Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പങ്കജാക്ഷി അയൽ വീട്ടിലെ കലശപൂജയിൽ പങ്കെടുത്തത് സഹോദരന്റെ വിലക്ക് മറികടന്ന്; ചോദ്യം ചെയ്യാനെത്തിയ പ്രഭാകരൻ മൂത്തസഹോദരിയെ കൊലപ്പെടുത്തിയത് വാക്ക് തർക്കം രൂക്ഷമായതോടെ; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതു കൊല്ലാൻ ഉപയോഗിച്ച മടവാളുമായി

പങ്കജാക്ഷി അയൽ വീട്ടിലെ കലശപൂജയിൽ പങ്കെടുത്തത് സഹോദരന്റെ വിലക്ക് മറികടന്ന്; ചോദ്യം ചെയ്യാനെത്തിയ പ്രഭാകരൻ മൂത്തസഹോദരിയെ കൊലപ്പെടുത്തിയത് വാക്ക് തർക്കം രൂക്ഷമായതോടെ; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതു കൊല്ലാൻ ഉപയോഗിച്ച മടവാളുമായി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അറുപത്തഞ്ചുകാരിയായ സഹോദരിയെ പ്രഭാകരൻ വെട്ടിക്കൊലപ്പെടുത്തിയത് തന്റെ വിലക്ക് മറികടന്ന് മറ്റൊരു വീട്ടിൽ നടന്ന കലശ പൂജയിൽ പങ്കെടുത്തതിന്. ചെർപ്പുളശ്ശേരി കരുമാനാംകുറിശ്ശിയിൽ മുട്ടിയംകുന്ന് കോളനിയിലെ മുട്ടിയംകുന്ന് വീട്ടിൽ പരേതനായ കൃഷ്ണൻ ആശാരിയുടെ മകൾ പങ്കജാക്ഷിയാണ്(65)വെട്ടേറ്റു മരിച്ചത്. പങ്കജാക്ഷിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മടവാളുമായി സഹോദരൻ പ്രഭാകരൻ(45) പിന്നീട് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

ഇന്ന് രാവിലെ 8.45-ഓടെയാണ് സംഭവം. മടവാൾ കൊണ്ട് കഴുത്തിലും കൈകളിലുമായി വെട്ടേറ്റ നിലയിൽ കോളനിയിലെ നടവഴിയിലാണ് പങ്കജാക്ഷിയുടെ മൃതദേഹം കാണപ്പെട്ടത്. അനുജത്തി കമലാക്ഷിക്കൊപ്പമായിരുന്നു പങ്കജാക്ഷിയുടെ താമസം. ഇതേ കോളനിയിൽ തന്നെയാണ് പങ്കജാക്ഷനും താമസിച്ചിരുന്നത്.

കോളനിയിലുള്ള മറ്റൊരു വീട്ടിൽ നടന്ന കലശപൂജയ്ക്ക് പോകരുതെന്ന് പങ്കജാക്ഷിയെ പ്രഭാകരൻ വിലക്കിയിരുന്നു. എന്നാൽ ഇതുവകവെക്കാതെ പൂജയിൽ പങ്കജാക്ഷി പങ്കെടുത്തു. ഇതിൽ പ്രകോപിതനായ പ്രഭാകരൻ കമലാക്ഷി ജോലിക്കു പോയതിനു ശേഷം ഇവരുടെ വീട്ടിലെത്തി. വീടിനു പിന്നിൽ തുണി അലക്കുകയായിരുന്ന പങ്കജാക്ഷിയും പ്രഭാകരനും തമ്മിൽ വാക്കേറ്റവും ബഹളവുമുണ്ടായെന്ന് കോളനി നിവാസികൾ പറയുന്നു. ഇതാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.

ചെർപ്പുളശ്ശേരി പൊലീസ് പ്രഭാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷൊർണൂർ ഡി.വൈ.എസ്‌പി എൻ.മുരളീധരൻ, ചെർപ്പുളശ്ശേരി സിഐ പി.വി.രമേഷ് തുടങ്ങിയവരും വിരലടയാള വിഭാഗവും സ്ഥലത്തെത്തി. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP