Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശ്രീകുമാർ മേനോനെ പ്രോസിക്യൂഷൻ സാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കിയത് മഞ്ജു വാര്യരുടെ ആവശ്യ പ്രകാരം; നിർണ്ണായക സാക്ഷിയെ ഇനി കോടതിയിൽ എത്തിക്കുക ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യ പ്രകാരം; തന്നെ പ്രതിചേർത്തിന്റെ പിന്നിൽ മോനോൻ എന്ന വാദം ശക്തിപ്പെടുത്താൻ പ്രതിഭാഗം വിളിച്ചു വരുത്തും; മഞ്ജുവിനോട് പിണങ്ങിയ മേനോൻ മുൻ ശത്രു ദിലീപിനൊപ്പം ചേരുമോ എന്ന ആശങ്കയോടെ പ്രോസിക്യൂഷൻ; കുഞ്ചാക്കോയും മുകേഷും സിദ്ദിഖും നൽകുന്ന മൊഴിയും നിർണ്ണായകമാകും

ശ്രീകുമാർ മേനോനെ പ്രോസിക്യൂഷൻ സാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കിയത് മഞ്ജു വാര്യരുടെ ആവശ്യ പ്രകാരം; നിർണ്ണായക സാക്ഷിയെ ഇനി കോടതിയിൽ എത്തിക്കുക ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യ പ്രകാരം; തന്നെ പ്രതിചേർത്തിന്റെ പിന്നിൽ മോനോൻ എന്ന വാദം ശക്തിപ്പെടുത്താൻ പ്രതിഭാഗം വിളിച്ചു വരുത്തും; മഞ്ജുവിനോട് പിണങ്ങിയ മേനോൻ മുൻ ശത്രു ദിലീപിനൊപ്പം ചേരുമോ എന്ന ആശങ്കയോടെ പ്രോസിക്യൂഷൻ; കുഞ്ചാക്കോയും മുകേഷും സിദ്ദിഖും നൽകുന്ന മൊഴിയും നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം വരവിന് പിന്നിൽ പരസ്യ സംവിധായകനായിരുന്ന ശ്രീകുമാർ മേനോനായിരുന്നു. മഞ്ജുവിന് സിനിമയിൽ മിന്നും എൻട്രി നൽകിയതും ലേഡി സൂപ്പർ സ്റ്റാർ ആക്കിയതുമെല്ലാം ശ്രീകുമാർ മേനോന്റ് കൂടി ഇടപെടലുകളാണെന്ന് ഏവരും വിലയിരുത്തി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മഞ്ജു മൊഴി നൽകിയപ്പോൾ അതിന് പിന്നിലും ഏവരും പറഞ്ഞത് പുഷ് കമ്പനിയുടെ ഇടപെടലായിരുന്നു. അതുകൊണ്ട് തന്നെ തന്നെ കേസിൽ കുടുക്കിയത് ശ്രീകുമാർ മേനോനാണെന്ന് ദിലീപും ആരോപിച്ചു. ജാമ്യ ഹർജിയിലും മറ്റും പേരെടുത്ത് പറഞ്ഞ് വിഷയം ചർച്ചയാക്കി. രണ്ടാമൂഴം എന്ന സിനിമ നടക്കാൻ പോകുന്നില്ലെന്നും അതു പോലും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറഞ്ഞു വച്ചു. ഇതെല്ലാം ശരിയായി. പക്ഷേ വിചാരണ തുടങ്ങുമ്പോഴേക്കും മഞ്ജുവും ശ്രീകുമാർ മേനോനും ഒടുക്കി. ശ്രീകുമാർ മേനോനെതിരെ മഞ്ജു ബ്ലാക് മെയിൽ പരാതിയും പൊലീസിന് നൽകി. ഈ പിണക്കം നടിയെ ആക്രമിച്ച കേസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രോസിക്യൂഷൻ.

ശ്രീകുമാർ മേനോനെ പ്രോസിക്യൂഷൻ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത് മഞ്ജു വാര്യരുടെ ആവശ്യ പ്രകാരമെന്നാണ് പുറത്തു വരുന്ന സൂചനകൾ. താനുമായി ഉടക്കിയതിനാൽ ശ്രീകുമാർ കോടതിയിൽ മൊഴി നൽകുന്നത് എന്താകുമെന്ന് മഞ്ജുവിന് ഉറപ്പില്ല. ഈ സാഹചര്യത്തിൽ പ്രോസിക്യൂഷന് ഒപ്പം ചേർന്ന് പോകുന്ന മഞ്ജുവിന്റെ നിർദ്ദേശം പ്രോസിക്യൂഷനും അംഗീകരിച്ചു. അതുകൊണ്ടാണ് ശ്രീകുമാർ മേനോനെ സാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ശ്രീകുമാർ മേനോനെ കോടതിക്ക് മുമ്പാകെ വിസ്തരിക്കാൻ ദീലീപിന്റെ അഭിഭാഷകൻ തയ്യാറാകുമെന്നാണ് സൂചന. തന്നെ പ്രതിചേർത്തിന്റെ പിന്നിൽ മോനോൻ എന്ന വാദം ശക്തിപ്പെടുത്താൻ ശ്രീകുമാർ മേനോന്റെ മൊഴിയെടുക്കൽ കൂടിയേ തീരൂവെന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെടും. ഇക്കാര്യത്തിൽ എല്ലാ വശങ്ങളും രാമൻപിള്ള വക്കീൽ പരിശോധിക്കുന്നതായാണ് സൂചന. അങ്ങനെ വന്നാൽ ശ്രീകുമാർ മേനോനും വിചാരണ കോടതിയിൽ എത്തും. ഇത് പ്രോസിക്യൂഷന്റെ നിലപാടുകളെ പൊളിക്കാൻ സഹായിക്കുമെന്നാണ് രാമൻപിള്ള വക്കീലിന്റെ വിലയിരുത്തലെന്നാണ് സൂചന.

അങ്ങനെ പ്രതിഭാഗം സാക്ഷിയായി എത്തി ശ്രീകുമാർ എന്ത് മൊഴി നൽകുമെന്നത് ഏറെ നിർണ്ണായകമാണ്. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ ആശങ്കയിലുമാണ്. ദിലീപ് ആരോപിക്കുന്നതിന് സമാനമായി ഗൂഢാലോചന വാദം നിലനിൽക്കുമെന്ന തരത്തിൽ ശ്രീകുമാർ മേനോൻ മൊഴി നൽകിയാൽ അത് കേസിനെയാകെ ബാധിക്കും. മഞ്ജുവിനെ പിണക്കാൻ കഴിയാത്തതു കൊണ്ടാണ് ശ്രീകുമാർ മേനോനെ സാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ഇത് ശ്രീകുമാർ മേനോന് പ്രതികാരമാകുമോ എന്നതാണ് ഉയരുന്ന സംശയം. നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിൽ നിന്ന് സംവിധായകൻ ശ്രീകുമാർ മേനോനോ ഒഴിവാക്കി. ഫെബ്രുവരി 29 ന് സാക്ഷി വിസ്താരത്തിന് എത്താനാണ് ശ്രീകുമാർ മേനോനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തിയ ശേഷം, വരേണ്ടതില്ലെന്ന് പെട്ടെന്ന് ശ്രീകുമാറിനെ അറിയിക്കുകയായിരുന്നു.

ശ്രീകുമാർ മൊഴി നൽകാൻ എത്തിയാൽ തനിക്കെതിരെ ആവശ്യമില്ലാത്ത പരാമർശങ്ങൾ ഉണ്ടാകുമെന്ന് മഞ്ജു അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന. അതിനെ തുടർന്നാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. ദിലീപ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ നടിയെ ആക്രമിച്ച കേസിലെ കേന്ദ്ര ബിന്ദുവായി അവതരിപ്പിക്കുന്നത് സംവിധായകൻ ശ്രീകുമാർ മേനോനെ ആണ്. മഞ്ജു വാര്യർക്ക് സംവിധായകനുമായുള്ള സൗഹൃദമാണ് കേസിൽ തന്നെ ഉൾപ്പെടുത്താൻ കാരണമെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ശ്രീകുമാർ മേനോനുമായി മഞ്ജു പിണക്കത്തിലായി. തന്നെ ആക്രമിക്കുമോ എന്ന് ഭയക്കുന്നതായി ആരോപിച്ച് ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തു. ഈ കേസ് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയതും. ശ്രീകുമാർ മൊഴി കൊടുക്കാനെത്തുമെന്നും ഏവരും കരുതി. ഇതിനാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുന്നത്. സംയുക്താ വർമ്മയേയും സാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കി. ശ്രീകുമാറിനെ മാത്രം മാറ്റിയാൽ ഉണ്ടാകുന്ന നിയമ പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് ഇതെന്നാണ് സൂചന.

മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്. ഇതിനൊപ്പം പ്രധാന നേതാവിന്റെ മകനും ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു. ഈ കേസിലെ മുൻകൂർ ജാമ്യഹർജിയിൽ കാവ്യാ മാധവൻ വിശദീകരിച്ച കാര്യങ്ങളായിരുന്നു് ഇവ. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നു. സിനിമാ ലോകത്ത് ഏറെ ചർച്ചയായ പ്രതികാര കഥയാണ് അന്ന് കാവ്യ പറയാതെ പറഞ്ഞത്. രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികൾ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു.

പുഷ് ശ്രീകുമാർ എന്ന ശ്രീകുമാർ മേനോന്റെ അമ്മയുടെ മരണമാണ് ദിലീപിന് ഈ ദുർഗതിയുണ്ടാക്കിയതെന്നാണ് ദിലീപ് ഫാൻസുകാർ പറയുന്നത്. ദിലീപിന്റെ കുടുംബ പ്രശ്നങ്ങൾ തന്നെയാണ്രേത ശ്രീകുമാർ മേനോനും ദിലീപും തമ്മിലെ കാരണമെന്നാണ് ഗോസിപ്പുകളിൽ ഫാൻസുകാർ നിറയ്ക്കുന്നത്. എല്ലാം ദിലീപ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാൾ വിളിച്ചു പറഞ്ഞു. എന്നാൽ കുടുംബ പ്രശന്ങ്ങൾ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ്. മരണ വാർത്തയോട് പൊട്ടിത്തെറിക്കുന്ന ഭാഷയിലായിരുന്നു ദിലീപിന്റെ പ്രതികരണം. സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. തെറി പോലും പറഞ്ഞുവത്രേ. അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകർക്കുമെന്ന് ഈ സംവിധായകൻ ശപഥം ചെയ്തു. ദിലീപിനോടും ഇത് പറഞ്ഞിരുന്നു. അടുത്ത ദിവസം മുതൽ ദിലീപ് പ്രശ്നങ്ങളിലേക്ക് നീങ്ങി. ഇതിന്റെ തുടർച്ചയാണ് ദിലീപിനെതിരെ ഉയർന്ന ആരോപണമെന്ന് വരുത്തി തീർക്കാനാണ് ചിലർ ശ്രമിച്ചത്.

മുംബൈയിലാണ് എല്ലാ ഗൂഢാലോചനയുമെന്ന് ആദ്യമേ ദിലീപ് പറഞ്ഞതിലും ചില സൂചനകളുണ്ടായിരുന്നു. പൊലീസും ശ്രീകുമാർ മേനോനും ബിനീഷും തമ്മിലെ ഗൂഢാലോചനയാണ് കേസെന്ന തരത്തിലാണ് കാവ്യ കോടതിയിൽ ജാമ്യ ഹർജിയും കൊടുത്തത്. എഡിജിപി ബി സന്ധ്യ മഞ്ജുവിന്റെ ആരാധികയാണ്. അതുകൂടെയായപ്പോൾ ദിലീപ് അകത്തായെന്നാണ് കാവ്യയുടെ വാദം. പൾസറുമായി യാതൊരു ബന്ധവിമില്ലെന്ന് പറഞ്ഞിരുന്നു. തന്നെ കേസിൽ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നാണ് കത്തിൽ ദിലീപ് ആരോപിച്ചിരുന്നത്. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിർത്തി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികൾ കുടുങ്ങുമെന്ന് കത്തിൽ പറഞ്ഞിരുന്നു.

കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത കാര്യം സമയബന്ധിതമായി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താൻ പൊലീസിന് കൈമാറിയിരുന്നു എന്നാൽ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്. ഈ വാദങ്ങൾ വിചാരണ കോടതിയിൽ ചർച്ചയാക്കാൻ ശ്രീകുമാർ മേനോനെ തന്നെ ദിലീപ് കോടതിയിൽ എത്തിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇതിനൊപ്പം കേസിൽ കുഞ്ചാക്കോ ബോബനും മുകേഷും സിദ്ദിഖും നൽകുന്ന മൊഴിയും നിർണ്ണായകമാണ്. ഇവരെല്ലാം ദിലീപുമായി ഏറെ അടുപ്പമുള്ള സിനിമാക്കാരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP