Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുഴപ്പത്തിൽ അല്ലെന്നും പച്ചപ്പിന്റെ പൊടിപ്പുകൾ കാണാമെന്നും നിർമല സീതാരാമൻ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ജിഡിപിയിൽ നേരിയ വളർച്ച മാത്രം; മൂന്നാം പാദത്തിൽ 4.7 ശതമാനം ആറ് വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്; സ്വകാര്യ നിക്ഷേപവും കയറ്റുമതിയും ഉപഭോഗവർദ്ധനയും വളർച്ചയുടെ എഞ്ചിനുകളായി ധനമന്ത്രി കാണുമ്പോഴും അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈയെത്താ ദുരത്ത് തന്നെയോ?

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുഴപ്പത്തിൽ അല്ലെന്നും പച്ചപ്പിന്റെ പൊടിപ്പുകൾ കാണാമെന്നും നിർമല സീതാരാമൻ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ജിഡിപിയിൽ നേരിയ വളർച്ച മാത്രം; മൂന്നാം പാദത്തിൽ 4.7 ശതമാനം ആറ് വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്; സ്വകാര്യ നിക്ഷേപവും കയറ്റുമതിയും ഉപഭോഗവർദ്ധനയും വളർച്ചയുടെ എഞ്ചിനുകളായി ധനമന്ത്രി കാണുമ്പോഴും അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈയെത്താ ദുരത്ത് തന്നെയോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ മൊത്തം ആഭ്യന്തര ധനോത്പാദനത്തിൽ നേരിയ വളർച്ച മാത്രം. ഒക്ടോബർ-ഡിസംബർ പാദത്തിൽ 4.7 ശതമാനമാണ് വളർച്ച. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 5.6 ശതമാനമായികുന്നു വളർച്ചാനിരക്ക്. 2012-13 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന ജിഡിപി വളർച്ചാനിരക്കാണിത്. 2012-13 മാർച്ച് പാദത്തിൽ 4.3 ശതമാനമായിരുന്നു വളർച്ചാനിരക്ക്. 2019 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 5.1 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 6.3 ശതമാനമായിരുന്നു. 2019-2020 ആദ്യപാദത്തിൽ 5.6 ശതമാനം വളർച്ചാ നിരക്ക് പ്രതീക്ഷിച്ചിരുന്നത് 5 ശതമാനമായി കുറച്ചിരുന്നു.

വ്യാവസയിക ഉത്പ്പാദനത്തിലെ ഇടിവ്, ഉപഭോഗ നിക്ഷേപ മേഖലയിലെ ഇടിവ് തുടങ്ങി, കൊറോണ വൈറസ് മൂലമുണ്ടായ പ്രത്യാഘാതം, തുടങ്ങിയവ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരാൻ കോർപറേറ്റ് നികുതി വെട്ടിക്കുറയ്ക്കുക, വിദേശ നിക്ഷേപകരുടെ ഉയർന്ന നികുതി പിൻവലിക്കുക, പ്രത്യേക റിയൽ എസ്റ്റേറ്റ് ഫണ്ട് രൂപീകരിക്കുക, ബാങ്കുകൾ ഏകീകരിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുക തുടങ്ങിയ നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്. പണപ്പെരുപ്പം നാലുശതമാനമായി കുറയുന്നതോടെ ആർബിഐ പലിശനിരക്കുകളിൽ കുറവുപരിഗണിക്കുമെന്നാണ് കണക്കാക്കുന്നത്. റിപോ നിരക്ക് രണ്ടാം വട്ടവും 5.15 ശതമാനമായി മാറ്റമില്ലാതെ നിർത്തിയിരിക്കുകയാണ്.

സാമ്പത്തിക മേഖല കുഴപ്പത്തിലല്ലെന്നും പച്ചപ്പുകൾ കാണാനുണ്ടെന്നും രാജ്യം 5 ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ധനമന്ത്രി നിർമല സീതാരാമൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു, സ്വകാര്യ നിക്ഷേപം, കയറ്റുമതി, സ്വകാര്യ, പൊതുഉപഭോഗം എന്നിവയാണ് വളർച്ചയുടെ ചാലകശക്തികളായി ധനമന്ത്രി കാണുന്നത്.

ഇന്ത്യയെ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി മാറ്റാൻ കേന്ദ്രം പല പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും വളർച്ചാ നിരക്കിൽ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതൽ അവസാനം വരെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവിൽ കേന്ദ്രസർക്കാറും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകൾ തളർച്ചയിലേക്കെത്തുന്നതിന് കാരണമായി.

നടപ്പുവർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് അഞ്ച് ശതമാനം

റിസർവ്വ് ബാങ്കിന്റെ വിലയിരുത്തിലനുസരിച്ച് ഇന്ത്യയുടെ നടപ്പുവർഷത്തെ പ്രതീക്ഷിത വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിൽ ചുരുങ്ങുമെന്നാണ് വിലയിരുത്തുന്നത്. എൻഎസ്ഒയും ഇത് തന്നെയാണ് അഭിപ്രായപ്പെടുന്നത്. അതേസമയം ചൈനയുടെ വളർച്ചാ നിരക്ക് ഒക്ടോബർ-ഡിസംബർ വരെ രേഖപ്പെടുത്തിയത് ആറ് ശതമാനം ആയിരുന്നു. 27 വർഷത്തിനിടെ രേഖപ്പെടുുന്ന ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണത്. അതേസമയം 2019-2020 സാമ്പത്തിക വർഷത്തിൽ ചൈനയുടെ വളർച്ചാ നിരക്കിൽ ആകെ രേഖപ്പെടുത്തിയത് 6.1 ശതമാനമാണ്. മൂന്ന് പതിറ്റാണ്ടിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്.

അതേസമയം ജനുവരിയിൽ രാജ്യത്തെ ബിസിനസ് പ്രവർത്തനങ്ങൾ ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സേവന മേഖലയുടെ വളർച്ച വിലയിരുത്തി പറയുകയാണെങ്കിൽ മാന്ദ്യത്തിനിടയിലും സർവീസ് മേഖല റെക്കോർഡ് വളർച്ചയാണ് ജനുവരിയിൽ കൈവരിച്ചത്. പുതിയ തൊഴിൽ സാധ്യത ഈ മേഖലയിൽ വളർന്നുവരികയും, സേവന മേഖലയിലെ ബിസിനസ് രംഗം കൂടുതൽ വളർച്ചയിലേക്കെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. പുതിയ ബിസിനസ് ഓർഡറുകളിലുള്ള വർധനവാണ് സേവന മേഖലയിലെ വളർച്ചയുടെ മുഖ്യ പങ്ക് വഹിച്ചത്. സേവന മേഖല ജനുവരി മാസത്തിൽ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. ഏഴ് വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വളർച്ചയാണത്.

The IHS Markit India Services Business Activity Index ൽ പിഎംഐ സൂചിക 55.5 ലേക്കെത്തി. ഡിസംബറിൽ ഇത് 53.3 ലായിരുന്നു സേവന മേഖല പിഎംഐ സൂചികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ജനുവരി മാസത്തിൽ രാജ്യത്തെ മാനുഫാചറിങ് മേഖലയിലെ വളർച്ച പിഎംഐ സൂചികയിൽ ഉയർന്ന നിരക്കിലേക്കെത്തിയിരുന്നു. മാനുഫാക്ചറിങ് മേഖല പിഎംഐ സൂചിക ഡിസംബറിൽ 53.7 ഉം, ജനുവരിയിൽ 56.3 ആണ് രേഖപ്പെടുത്തിയത്. രാജ്യത്തെ സർവീസ് മേഖലയും, മാനുഫാക്ചറിങ് മേഖലയിലെയും വളർച്ചയിലൂടെ മികച്ച നേട്ടം കൊയ്യാൻ സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

കയറ്റുമതി വ്യാപാരത്തിൽ തളർച്ച

എന്നാൽ കയറ്റുമതി വ്യാപാരത്തിൽ തകർച്ച നേരിട്ടിട്ടുണ്ട്. കൊറോണ വൈറസിന്റെ ആഘാതത്തിൽ രാജ്യത്തെ കയറ്റുമതി വ്യാപാരത്തിൽ 1.7 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. മാത്രമല്ല ഇറക്കുമതിയിൽ 0.75 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഇറക്കുമതിയിൽ നേരിയ ഇടിവും, കയറ്റുമതിയിൽ വൻ ഇടിവും രേഖപ്പെടുത്തിയതോടെ രാജ്യത്തെ വ്യാപാര കമ്മി 1.7 ശതമാനത്തോളം തളർച്ച നേരിട്ടു. ഇതിന്റെ ആഘാതം വരും നാളുകളിൽ നീണ്ടുനിൽക്കാനുള്ള എല്ലാ സാധ്യകളുമാണ് ഇപ്പോൾ രൂപപ്പെട്ടുവരുന്നത്.

കൊറോണ വൈറസിന്റെ ആഘാതത്തിൽ രാജ്യത്തെ എല്ലാ മേഖലകളും തളർച്ചയിലേക്ക് വഴുതി വീണു. രാജ്യത്തെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി വ്യാപാരത്തിൽ അഞ്ച് ശതമാനം ഇടിവും, ജൂവലറി വ്യവസായത്തിലും, രത്ന വ്യപാരത്തിലെ കയറ്റുമതിയിലും 11.6 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫാർമ്മസ്യൂട്ടിക്കൽ കയറ്റുമതിയിൽ 12.4 ശതമാനം ഇടിവും, ഇലക്ട്രോണിക്സ് മേഖലയിലെ കയറ്റുമതിയിൽ 32.8 ശതമാനം ഇടിവും, പെട്രോളിയം ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ മൂന്ന് ശതമാനം ഇടിവും, കെമിക്കൽ മേഖലയിലെ കയറ്റുമതിയിൽ 2.5 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ഉപഭോകതൃ വികാരവും പ്രതിസന്ധിയിയിൽ വാങ്ങൽ ശേഷിയടക്കം മാന്ദ്യപ്പേടി അടക്കമുള്ള കാരണങ്ങൾ വഴി കുറയുകയും ചെയ്തിട്ടുണ്ട്. റിസർവ് ബാങ്ക് നടത്തിയ സർവേയിൽ ഉപഭോക്തൃ വികാരം ഏകദേശം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് എത്തിത്. ജനുവരിയിൽ സൂചിക 83.7 ആയിരുന്നു.അതേസമയം രാജ്യത്തെ വ്യവസായിക ഉത്പ്പാദനത്തിൽ ഭീമമായ തളർച്ചയാണ് രേഖപ്പെടുത്തിയത്. ഡിസംബറിലെ വ്യവസായ ഉത്പ്പാദനത്തിൽ 0.3 ശതമാനം വരെയാണ് ഇടിവാണ് രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP