Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചന്ദ്രനും ഓമനക്കും 'ലൈഫ് പദ്ധതി'യിൽ വീടായി; കരകുളത്തെ വീടുകൂടൽ ചടങ്ങിനെത്തി മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരും; സംസ്ഥാനത്ത് വീടില്ലാത്ത രണ്ട് ലക്ഷത്തി പതിനാലായിരത്തിലേറേ കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതിയിൽ സന്തോഷം ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി; ഈ കുടുംബാംഗങ്ങളുടേയും നാടിന്റെയാകെയും സന്തോഷത്തിൽ നമുക്കെല്ലാം പങ്കുചേരാമെന്ന് പിണറായി

ചന്ദ്രനും ഓമനക്കും 'ലൈഫ് പദ്ധതി'യിൽ വീടായി; കരകുളത്തെ വീടുകൂടൽ ചടങ്ങിനെത്തി മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരും; സംസ്ഥാനത്ത് വീടില്ലാത്ത രണ്ട് ലക്ഷത്തി പതിനാലായിരത്തിലേറേ കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതിയിൽ സന്തോഷം ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി; ഈ കുടുംബാംഗങ്ങളുടേയും നാടിന്റെയാകെയും സന്തോഷത്തിൽ നമുക്കെല്ലാം പങ്കുചേരാമെന്ന് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി വഴി രണ്ട് ലക്ഷത്തിലേറെ വീടുകൾ നിർമ്മിച്ചു നർകിയത് ആഘോഷമാക്കി സംസ്ഥാന സർക്കാർ. ലൈഫ് ഭവന പദ്ധതിയിൽ കരകുളത്ത് ഏണിക്കരയിൽ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് മുഖ്യമന്ത്രി പിണറായി നേരിട്ടെത്തി. 'ഇന്ന് നമ്മുടെ ഓരോ പ്രദേശങ്ങളിലും വലിയ സന്തോഷത്തിലാണ്. അതാണ് ഇവിടെ കൂടിയവരുടെ സന്തോഷത്തിൽ കാണാനുള്ളതെന്ന്' മുഖ്യമന്ത്രി പറഞ്ഞു. 'നമ്മുടെ സംസ്ഥാനത്ത് വീടില്ലാത്ത രണ്ട് ലക്ഷത്തി പതിനാലായിരത്തിലേറേ കുടുംബങ്ങൾക്കാണ് ഇതുപോലെ സന്തോഷം ലഭിക്കുന്നത്. സ്വന്തം വീട് നല്ല . അടച്ചുറപ്പുള്ള വീട്. അതിന്റെ ആത്മനിർവൃതി കുടംബാംഗങ്ങൾക്കെല്ലാം ഉണ്ടാകുന്ന ഒരു മുഹൂർത്തം ആണിത്. ഈ കുടുംബാംഗങ്ങളുടേയും നാടിന്റെയാകേയും സന്തോഷത്തിൽ നമുക്കെല്ലാം പങ്കുചേരാം.''മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കരകുളം സ്വദേശി ചന്ദ്രൻ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിലാണ് മുക്യമന്തരി നേരിട്ടെത്തിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എസി മൊയ്ദീനും ഒപ്പം രാവിലെ എട്ടരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചന്ദ്രന്റെയും കുടുബത്തിന്റേയും സന്തോഷത്തിൽ പങ്കുചേരാനെത്തിയത്. പാലുകാച്ച് ചടങ്ങിൽ പങ്കെടുത്താണ് പിണറായി വിജയൻ മടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം ആറു സെന്റിൽ നാല് ലക്ഷം സർക്കാർ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് വീട് പണി പൂർത്തിയായത്. കുടുംബാംഗങ്ങളുടെ സന്തോഷത്തിന് ഒപ്പം ബന്ധുക്കളും നാട്ടുകാരും എല്ലാം പങ്കെടുത്ത ചടങ്ങിൽ ആവേസകരമായ സ്വീകരണമാണ് മുഖ്യമന്ത്രി അടക്കം ജനപ്രതിനിധികൾക്ക് കരകുളത്ത് കിട്ടിയത്.

ലൈഫ് ഭവന പദ്ധതിയിൽ 2,14,000 ത്തിലേറെ വീടുകളാണ് പൂർത്തീകരിച്ചത്. ഇന്ത്യയിൽ സർക്കാരുകൾ ഏറ്റെടുത്ത് നടത്തുന്ന ഭവനനിർമ്മാണ പദ്ധതികളിൽ ഏറ്റവും കൂടുതൽ വീടുകൾ കുറഞ്ഞ സമയത്ത് പൂർത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. ഇന്ന് വൈകുന്നേരം പുത്തരിക്കണ്ടം മൈതാനത്ത് പകൽ മൂന്നിന് കേരളം കൈവരിച്ച സമാനതകളില്ലാത്ത നേട്ടം മുഖ്യമന്ത്രി വിളംബരംചെയ്യും. ലൈഫിൽ വീടു പൂർത്തിയായവരുടെ സംഗമവും നടക്കും.അതിന്റെ ഭാഗമായാണ് വീടുകളിലെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.

ലൈഫ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുത്തരിക്കണ്ടത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അവാർഡ് നൽകും.ഭവന പദ്ധതി ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തിൽ വിപുലമായ പരിപാടികളോടെ ഗുണഭോക്താക്കളുടെ ഒത്തുചേരൽ വൈകുന്നേരം മൂന്നു മുതൽ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷൻ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷൻ പദ്ധതി വിഭാവനം ചെയ്തത്.

ഒന്നാംഘട്ടത്തിൽ 2000-01 മുതൽ 2015-16 സാമ്പത്തിക വർഷം വരെ വിവിധ സർക്കാർ ഭവനനിർമ്മാണ പദ്ധതികൾ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള വീടുകൾ യാഥാർഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷൻ ഏറ്റെടുത്ത ദൗത്യം. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. ലൈഫ് പദ്ധതി മാനദണ്ഡപ്രകാരം ഇപ്പോൾ ലിസ്റ്റിൽ വരാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

വ്യക്തമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. സ്വന്തമായി ഭവനമില്ലാത്ത മുഴുവൻ പേർക്കും വീട് നൽകും. പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഭൂരഹിതരുടെ പുനരധിവാസമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. പദ്ധതിക്ക് സ്ഥലം വിട്ടുനൽകിയ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP