Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രോഗ ബാധിത മേഖലകളിൽ സന്ദർശനം നടത്തിയിട്ടുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാർ പതിനാല് ദിവസം വീടുകളിൽ തന്നെ കഴിയുക; ആരോഗ്യ മേഖല ജീവനക്കാർക്ക് മാർഗനിർദേശങ്ങളുമായി നോർവേ

രോഗ ബാധിത മേഖലകളിൽ സന്ദർശനം നടത്തിയിട്ടുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാർ പതിനാല് ദിവസം വീടുകളിൽ തന്നെ കഴിയുക;  ആരോഗ്യ മേഖല ജീവനക്കാർക്ക് മാർഗനിർദേശങ്ങളുമായി നോർവേ

സ്വന്തം ലേഖകൻ

നോർവേയിൽ കൊറോണവൈറസ് ബാധിതരുടെ എണ്ണം ഇരുപതിലെയക്ക് ഉയർന്നതോടെ ആരോഗ്യ മേഖലാ ജീവനക്കാർക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുകയണ് അധികൃതർ. കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് ഹെൽത്ത് ആണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

രോഗ ബാധിത മേഖലകളിൽ എവിടെയെങ്കിലും സന്ദർശനം നടത്തിയിട്ടുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാർ പതിനാല് ദിവസം വീടുകളിൽ തന്നെ സ്വയം ക്വാറന്റൈൻ ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 17 മുതൽ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ യാത്ര ചെയ്ത ഏതൊരു ആരോഗ്യ പ്രവർത്തകനും ഇപ്പോൾ സ്വയം പ്രതിരോധിക്കാൻ ബാധ്യസ്ഥരാണെന്നും അതിനാൽ വീട്ടിൽ തന്നെ കഴിയാനുമാണ് നിർദ്ദേശിക്കുന്നത്.

ഇതുവരെ രോഗം ബാധിച്ചവരിൽ അഞ്ച് പേർ ഓസ്‌ളോയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. വടക്കൻ ഇറ്റലിയിൽ നിന്ന് രോഗബാധയേറ്റ ഒരു ജീവനക്കാരൻ വഴിയാണ് ഇവിടെ വൈറസ് എത്തിയതെന്നാണ് കരുതുന്നത്.മൂന്നു ലക്ഷത്തോളം പേരാണ് നോർവീജിയൻ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP