Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബി ആർ ഷെട്ടിക്ക് പകരക്കാരനായി മൈക്കിൾ ഡേവിസ് എൻഎംസിയുടെ ഇടക്കാല സിഇഒ ആകുന്നത് പ്രതീക്ഷകളുടെ ഭാരത്തിൽ; മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പളമടക്കം കൊടുത്തു തീർക്കുക ആദ്യ ലക്ഷ്യം; മഡ്ഡിവാട്ടേഴ്സ് അഴിച്ചുവിട്ട ആരോപണങ്ങളെ പ്രതിരോധിക്കലും ശ്രമകരമായ ജോലി; 16,000ത്തോളം വരുന്ന ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു നീങ്ങും

ബി ആർ ഷെട്ടിക്ക് പകരക്കാരനായി മൈക്കിൾ ഡേവിസ് എൻഎംസിയുടെ ഇടക്കാല സിഇഒ ആകുന്നത് പ്രതീക്ഷകളുടെ ഭാരത്തിൽ; മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പളമടക്കം കൊടുത്തു തീർക്കുക ആദ്യ ലക്ഷ്യം; മഡ്ഡിവാട്ടേഴ്സ് അഴിച്ചുവിട്ട ആരോപണങ്ങളെ പ്രതിരോധിക്കലും ശ്രമകരമായ ജോലി; 16,000ത്തോളം വരുന്ന ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു നീങ്ങും

വി മുബഷിർ

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന കമ്പനിയും, ആശുപത്രി ശൃംഖലയുമായ എൻഎംസിയുടെ നിയുക്ത സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട മൈക്കിൾ ഡേവിസിന് മുൻപിൽ ഒട്ടേറെ വെല്ലുവിളികൾ. കമ്പനിക്കകത്ത് രൂപപ്പെട്ട വിവാദങ്ങൾ അണയ്ക്കുക, കടബാധ്യത നികത്തുക തുടങ്ങി എൻഎംസിയിലെ വിവാദങ്ങള്ൾക്ക് പരിഹാരം കണ്ടെത്തുന്നതടക്കം ഭാരിച്ച ചുമതലയാണ് എൻഎംസിയുടെ നിയുക്ത സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട മൈക്കിൾ ദേവിസ് മുൻപിലുള്ളത്. തകർച്ചയുടെ പടിവാതിൽക്കൽ എത്തിയ എൻഎംസിയെ കരയകയറ്റുക, മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം കൊടുത്തുതീർക്കുക തുടങ്ങി, വലിയ പ്രതിസന്ധിയാണ് എൻഎംസിയിൽ ഇപ്പോൾ നിലനിൽക്കുന്നത്. നിലവിൽ എൻഎംസിയിലുള്ള ആകെ ജീവനക്കാരുടെ എണ്ണം 16,000 ആണ്. പ്രശ്നങ്ങൾ തീർത്ത് എൻഎംസിയെ രക്ഷിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.

എൻഎംസിയിലെ വായ്പാ ബാധ്യതകൾ പരിഹരിച്ച് കമ്പനിയെ കരകയറ്റുക എന്നതാണ് നിലവിലെ ലക്ഷ്യം. ഇടക്കാല സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട മൈക്കിൾ ഡേവിസിന് മുൻപിൽ രണ്ട് ബില്യൺ ഡോളർ വരുന്ന വായ്പാ ബാധ്യതകൾ പരിഹരിക്കുന്നടക്കമുള്ള ഭാരിച്ച ചുമതലയാണ് മുൻപിലുള്ളത്. 2019 ന്റെ പകുതിവരെയുള്ള കണക്കുകൾ പ്രകാരമാണ് രണ്ട് ബില്യൺ ഡോളർ വരുന്ന കടബാധ്യത നിലവിൽ കമ്പനിക്ക് മുൻപിലുള്ളത. എന്നാൽ വായ്പാ ബാധ്യത പകുതിയിലധികം കമ്പനി തീർത്തെന്നും ബാങ്കുകൾ വിവരം നൽകുന്നുണ്ട്.

മൈക്കിൾ ഡേവിസ് ജീവനക്കാരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിത്വം കൂടിയാണെന്ന അഭിപ്രായവുമുണ്ട്. ഫെബ്രുുവരിൃയിലെ ശമ്പളം വേഗത്തിൽ കൊടുത്ത് തീർക്കുന്നതിനാണ് നിലവിൽ മൈക്കിൾ ഡേവിസ് പ്രാധാന്യം നൽകുന്നത്. അങ്ങനെ കമ്പനിയെ സാമ്പത്തിക ഭദ്രതയിലേക്കെത്തിക്കുന്നതടക്കമുള്ള ഭാരിച്ച ചുമതല കൂടിയാണ് നിലവിൽ കമ്പനിക്കുള്ളത്.

രണ്ട് ബില്യൺ ഡോളർ കടബാധ്യത എങ്ങനെ പരിഹരിക്കുമെന്നത് മൈക്കിൾ ഡേവിസിന് മുൻപിൽ വെല്ലുവളിയാണ്. മാത്രമല്ല എൻഎംസിയെ ഏറ്റെടുക്കുന്നവർ ഈ കടബാധ്യതയും ഏറ്റെടുക്കേണ്ടി വന്നേക്കും. കീശനിറയെ പണമുള്ള നിക്ഷേപ സ്ഥാപനങ്ങളോ സംരംഭകരോ എത്തിയില്ലെങ്കിൽ എൻഎംസി തകർന്ന് വീണേക്കുമെന്നുറപ്പാണ്. ഷെട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിഹരിക്കുക, മഡ്ഡിവാട്ടേഴ്സുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുക തുടങ്ങി നിരവധി പ്രതിസന്ധികളാണ് കമ്പനിക്ക് മുൻപിലുള്ളത്. യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളികൊന്നായ എൻഎംസിയിൽ എട്ട് മില്യൺ രോഗികളാണ് എത്തുന്നത്. അതിൽ ആറ് മില്യൺ വരുന്ന രോഗികൾ യുഎഇയിൽ നിന്ന് മാത്രമാണ്.

മൈക്കിൾ ഡേവിസ് കഴിഞ്ഞ ഒരാഴ്‌ച്ചക്കാലമായി എൻഎംസിയെ സാമ്പത്തിക ഭദ്രതയിലേക്കെത്തിക്കാൻ 16 മണിക്കൂറോളം ജോലി ചെയ്തിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എല്ലാ മാസവും 25ാം തീയതി ശമ്പളം നൽകിവരുന്ന എൻഎംസി ഇപ്പോൾ കമ്പനിയിൽ രൂപപ്പെട്ട പ്രതിസന്ധികൾ കാരണം ശമ്പളം കൊടുക്കുന്നതടക്കമുള്ള കാര്യങ്ങൾ വൈകുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ജീവനക്കാരുടെ ശമ്പളം കൊടുക്കുന്നതിന് ഒന്നാമത്തെ പരിഗണന നൽകിയേക്കും.

എല്ലാ പ്രതീക്ഷകളും മുബാദലയിൽ

എൻഎംസിയെ നിലവിൽ കരകയറ്റാൻ മുബാദലയുടെ സഹായം വേണ്ടി വന്നേക്കും. സാമ്പത്തിക പ്രതിസന്ധിയടക്കം പരിഹരിച്ച് കമ്പനിയെ ശക്തിപ്പെടുത്തണമെങ്കിൽ മുബാദയുടെ സഹായം വേണം. അബുദാബിയിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പായ മുബാദല ഇൻവെസ്റ്റ്‌മെന്റ് ഇപ്പോൾ എൻഎംസിയിൽ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മുബാദല ഇൻവെസ്റ്റ്‌മെന്റും, എൻഎംസിയും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.

എൻഎംസിക്കകത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ മൂലം മുബാദല ഇൻവെസ്റ്റ് നിക്ഷേപം നടത്തുന്ന കാര്യത്തിൽ അത്ര ഉറപ്പ് പറയാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. മഡ്ഡിവാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങളും, ഷെട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മുബാദല ഇൻവെസ്റ്റ്‌മെന്റ് നിക്ഷേപങ്ങളിൽ നിന്ന് പിന്മാറാനുള്ള സാധ്യതയും ശക്തമാണ്.

അതേസമയം എൻഎംസിക്കെതിരെ ലണ്ടൻ ഓഹരി വിപണി നിയന്ത്രിദാതാവായ ഫിനാൻഷ്യൽ കണ്ടക്ട് അഥോറിറ്റി (എഫ്സിഎ) ഊർജിത അന്വേഷണം നടത്തിയേക്കും. കമ്പനിയുടെ ബിസിനസുകളിൽ അന്വേഷണം ആരഭിച്ചതായി ചൂണ്ടിക്കാണിച്ച് എഫ്സിഎ എൻഎംസിക്ക് നോട്ടീസ് അയച്ചുവെന്നാണ് വിവിധ വാർത്താ ഏജൻസികൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ പ്രശാന്ത് മംഗാട്ടിനെ കഴിഞ്ഞദിവസം പുറത്താക്കിയതുമായി ബന്ധപ്പെട്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ ഓഹരി വ്യാപാരം താത്ക്കാലികമായി റദ്ദ് ചെയ്യേണ്ടി വന്നിരുന്നു. അങ്ങനെ എൻഎംസിയിൽ മഡ്ഡി വാട്ടേഴ്സ് അഴിച്ചുവിട്ട, ആരോപണങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ ഉയർന്നുവരുന്ന സാഹചര്യവും, കമ്പനിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കാര്യങ്ങളുമൊക്കെയാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം അന്വേഷണത്തിൽ സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികൾ എൻഎംസിക്ക് നേരെ എഫ്സിഎ എടുത്തേക്കും. എന്നാൽ അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും, മറ്റ് സ്ഥാപനങ്ങളുമായും സഹകരണം ഉണ്ടാകുമെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. എന്നാൽ സിഇഒ പ്രശാന്ത് മംഗാട്ടിനെ പുറത്താക്കിയതിന് പിന്നാലെ കമ്പനി നിയുക്ത സിഇഒആയി മൈക്കൾ ഡേവിസിനെ നിയമിക്കുകയും ചെയ്തു.

എന്നാൽ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) ആയ പ്രശാന്ത് ഷേണായിയുടെ അവധി എൻഎസി ഹെൽത്ത് കെയർ നീട്ടിനൽകയതായും റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക ക്രമക്കേടുകൾ വൻതോതിൽ നടക്കുകയും, കമ്പനിക്കകത്ത് പുതിയ ആആരോപണങ്ങളും, തർക്കങ്ങളും ഉണ്ടായതായി ആഭ്യന്തര അന്വഷണത്തിൽ നിന്ന് വ്യക്തമായിരുന്നു.

യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള എൻഎംസി ഹെൽത്തിന്റെ ഡയറക്ടറായിരുന്ന ബി ആർ ഷെട്ടിയും രാജിവെച്ചിരുന്നു. നിലവിൽ എൻഎംസി ഹെൽത്തിന്റെ ഡയറക്റ്റർ, ജോയിന്റ് നോൺ എക്സിക്യൂട്ടിവ് ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ നിന്നാണ് ബി ആർ ഷെട്ടി ഇറങ്ങിപ്പോയത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്നതുൾപ്പെടെ യുഎസ് വിപണി നിക്ഷേപകരായ മഡ്ഡി വാട്ടേഴ്സ് അഴിച്ചുവിട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി. എൻഎംസിയെ വളർത്തിയ പ്രമുഖ ഇന്ത്യൻ സംരംഭകനാണ് ഇതോടെ പുറത്തുപോയത്.

ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എൻഎംസിയുടെ തലപ്പത്തുണ്ട്. കമ്പനിക്കെതിരെ ആരോപണങ്ങൾ ഉയർന്ന 2019 ഡിസംബർ മുതൽ ഓഹരികളുടെ മൂല്യം മൂന്നിൽ രണ്ട് ഭാഗം ഇടിഞ്ഞിരുന്നു. മഡ്ഡി വാട്ടേഴ്സിന്റെ ആരോപണങ്ങൾ മൂലം 70 ശതമാനം താഴേക്കു പോയ കമ്പനിയുടെ ഓഹരി മൂല്യം 77 കാരനായ ഭവഗുതു രഘുറാം ഷെട്ടിയുടെ രാജിക്ക് പിന്നാലെ വീണ്ടും 9 ശതമാനത്തിലേറെ ഇടിഞ്ഞു. എൻഎംസി ഹെൽത്തിന്റെ വൈസ് ചെയർമാനായ ഖലീഫ അൽ മുഹെയ്‌രി വെള്ളിയാഴ്ച രാജി വെച്ചിരുന്നു. ഒപ്പം ഹാനി ബുത്തിക്കി, അബ്ദുറഹ്മാൻ ബസ്സാദിക്ക് എന്നിവരും ഡയറക്റ്റർ സ്ഥാനമൊഴിഞ്ഞു. ഷെട്ടിയെയും മുഹെയ്‌രിയെയും ബോർഡ് യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു. നിലവിൽ ബോർഡ് അധ്യക്ഷനായ യുകെ വ്യവസായി എച്ച്‌ജെ മാർക്ക് ടോംപ്കിൻസ് കമ്പനിയുടെ ഒരേയൊരു നോൺ എക്സിക്യൂട്ടിവ് ചെയർമാനായി തുടരും. ഷെട്ടിക്കും മുഹെയ്‌രിക്കും കമ്പനിയിലുള്ള ഓഹരികളുടെ ശരിയായ മൂല്യം നിർണയിച്ചുവരികയാണ്. ഇതിനായി നിയമ-ധനകാര്യ ഉപദേശകരെ നിയോഗിച്ചിട്ടുണ്ട്.

മഡ്ഡിവാട്ടേഴ്സിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാൻ ക്ലർമണ്ട് ഗ്രൂപ്പ്

എൻഎംസി ഹെൽത്തുമായി ബന്ധപ്പെട്ടുള്ള വാർത്തകളും വിവാദങ്ങളും ഇപ്പോഴും അവസാനിക്കുന്നില്ല. ഒരുമാസത്തിനിടെ എൻഎംസിയുടെ ഓഹരികളിൽ പതിന്മടങ്ങ് വർധിപ്പിച്ചിരിക്കുകയാണ് സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലർമണ്ട് ഗ്രൂപ്പ്. പ്രമുഖ കോടീശ്വരന്മാരിൽ ഒരാളായ റിച്ചാർഡ് ചാൻഡലറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ക്ലർമണ്ട് എൻഎംസി ഹെൽത്തിന്റെ ഓഹരികൾ രണ്ടാം തവണയാണ് മഡ്ഡി വാട്ടേഴ്‌സിനെ വെല്ലുവിളിച്ചുകൊണ്ട് വർധിപ്പിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന സ്ഥാപനമായ എൻഎംസിയിൽ പുതിയ പ്രശ്‌നങ്ങളാണ് ഇപ്പോൾ രൂപപ്പെട്ടുവരുന്നത്. മഡ്ഡിവാട്ടേഴ്‌സ് നേരത്തെ അഴിച്ചുവിട്ട വിവാദങ്ങളെ പ്രതിരോധിക്കുകയെന്നതാണ് ക്ലെർമണ്ട് ഗ്രൂപ്പിന്റെ ലക്ഷ്യം. എന്നാൽ മഡ്ഡിവാട്ടേഴ്‌സ് നേരത്തെ ചില കമ്പനികൾക്ക് നേരെയും വലിയ രീതിയിലുള്ള ആരോപണങ്ങൾ അഴിച്ചുവിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം ചൈനീസ് കമ്പനിയായ സിനോഫോറസ്റ്റിലും മഡ്ഡി വാട്ടേഴ്‌സ് ആരോപണങ്ങൾ അഴിച്ചുവിട്ടപ്പോഴും ക്ലർമണ്ട് വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. അന്ന് തകർച്ചയിലേക്ക് വഴുതി വാണ സിനോ ഫോറസ്റ്റിനെ കൈപിടിച്ച് കരകയറ്റിയത് തന്നെ ക്ലർമണ്ട് ഗ്രൂപ്പായിരുന്നു. മഡ്ഡിവാട്ടേഴ്‌സ് കൊളുത്തിവിടുന്ന ഏത് ആരോപണങ്ങളെയും പ്രതിരോധിക്കുന്ന തന്ത്രപരമായ നീക്കമാണ് ക്ലർമണ്ട് ഗ്രൂപ്പ് നടത്തുന്നത്.

എൻഎംസി ഹെൽത്തിലെ എല്ലാ പ്രതസന്ധിക്കും കാരണം മഡ്ഡിവാട്ടേഴ്‌സാണെന്നാണ് ഇപ്പോഴും ചിലർ ഉന്നയിക്കുന്നത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മഡ്ഡിവാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങൾ മൂലം എൻഎസിയുടെ ആണിക്കല്ല് ഇളക്കുകയായിരുന്നു പ്രത്യക്ഷ്യത്തിൽ. ഇത് വ്യവസായിക ലോകത്ത് വലിയ ചർച്ചാ വഷയമാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ആരോപണങ്ങൾ മൂലം എൻഎംസിയുടെ ഓഹരികളുടെ മൂല്യം മൂന്നിൽ ഒരുഭാഗം കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാത്രമല്ല. ക്ലർമണ്ടിന്് എൻഎംസിയിൽ ആകെ ഉണ്ടായിരുന്ന ഓഹരി 2019 ഫെബ്രുുവരി വരെ 1.06 ശതമാനമായിരുന്നു.

എന്നാലിപ്പോൾ മഡ്ഡിവാട്ടേഴ്‌സ് ആരോപണങ്ങൾ അഴച്ചുവിട്ടതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ ക്ലർമണ്ട് വാങ്ങിക്കൂട്ടുന്ന നീക്കമാണ് ഇപ്പോൾ നടത്തുന്നത്.ഏറ്റവും പുതിയ ഫയലിങ് റിപ്പോർട്ട് പ്രകാരം ക്ലർമണ്ട് ഗ്രൂപ്പിന് എൻഎംസിയിൽ മാത്രം 3.18 ശതമാനം ഓഹരികളാണുള്ളത്. അതായത് ഏകദേശം 6.64 മില്യൺ ഓഹരികൾ ഉണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മഡ്ഡിവാട്ടേഴ്‌സിന്റെ ആരോപണത്തിന് പിന്നാലെ കമ്പനിയുടെ ചെയർമാൻ ബിആർ ഷെട്ടി രാജിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP