Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോഹൻലാൽ ഇനി വെൽഫെയർ 'പാർട്ടി' ; ടൊയോട്ടയുടെ അത്യാംഡബര മോഡലായ വെൽഫെയർ സ്വന്തമാക്കി താരം; നിരത്തിലോടുക ഇഷ്ടനമ്പരായ 2255ൽ; കേരളത്തിലെ എക്‌സ് ഷോറും വില 79.50 ലക്ഷംരൂപ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മോഹൻലാലിന് ഇനി സാരഥി ടൊയോട്ട വെൽഫയർ. ടൊയോട്ടയുടെ അത്യാഡംബര മോഡലായ എംപിവി വെൽഫയറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനത്തിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വെൽഫയറിന്റെ കേരള എക്സ്ഷോറൂം വില 79.99 ലക്ഷം രൂപ വരെയാണ്.കേരളത്തിൽ ഈ വാഹനം മൂന്നുപേരാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. താരത്തിന്റെ ഇഷ്ടനമ്പറായ 2255 വുമായി വാഹനം പായുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ 79.50 ലക്ഷം രൂപയമാണ് വാഹനത്തിന്റെ വില. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സർട്ടിഫിക്കേഷൻ വ്യവസ്ഥകളിൽ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് എംപിവി ഇന്ത്യയിലെത്തിയത്.

രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെൽഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീൽബെയ്സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ എൻജിൻ കൂടാതെ മുൻ പിൻ ആക്സിലുകളിൽ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.
യാത്രാസുഖത്തിനും സൗകര്യങ്ങൾക്കും മുൻതൂക്കം നൽകി നിർമ്മിച്ചിരിക്കുന്ന വെൽഫയർ വിവിധ സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, മൂന്ന് സോൺ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ യാത്രക്കാർക്കായി റൂഫിൽ ഉറപ്പിച്ച 13 ഇഞ്ച് റിയർ എന്റർടെയ്ന്മെന്റ് സിസ്റ്റം. ജെബിഎല്ലിന്റെ 17 സ്പീക്കറുകൾ എന്നിവുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP