Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഹൻലാലിനൊപ്പം അഭിനയിക്കാൻ ആഗ്രഹം; മമ്മൂട്ടിയോട് വലിയ ബഹുമാനം: സൺ ഓഫ് സത്യമൂർത്തി കേരളത്തിൽ എത്തും മുമ്പ് മലയാളത്തിലെ സൂപ്പർതാരങ്ങളെ പുകഴ്‌ത്തി അല്ലു അർജ്ജുൻ

മോഹൻലാലിനൊപ്പം അഭിനയിക്കാൻ ആഗ്രഹം; മമ്മൂട്ടിയോട് വലിയ ബഹുമാനം: സൺ ഓഫ് സത്യമൂർത്തി കേരളത്തിൽ എത്തും മുമ്പ് മലയാളത്തിലെ സൂപ്പർതാരങ്ങളെ പുകഴ്‌ത്തി അല്ലു അർജ്ജുൻ

രുകാലത്ത അല്ലു അർജ്ജുൻ ശരിക്കും മല്ലു അർജ്ജുനായിരുന്നു..! മലയാള സിനിമാക്കഥാദാരിദ്ര്യത്തിൽ നട്ടം തിരിയുന്ന വേളയിൽ തെലുങ്കുതാരം അല്ലുവിന്റെ മൊഴിമാറ്റി എത്തിയ ചിത്രങ്ങൾ കേരളത്തിൽ നിന്നും കോടികൾ വാരിക്കൂട്ടി. മലയാള സിനിമാ പ്രേമികൾ ആകട്ടെ, മലയാളി പയ്യനോടെന്ന പോലെ അല്ലുവിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. മലയാളം ചാനലുകളുടെ അവാർഡ് ഷോയ്ക്ക് പോലും താരമായി എത്തിയത് അല്ലുവായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അല്ലു അർജ്ജുൻ മലയാളക്കര കീഴടക്കാൻ എത്തുകയാണ്. സൺ ഓഫ് സത്യമൂർത്തി എന്ന പേരിൽ തെലുങ്കിൽ നിന്നും മൊഴിമാറ്റി മലയാളത്തിൽ പുതിയ ചിത്രവുമായാണ് അല്ലു എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി കൊച്ചിയിലെത്തിയ താരം മലയാലത്തിലെ സൂപ്പർതാരങ്ങളെയും പുകഴ്‌ത്തി.

കൊച്ചി ലുലു മാളിൽ വച്ചായിരുന്നു സൺ ഓഫ് സത്യമൂർത്തിയുടെ ഓഡിയോ ലോഞ്ച്. മലയാളത്തിൽ നമസ്‌കാരം പറഞ്ഞുകൊണ്ട് തുടങ്ങിയ അല്ലു തുടക്കത്തിൽ തനിക്കറിയാവുന്ന മലയാളത്തിൽ സംസാരിച്ചു നോക്കി. അടുത്ത പ്രാവശ്യം വരുമ്പോൾ ഇതിലും നന്നായി മലയാളം സംസാരിക്കുമെന്ന ഉറപ്പും നടൻ നൽകി.

മലയാളത്തിൽ അഭിനയിക്കുക എന്നത് തന്റെ സ്വപ്‌നമാണെന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി അല്ലു പറഞ്ഞു. മലയാളത്തിൽ പ്രഗത്ഭരായ ഒത്തിരി സംവിധായകരുണ്ട്. നല്ല കഥയുമായി ആരെങ്കിലും തന്നെ സമീപിച്ചാൽ തീർച്ചയായും മലയാളത്തിൽ സിനിമ ചെയ്യും. അതിന് പ്രതിഫലവും വേണമെന്നില്ലത്രെ. തന്റെ ഏറ്റവും വലിയ പ്രചോദനം ചിരഞ്ജീവിയാണെന്നു പറഞ്ഞ അല്ലു, മലയാളത്തിൽ തനിക്ക് ഏറെ ഇഷ്ടമുള്ള നടൻ മോഹൻലാലാണെന്നും വ്യക്തമാക്കി. മോഹൻലാലിനൊപ്പം അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും അല്ലു പറഞ്ഞു. മമ്മൂട്ടിയുടെ അഭിനയത്തെ ഏറെ ബഹുമാനത്തോടെയാണ് നോക്കുന്നത്. രാജ്യം ആരാധിക്കുന്ന താരമാണദ്ദേഹം. പുതിയ തലമുറയിലെ ഫഹദ് ഫാസിലിനെയും ദുൽഖർ സൽമാനെും വലിയ ഇഷ്ടമാണെന്നും അല്ലു വ്യക്തമാക്കി.

മലയാള സിനിമകൾ ധാരാളം കാണാറുള്ള അല്ലു ഒടുവിൽ കണ്ടത് അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡെയ്‌സാണ്. കഴിഞ്ഞ മാസം ഒമ്പതിനാണ് ആന്ധ്രയിൽ അല്ലുവിന്റെ സൺ ഓഫ് സത്യമൂർത്തി റിലീസ് ചെയ്തത്. ചിത്രം ഇന്ന് കേരളത്തിലെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ മലയാളം ഓഡിയോ ലോഞ്ചിനാണ് അല്ലു ലുലുവിൽ എത്തിയത്. അല്ലുവിനൊപ്പം സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് നായികമാരിൽ ഒരാളായ ആദ ശർമ, നിർമ്മാതാവ് റാഫി മതിര, വിതരണക്കാരായ സായൂജ്യം സജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP