Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാൻഡ്‌ലർമാർ നൽകിയ കുട്ടിയുടെ വസ്ത്രം മണപ്പിച്ചു; വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി അതിർത്തി കടന്ന് 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി; ആൾ താമസമില്ലാത്ത വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങി താൽകാലിക നടപ്പാലത്തിന് അടുത്തെത്തി; കുറ്റിക്കാട്ടിലൂടെ എത്തിയത് മറുകരയിലെ ആളില്ലാ വീട്ടിൽ; പൊലീസ് ഡോഗ് മണത്തു പോയതും പൊന്നു പോയ വഴിയിലൂടെ! റീനയുടെ വഴികാട്ടൽ നിർണ്ണായകം; ദേവനന്ദയെ തേടി പൊലീസ് നായ പോയത് കിറുകൃത്യം വഴിയിൽ

ഹാൻഡ്‌ലർമാർ നൽകിയ കുട്ടിയുടെ വസ്ത്രം മണപ്പിച്ചു; വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി അതിർത്തി കടന്ന് 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി; ആൾ താമസമില്ലാത്ത വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങി താൽകാലിക നടപ്പാലത്തിന് അടുത്തെത്തി; കുറ്റിക്കാട്ടിലൂടെ എത്തിയത് മറുകരയിലെ ആളില്ലാ വീട്ടിൽ; പൊലീസ് ഡോഗ് മണത്തു പോയതും പൊന്നു പോയ വഴിയിലൂടെ! റീനയുടെ വഴികാട്ടൽ നിർണ്ണായകം; ദേവനന്ദയെ തേടി പൊലീസ് നായ പോയത് കിറുകൃത്യം വഴിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണത്തിൽ നിറയുന്നത് സർവ്വത്ര ദുരൂഹത. കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. നടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവാനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയാണ്. സംസ്‌കാര ശേഷം പൊലീസ് വിശദമായി കാര്യങ്ങൾ പരിശോധിക്കുകയാണ്. ദേവനന്ദ മരണത്തിലേക്കു പോയ വഴി കണ്ടെത്തിയതു ഡോഗ് സ്‌ക്വാഡിലെ റീന ആയിരുന്നു. റീന പോയ വഴിയേ പൊലീസും യാത്ര തുടങ്ങും.

മുറ്റത്തു കളിക്കുകയായിരുന്ന മകളോട് അകത്തുകയറാൻ പറഞ്ഞതിനു ശേഷം ധന്യ വസ്ത്രങ്ങൾ അലക്കാൻ പോയി. പത്തുമിനിറ്റിനു ശേഷം തിരികെ വന്നപ്പോൾ കുട്ടിയെ എവിടെയും കണ്ടില്ല. വീടിന്റെ വാതിൽ പാതി തുറന്നുകിടന്നിരുന്നു. അയൽക്കാരെ കൂട്ടി നാട്ടിലാകെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാതിരുന്നതോടെ കണ്ണനല്ലൂർ പൊലീസിൽ വിവരമറിയിച്ചു. വീടിനടുത്തുള്ള പള്ളിക്കലാറ്റിൽ അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ദ്ധർ തെരച്ചിൽ നടത്തി. ഡോഗ് സ്‌ക്വാഡുമെത്തി. വീട്ടിൽ നിന്നു വസ്ത്രങ്ങളുടെ മണം പിടിച്ചോടിയ നായ ആറിനു കുറുകെ നിരത്തിയിട്ട മണൽചാക്കുകൾ കടന്നു മറുകരയിൽ 200 മീറ്ററോളം അകലെ ആളില്ലാത്ത വീടിന്റെ വരാന്തയിൽ കയറി.

ഈ സമയം ബന്ധുക്കളും നാട്ടുകാരും ഒരു തുമ്പില്ലാതെ കുട്ടിയെ തിരയുകയായിരുന്നു. വൈകിട്ടായപ്പോഴാണ് ഡോഗ് സ്‌ക്വാഡിനെ വിളിക്കാൻ തീരുമാനമിച്ചത്. കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോർ ഇനത്തിലുള്ള ട്രാക്കർ ഡോഗ് റീന സ്‌പോട്ടിലെത്തി. ഹാൻഡ്ലർമാരായ എൻ.അജേഷും എസ്.ശ്രീകുമാറും റീനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഹാൻഡ്ലർമാർ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാൻ കൊടുത്തു. വീടിന്റെ പിൻവാതിലിലൂടെ റീന പുറത്തിറങ്ങി. അതിർത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി. ആൾ താമസം ഇല്ലാതെ ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്. ഇതിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമൺ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താൽക്കാലിക നടപ്പാലം വരെയെത്തി.

നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടർന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി. അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നിൽ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതിൽ കൃത്യത ഉണ്ടെന്നാണ് പൊലീസും വിലയിരുത്തുന്നത്. നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ നായ പോയ വഴിയിലൂടെ കൊച്ചു ദേവനന്ദയും പോയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഈ വഴിയേ അന്വേഷണ സംഘവും നീങ്ങും. ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണത്തിൽ നിറയുന്നത് സർവ്വത്ര ദുരൂഹതയാണ്.

കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയിൽ നിന്ന് ലഭിച്ച മൃതദേഹത്തിലുണ്ടായത്. മുറ്റത്തു കളിക്കുകയായിരുന്ന മകളോട് അകത്തുകയറാൻ പറഞ്ഞതിനു ശേഷം ധന്യ വസ്ത്രങ്ങൾ അലക്കാൻ പോയി. പത്തുമിനിറ്റിനു ശേഷം തിരികെ വന്നപ്പോൾ കുട്ടിയെ എവിടെയും കണ്ടില്ല. വീടിന്റെ വാതിൽ പാതി തുറന്നുകിടന്നിരുന്നു. അയൽക്കാരെ കൂട്ടി നാട്ടിലാകെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാതിരുന്നതോടെ കണ്ണനല്ലൂർ പൊലീസിൽ വിവരമറിയിച്ചു. പിന്നീട് നാട് അരിച്ചു പെറുക്കിയുള്ള പരിശോധന. അടുത്ത ദിവസം ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടർപ്പുകൾക്ക് ഇടിയൽ നിന്ന് മൃതദേഹം കണ്ടെത്തി.

വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയാണ് ദേവനന്ദ. ബുധനാഴ്ച നടന്ന സ്‌കൂൾ വാർഷികാഘോഷത്തിന് കൃഷ്ണവേഷത്തിൽ ദേവനന്ദ നൃത്തമാടിയിരുന്നു. ഡാൻസിലും പാട്ടിലും പഠനത്തിലും മിടുക്കിയായിരുന്നു. ബുധനാഴ്ച സ്‌കൂൾ വാർഷികമായതിനാൽ വ്യാഴാഴ്ച അവധിയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും നാലുമാസം പ്രായമുള്ള സഹോദരനും മാത്രമായി വീട്ടിൽ. കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുൻവശത്തെ ഹാളിൽ ഇരുത്തിയശേഷമാണ് അമ്മ ധന്യ വീടിനോടുചേർന്നുള്ള അലക്കുകല്ലിൽ തുണി അലക്കാൻ പോയത്. തുണി അലക്കുന്നതിനിടെ മകൾ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാൽ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയൽവീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നത് കേട്ടതായാണ് അമ്മ പറയുന്നത്.

പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേൾക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. മകളെ അവിടെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയൽവീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നെ എത്തിയത് നാടിനെ നടുക്കിയ മരണ വാർത്തയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP