Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലേഷ്യയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശിയായ യുവാവ് മരിച്ചതുകൊറോണ മൂലമല്ലെന്ന് ആരോഗ്യമന്ത്രി; ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ആദ്യ സാംപിൾ പരിശോധനയിൽ കൊറോണ ബാധയില്ലെന്ന് തെളിഞ്ഞിരുന്നു; ആന്തരിക സ്രവങ്ങൾ വിശദ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ടെന്നും കെ കെ ഷൈലജ

മലേഷ്യയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശിയായ യുവാവ് മരിച്ചതുകൊറോണ മൂലമല്ലെന്ന് ആരോഗ്യമന്ത്രി; ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ആദ്യ സാംപിൾ പരിശോധനയിൽ കൊറോണ ബാധയില്ലെന്ന് തെളിഞ്ഞിരുന്നു; ആന്തരിക സ്രവങ്ങൾ വിശദ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ടെന്നും കെ കെ ഷൈലജ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊച്ചിയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊറോണ ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. യുവാവിന്റെ മരണം കൊറോണ മൂലമല്ല. ആന്തരിക സ്രവങ്ങൾ വിശദ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന യുവാവാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. യുവാവിന് കൊറോണ ലക്ഷണങ്ങളുള്ളതായി അഭ്യൂഹമുണ്ടായിരുന്നു. മലേഷ്യയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശിയായ യുവാവാണ് മരിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ആദ്യ സാംപിൾ പരിശോധനയിൽ കൊറോണ ബാധയില്ലെന്ന് തെളിഞ്ഞിരുന്നു. എന്നാൽ, കൊറോണ ബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കാണിച്ചതാണ് അഭ്യൂഹത്തിനിടയാക്കിയത്.

സംസ്ഥാനത്തുകൊറോണ ഭീതിയൊഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. എന്നാൽ, വിവിധ രാഷ്ട്രങ്ങളിൽ കൊറോണ ബാധ പടരുന്ന സാഹചര്യത്തിലാണ് കൊറോണ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്താത്തത്. സംസ്ഥാനത്ത് ജാഗ്രത തുടരുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, മൂന്ന് പേർക്ക് സംസ്ഥാനത്തുകൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ നിന്നെത്തിയവർക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഇവർ രോഗമുക്തി നേടിയതോടെ ആശുപത്രി വിട്ട് വീടുകളിൽ കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP