രീകരിക്കുന്നുണ്ട്; അതുപോലെ മറ്റു ചിലർ കേരളത്തിൽ സമരം ചെയ്യുന്നവരെ എസ്ഡിപിഐക്കാരാക്കി മാറ്റുകയും ചെയ്യുന്നു; മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി വീണ്ടും ജസ്റ്റീസ് കെമാൽ പാഷ. ഡൽഹിയിൽ സമരം ചെയ്യുന്നവരെ ചിലർ പാക്കിസ്ഥാനികളായി ചിത്രീകരിക്കുന്നുണ്ട്. അതുപോലെ മറ്റു ചിലർ കേരളത്തിൽ സമരം ചെയ്യുന്നവരെ എസ്ഡിപിഐക്കാരാക്കി മാറ്റുകയും ചെയ്യുന്നു.

ജനാധിപത്യ രാജ്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ വിമർശിച്ച് കെമാൽ പാഷ രംഗത്തെത്തിയിരുന്നു. അതിനെതിരെ മുഖ്യമന്ത്രിയും മറുപടിയുമായെത്തി. പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രി നേരത്തെ കെമാൽ പാഷയെ വിമർശിച്ചത്. ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപൻ മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സർക്കാർ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താൻ പറയാത്ത വാക്കുകൾ തന്റെ നാവിൽ വയ്ക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP