Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹകരണ ബാങ്കുകളെ അടപടലം പൂട്ടാൻ പൂഴിക്കടകനുമായി കേന്ദ്രസർക്കാർ; സഹകരണബാങ്കുകൾ പൂർണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള ബാങ്കിങ് നിയന്ത്രണഭേദഗതിബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു ധനമന്ത്രി നിർമലാ സീതാരാമൻ; ബിൽ നിയമം ആകുന്നതോടെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്കിന് കീഴിലേക്ക് നീങ്ങും; ആർബിഐ ചടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുമ്പോൾ സംഘങ്ങളെ കാത്തിരിക്കുന്നത് വൻ വെല്ലുവിളി; കനത്ത പ്രഹരം കേരളത്തിന് തന്നെ

സഹകരണ ബാങ്കുകളെ അടപടലം പൂട്ടാൻ പൂഴിക്കടകനുമായി കേന്ദ്രസർക്കാർ; സഹകരണബാങ്കുകൾ പൂർണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള ബാങ്കിങ് നിയന്ത്രണഭേദഗതിബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു ധനമന്ത്രി നിർമലാ സീതാരാമൻ; ബിൽ നിയമം ആകുന്നതോടെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്കിന് കീഴിലേക്ക് നീങ്ങും; ആർബിഐ ചടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുമ്പോൾ സംഘങ്ങളെ കാത്തിരിക്കുന്നത് വൻ വെല്ലുവിളി; കനത്ത പ്രഹരം കേരളത്തിന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലെ സാമ്പത്തിക രംഗത്ത് നിശബ്ധ വിപ്ലവത്തിന് വഴിയൊരുക്കിയതിൽ സഹകരണ ബാങ്കുകൾക്കുള്ള പങ്ക് നിർണായകമാണ്. സാധാരണക്കാരന് എളുപ്പം കയറിച്ചെല്ലാവുന്ന സ്ഥാപനങ്ങളാണ് കേരളത്തിലെ സഹകരണ ബാങ്കുകൾ. എന്നാൽ, ഈ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുള്ള തീവ്രശ്രമം കുറച്ചു കാലങ്ങലായി കേന്ദ്രസർക്കർ നടത്തുന്നുണ്ട്. ഈ നീക്കങ്ങൾ ഇപ്പോൾ വിജയത്തിന്റെ വക്കിലാണ്. സഹകരണബാങ്കുകൾ പൂർണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള ബാങ്കിങ് നിയന്ത്രണഭേദഗതിബിൽ ചൊവ്വാഴ്ച ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. ഇതോടെ ഇനി പൂർണായും ബാങ്കിങ് ചട്ടങ്ങൾ അനുസരിച്ച മാത്രമേ സഹകരണ ബാങ്കുകൾക്ക് പ്രവർത്തിക്കാൻ ആകുകയുള്ളൂ. സഹകരണ രംഗത്ത് ബാങ്കുകൾ ഏറ്റവും കൂടുതലുള്ള കേരളത്തിനാണ് ഈ നീക്കം ഏറ്റവും വലിയ തിരിച്ചടി ആകുക.

അതേസമയം കാലഘട്ടത്തിന്റെ ആവശ്യമാണിതെന്നും പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി.) ബാങ്കിലെ പ്രതിസന്ധിപോലുള്ള പ്രശ്‌നങ്ങൾ തടയാൻ നിയമം ഉപകരിക്കുമെന്നും ബിൽ അവതരിപ്പിക്കവേ മന്ത്രി പറഞ്ഞു. ബിൽ പാസായാൽ രാജ്യത്തെ 1540 സഹകരണ ബാങ്കുകൾ പൂർണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാവും. റിസർവ് ബാങ്ക് ചട്ടങ്ങൾക്കനുസൃതമായാവും ബാങ്കുകൾ പ്രവർത്തിക്കുകയെങ്കിലും ഭരണച്ചുമതല സഹകരണ രജിസ്ട്രാർക്കുതന്നെയാവും. എങ്കിലും സഹകരണബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടണമെങ്കിൽ സംസ്ഥാന സർക്കാരുകൾ റിസർവ് ബാങ്കിനോട് ആലോചിക്കണമെന്നതാണ് ഭേദഗതിയിലെ സുപ്രധാന വ്യവസ്ഥ.

പ്രാഥമിക കാർഷിക വായ്പസംഘങ്ങൾ, കാർഷിക വികസനം പ്രധാന ദൗത്യമായിട്ടുള്ള സഹകരണ സംഘങ്ങൾ എന്നിവയെ റിസർവ് ബാങ്ക് നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, അവയ്ക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ അനുമതിയില്ല. ചെറുകിട നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സഹകരണബാങ്കുകളിൽ കൂടുതൽ പ്രൊഫഷണലിസവും മെച്ചപ്പെട്ട നിയന്ത്രണസംവിധാനങ്ങളും കൊണ്ടുവരുന്നതിനുമാണ് ബില്ലെന്ന് മന്ത്രി പറഞ്ഞു.

നിയന്ത്രണം വരുന്നതോടെ വായ്പയുടെയും നിക്ഷേപത്തിന്റെയും പലിശ റിസർവ് ബാങ്കാവും തീരുമാനിക്കുക. വ്യക്തികൾക്കു കൊടുക്കാവുന്ന പരമാവധി വായ്പ, പുതിയ ശാഖകൾ തുടങ്ങൽ, ബാങ്കിതര പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ചെലവഴിക്കൽ എന്നീ കാര്യങ്ങളും റിസർവ് ബാങ്ക് നിശ്ചയിക്കും. അതേസമയം, മെച്ചപ്പെട്ട സേവനത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാനും മൂലധന സമാഹരണത്തിനും ഇതു വഴിയൊരുക്കുമെന്നാണ് ആവകാശവാദം.

ബിൽ നിയമമായാൽ കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 60 അർബൻ ബാങ്കുകളുടെയും 13,000-ത്തോളം സഹകരണ സൊസൈറ്റികളുടെയും പ്രവർത്തനത്തെ ഇതു ബാധിക്കും. പ്രാഥമിക കാർഷിക വായ്പസംഘങ്ങളാണ് പ്രാഥമിക സഹകരണബാങ്കുകളായി കേരളത്തിൽ പ്രവർത്തിക്കുന്നത്. സഹകരണ സൊസൈറ്റികളും ബാങ്ക് എന്ന ബോർഡ് വച്ചാണ് പ്രവർത്തിക്കുന്നത്. ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് കാലങ്ങളായി റിസർവ് ബാങ്ക് ആവശ്യപ്പെടുന്നുണ്ടെങ്കിലും സംഘങ്ങൾ അനുസരിച്ചിരുന്നില്ല. പുതിയ നിയമത്തോടെ സഹകരണ സംഘങ്ങൾക്കു കൂടുതൽ ബാധ്യതകൾ വരികയും ചെയ്യും.

നിയമം പ്രാബല്യത്തിലാവുന്നതോടെ ബാങ്ക് എന്ന പേരുപയോഗിക്കുന്ന സംഘങ്ങളുടെ പ്രവർത്തനം റിസർവ് ബാങ്കിനു തടയാനാവും. അർബൻ ബാങ്കുകളിൽ സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങിനു പകരം റിസർവ് ബാങ്കിന്റെ ഓഡിറ്റും വരും. സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്ക് മേൽ എളുപ്പത്തിൽ പിടിമുറുക്കാൻ ഇതിലൂടെ കേന്ദ്രസർക്കാറിന് സാധിക്കും.

നേരത്തെ നോട്ടു നിരോധന വേളയിൽ സഹകരണ മേഖലയിലെ ബാങ്കിങ് ചട്ടങ്ങൾ കർശനമാക്കിയിരുന്നു. ഇതോടെ കെവൈഎസി എല്ലായിടത്തും നിർബന്ധമായി മാറുകയും ചെയ്തു. ആർബിഐ ഇടപെടൽ ശക്തമായതോടെയാണ് കേരള ബാങ്ക് തുടങ്ങാൻ കേരള സർക്കാർ തീരുമാനിച്ചതും. നിലവിൽ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നടത്തുന്ന കേരളത്തിന്റെ സ്വന്തം ബാങ്കിനെ 3 ലക്ഷം കോടിയുടെ ബിസിനസിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ വ്യക്തമാക്കിയിരുന്നു. ഈ ബാങ്ക് പ്രവർത്തനമാകുന്നതോടെ അമിത നിരക്കിൽ മറ്റ് ബാങ്കുകൾ ഈടാക്കുന്ന നിരക്കുകൾ ഒന്നു ഉണ്ടാവില്ല എന്ന് ധനമന്ത്രി വ്യക്തമാക്കുന്നുണ്ട്. തന്നെയുമല്ല ഫീസിനത്തിൽ അന്യായമായ തുക ഉപഭോക്താക്കളോട് വാങ്ങില്ലെന്നും ധനമന്ത്രി പറയുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനെ എസ് ബി ഐ ഏറ്റെടുത്തതോടെയാണ് കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് വേണം എന്ന ആശയത്തിന് ജീവൻ വച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനത്തിന്റെ ഫലമാണ് വിജയത്തിലേക്ക് നീങ്ങുന്നത്. മഹാരാഷ്ട്രയിലെ പി എം സി ബാങ്ക് പ്രതിസന്ധിയിലായതോടെ കോ ഓപ്പറേറ്റീവ് ബാങ്കിങ് മേഖലയെ നിയന്ത്രിക്കുവാൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ചട്ടങ്ങൾ ഭേദഗതി ചെയ്യുമ്പോഴാണ് കേരളത്തിൽ 13 ജില്ലാ സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തി കേരളാ ബാങ്ക് സ്ഥാപിക്കുന്നത്.

കോർബാങ്കിങ്, എടിഎം സംവിധാനങ്ങൾ,ഡിജിറ്റലൈസേഷൻ എന്നിവയുടെ കടന്നുവരവോടെ ബാങ്കുകൾ തോന്നിയ പടിയാണ് സേവനങ്ങൾക്ക് ചാർജുകളും വിവിധങ്ങളായ ഫീസുകളും ഈടാക്കുന്നത്. ബാങ്കുകൾ ഈടാക്കുന്ന തുകകൾ പലപ്പോഴും ഇടപാടുകാർ അറിയുന്നു പോലുമില്ല. അഥവാ വ്യക്തമായി ഇത്തരം കാര്യങ്ങൾ കസ്റ്റമറെ ബോധ്യപ്പെടുത്താറുമില്ല. ഇതിന് സംശയവുമായി ചെന്നാൽ കോൾസെന്ററുമായി ബന്ധപ്പെടാനാവും പലപ്പോഴും നിർദ്ദേശം. ഇത്തരം സാഹചര്യങ്ങളിൽ, പ്രഖ്യാപിച്ച ലക്ഷ്യം നിറവേറ്റുന്നതാണെങ്കിൽ കേരളാ ബാങ്ക് അനുഗ്രഹമായിരിക്കുമെന്നുമാണ് സർക്കാറിന്റെ അവകാശവാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP