Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ നിറത്തിലുള്ള റോൾസ് റോയിസ് ഫാന്റം എത്തിച്ചത് ഓക്സിജൻ റിസോർട്ടിന്റെ പാക്കേജിലുള്ള യാത്ര ഒരുക്കാൻ; തൃശൂർ രജിസ്‌ട്രെഷനിലുള്ള കെഎൽ8ബിവി 000.. നമ്പർ പ്ലേറ്റിനും പൂർണതയില്ല; രണ്ടുദിനത്തിനും 240 കിലോമീറ്റർ യാത്രയ്ക്കുമായി 7.5 ലക്ഷം രൂപ വാടക വരുമ്പോൾ ബോബി ചെമ്മണ്ണൂർ ഈടാക്കുന്നത് 25000 രൂപയും ആഡംബര റിസോർട്ടിൽ താമസവും; കളർ ഒറിജിനൽ ആണോ? സ്വർണം തന്നെ പൂശിയിട്ടുണ്ടോയെന്നു സോഷ്യൽ മീഡിയ; അന്വേഷിക്കാൻ ഉത്തരവിട്ടു തൃശൂർ ആർടിഒ; ബോബിയുടെ ഫാന്റം കാർ വിവാദത്തിൽ

സ്വർണ നിറത്തിലുള്ള റോൾസ് റോയിസ് ഫാന്റം എത്തിച്ചത് ഓക്സിജൻ റിസോർട്ടിന്റെ പാക്കേജിലുള്ള യാത്ര ഒരുക്കാൻ; തൃശൂർ രജിസ്‌ട്രെഷനിലുള്ള  കെഎൽ8ബിവി 000.. നമ്പർ പ്ലേറ്റിനും പൂർണതയില്ല; രണ്ടുദിനത്തിനും 240 കിലോമീറ്റർ യാത്രയ്ക്കുമായി 7.5 ലക്ഷം രൂപ വാടക വരുമ്പോൾ ബോബി ചെമ്മണ്ണൂർ ഈടാക്കുന്നത് 25000 രൂപയും ആഡംബര റിസോർട്ടിൽ താമസവും; കളർ ഒറിജിനൽ ആണോ? സ്വർണം തന്നെ പൂശിയിട്ടുണ്ടോയെന്നു സോഷ്യൽ മീഡിയ; അന്വേഷിക്കാൻ ഉത്തരവിട്ടു തൃശൂർ ആർടിഒ; ബോബിയുടെ ഫാന്റം കാർ വിവാദത്തിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: സോഷ്യൽ മീഡിയ ട്രോളുകളിൽ നിലവിലെ സൂപ്പർസ്റ്റാറാണ് ബോബി ചെമ്മണ്ണൂർ. മറഡോണയെ കേരളത്തിൽ എത്തിച്ച് നിയന്ത്രിക്കാൻ കഴിയാതെ പുലിവാല് പിടിച്ചതോടെയാണ് ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇഷ്ടതാരമാകുന്നത്. ഹാസ്യ താരം സലിം കുമാറിനൊപ്പമുള്ള സ്വീകാര്യത സ്വന്തം പ്രവർത്തികൾ വഴി ബോബി ചെമ്മണ്ണൂരും നേടിയിട്ടുണ്ട്. പത്മപുരസ്‌ക്കാരം ലഭിക്കാനായി പ്രാഞ്ചിയേട്ടൻ സ്‌റ്റൈലിൽ നടത്തിയ നീക്കങ്ങൾ ട്രോളുകളിലെ ഇഷ്ടതാരമായി ബോബി ചെമ്മണ്ണൂരിനെ മാറ്റുകയും ചെയ്തു. ഇപ്പോൾ ബോബി ചെമ്മണ്ണൂർ ഇറക്കുമതി ചെയ്ത റോൾസ് റോയിസ് ടാക്‌സിയാണ് സോഷ്യൽ മീഡിയയിലെ താരം. ഒരു റിക്കവറി വാനിൽ കൊണ്ടുപോകുന്ന സ്വർണ നിറത്തിലുള്ള റോൾസ് റോയിസ് ഫാന്റത്തിന്റെ ചിത്രങ്ങൾ വൈറലാണ്.

അത്യാഡംബര വാഹനമായ റോൾസ് റോയിസ് കേരളത്തിൽ ടാക്സിയായി ഓടിക്കാനാണ് ബോബി ചെമ്മണ്ണൂരിന്റെ തീരുമാനം. സ്വന്തം ഉടമസ്ഥതയിലുള്ള ഓക്സിജൻ റിസോർട്ടിന്റെ പാക്കേജിലുള്ള യാത്ര ഒരുക്കുന്നതിനായാണ് റോൾസ് റോയിസ് ടാക്സി എത്തിച്ചിരിക്കുന്നത്. 25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റർ റോൾസ് റോയിസ് സവാരിയും 28 റിസോർട്ടുകളിലൊന്നിൽ താമസവുമൊരുക്കുന്നതാണ് ഈ പാക്കേജ്. ഇന്ത്യയിൽ രണ്ടുദിവസത്തേക്കും 240 കിലോമീറ്റർ യാത്രയ്ക്കുമായി 7.5 ലക്ഷം രൂപയാണ് റോൾസ് റോയിസ് വാടക ഈടാക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ബോബി ചെമ്മണ്ണൂർ ഈടാക്കുന്നത് 25000 രൂപയും 2 ദിവസം ബോബി ഓക്സിജൻ റിസോർട്‌സിന്റെ 28 റിസോർട്ടുകളിൽ ഒന്നിൽ സൗജന്യമായി താമസസൗകര്യവും. ചെമ്മണ്ണൂരിന്റെ ഈ ആശയത്തെക്കുറിച്ചും കാറിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വിവാദം ഇപ്പോൾ കത്തിപ്പടരുകയാണ്.

റോൾസ് റോയിസ് ടാക്‌സിയായി ഓടിക്കാനുള്ള ബോബി ചെമ്മണ്ണൂരിന്റെ ആശയം തന്നെ വിവാദമായിട്ടുണ്ട്. തീപ്പിടിച്ച വിലയുള്ള റോൾസ് റോയ്‌സ് കാർ ടാക്‌സിയായി ഓടിക്കുന്ന പതിവില്ല. അതുകൊണ്ട് തന്നെ റോൾസ് റോയ്‌സ് കാർ വാർത്താ തലക്കെട്ടുകൾ പിടിച്ചടക്കുകയാണ്. റോൾസ് റോയിസിന്റെ ഗോൾഡൻ കളർ സ്റ്റിക്കർ ആണെന്നാണ് ആക്ഷേപം. ബോബി ചെമ്മണ്ണൂർ പതിച്ച സ്വന്തം ഫോട്ടോയുള്ള സ്റ്റിക്കറും നമ്പർ പ്ലേറ്റുമോക്കെയാണ് റോൾസ് റോയിസ് പോലെ വിവാദം സൃഷ്ടിക്കുന്നത്. കാറിനു സ്വർണ നിറത്തിലുള്ള റാപ്പിങ് അല്ല സ്വർണം തന്നെ എക്സ്റ്റീരിയറിൽ പൂശിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പക്ഷെ ഇതിനു സ്ഥിരീകരണമില്ല. മലയാളികൾക്കിടയിൽ കത്തുന്ന വിവാദം റോൾസ് റോയിസിന്റെ ബോഡിയിൽ പതിച്ച ബോബി ചെമ്മണ്ണൂരിന്റെ ഫോട്ടോ പതിച്ച സ്റ്റിക്കറാണ്. ടാക്‌സി കാറിൽ ഇങ്ങനെ സ്റ്റിക്കർ ഒട്ടിക്കാമോ എന്നാണ് മലയാളികൾ ഉയർത്തുന്ന ചോദ്യം. റോൾസ് റോയിസിന്റെ കളർ തന്നെ ഒറിജിനൽ ആണോ എന്ന വാദവും ചിലർ ഉയർത്തുന്നുണ്ട്. നമ്പർ പ്ലേറ്റ് ഇങ്ങനെ ആകാമോ എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്.

കെഎൽ8ബിവി000 എന്ന നമ്പർ കണ്ടു തൃശൂർ ആർടിഒയെയാണ് പലരും വിളിച്ചത്. ഞാൻ ആർടിഒയാണ്. നമ്പർ പ്ലേറ്റിനെക്കുറിച്ചും പരാതികൾ ഉയർന്നിട്ടുണ്ട്. എന്തായാലും റോൾസ് റോയ്‌സ് ടാക്‌സിയായി ഓടിക്കാനുള്ള ഉദ്യമം തന്നെ ഗതാഗതവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ റോൾസ് റോയ്‌സ് ടാക്‌സിയെക്കുറിച്ച് ഉയരുന്ന വിവാദങ്ങൾക്ക് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെനറും ശ്രദ്ധ കൊടുക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ടാക്‌സിയുമായി ബന്ധപ്പെട്ട മുഴുവൻ ആരോപണങ്ങളും പരിശോധിക്കാൻ ഇപ്പോൾ തൃശൂർ ആർടിഒ ഉത്തരവിട്ടിട്ടുണ്ട്. എല്ലാ ആരോപണങ്ങളും കളറും സ്റ്റിക്കറും നമ്പർ പ്ലേറ്റും ഉൾപ്പെടെയുള്ള മുഴുവൻ ആരോപണങ്ങളും അന്വേഷിക്കും-തൃശൂർ ആർടിഒ മറുനാടൻ മലയാളിയോട് പറഞ്ഞു.

ടാക്‌സി കാർ ഇങ്ങനെ ഓടിക്കാൻ വകുപ്പില്ല. റേറ്റ് എല്ലാം നിലവിലെ റേറ്റ് തന്നെ ഈടാക്കേണ്ടി വരും. ആഡംബര റിസോർട്ടിൽ താമസമൊരുക്കുന്ന പദ്ധതിയുടെ ഭാഗമാണെന്നു പറഞ്ഞാൽ ഒരു പക്ഷെ പിടിച്ചു നിൽക്കാൻ ബോബി ചെമ്മണ്ണൂരിനു കഴിഞ്ഞേക്കും എന്നാണ് ആർടിഒ വൃത്തങ്ങൾ നൽകുന്ന സൂചന. വാർത്തകൾ ഷെയർ ചെയ്ത് ചെയ്ത് ബോബി ചെമ്മണ്ണൂരിന്റെ റോൾസ് റോയ്‌സ് ടാക്‌സി കാർ അങ്ങ് ദുബായിൽ തന്നെ വാർത്തയിട്ടുണ്ട്. ദുബായിലെ ഇംഗ്ലീഷ് പത്രങ്ങളാണ് കേരളത്തിലെ റോൾസ് റോയ്‌സ് ടാക്‌സിയുടെ വിശേഷം പങ്കു വയ്ക്കുന്നത്.. വിവാദം വന്നപ്പോൾ എൻക്വയറി ആർടിഒ ഓഫീസിലാണ് വിളിക്കേണ്ടത് എന്നുള്ള മറുപടികൾ പറഞ്ഞു പറഞ്ഞു ആർടിഒയും മടുത്ത് കാണണം. നിയമവിരുദ്ധമായ പ്രവർത്തികളാണ് റോൾസ് റോയ്‌സ് ടാക്‌സിയുടെ പേരിൽ ബോബി ചെമ്മണ്ണൂർ നടത്തുന്നത് എന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ആരോപണം.

റോൾസ് റോയിസ് ടാക്‌സിയായി ഓടിക്കണമെങ്കിൽ അത് നിലവിലെ നിയമങ്ങൾ അനുസരിച്ച് കൊണ്ടാകണം. ഒരു റേറ്റ് ഫിക്‌സ് ചെയ്ത് ബോബി ചെമ്മണ്ണൂരിനു ഓടിക്കാൻ കഴിയില്ല. ഒന്നാമത് റോൾസ് റോയ്‌സ് കാർ ടാക്‌സിയായി ഓടിക്കുന്ന രീതി ലോകത്ത് തന്നെ പതിവുള്ളതല്ല. പന്ത്രണ്ട് കോടിയോളം വിലയുള്ള കാർ ലേലത്തിൽ റോൾസ് റോയിസിന്റെതല്ലാത്ത വിലയ്ക്ക് സ്വന്തമാക്കി എന്നാണ് ബോബി ചെമ്മണ്ണൂർ തന്നെ വീഡിയോയിൽ പറയുന്നത്. 25000 രൂപയ്ക്ക് മൂന്നു ദിവസം റോൾസ് റോയിസ് ടൂർ അടിക്കുക, അതും 300 കിലോമീറ്റർ. മാത്രമല്ല ഓക്‌സിജൻ റിസോർട്ടിൽ ഫ്രീ ആയി രണ്ടോ മൂന്നോ ദിവസം താമസിക്കാം. റോൾസ് റോയിസ് ഒരു ദിവസം വാടയ്ക്ക് എടുത്ത് ഓടണമെങ്കിൽ നാലരലക്ഷം രൂപയാണ്. പക്ഷെ ഞാൻ ചെയ്യുന്നത് വെറും 25000 രൂപയ്ക്കാണ്. ഇന്ത്യയിൽ തന്നെ ഈ രീതിയിൽ ഉള്ള റോൾസ് റോയ്‌സ് അഞ്ചെണ്ണം മാത്രമേയുള്ളൂ. ഒരു പാട് ഫെസിലിറ്റിയുള്ള കാറാണ്. ഇന്ത്യയിൽ പതിനായിരം പേർ റോൾസ് റോയിസിൽ കയറിയോ എന്ന് സംശയമാണ്. എനിക്ക് ലോസ് ആയേക്കും. പക്ഷെ ആരും കൊണ്ട് വരാത്ത ആശയം കൊണ്ട് വരിക, അത് വൈറൽ ആക്കുക. ഇത് ലാഭം നോക്കാതെയുള്ള പരിപാടിയാണ്-ബോബി ചെമ്മണ്ണൂർ പറയുന്നു. ഇതുകൊണ്ടൊക്കെ തന്നെയാണ് വിവാദം കത്തിപ്പടരുന്നത്.

റോൾസ് റോയിസുമായി ബന്ധപ്പെട്ടു തൃശൂർ ആർടിഒയുമായി ഒരാൾ നടത്തുന്ന സംഭാഷണം:

നമസ്‌ക്കാരം ആർടിഒ ഓഫീസല്ലേ സാറേ

ഓഫീസല്ല, ആർടിഒയാണ്

ബോബി ചെമ്മണ്ണൂരിന്റെ വണ്ടിയുണ്ട്...

എൻക്വയറി ചെയ്യാൻ ഈ നമ്പറിൽ വിളിക്കരുത്....ഞാൻ ആർടിഒയാണ്.

എനിക്ക് ആർടിഒയോടാണ് സംസാരിക്കേണ്ടത് ...ഞാൻ മീറ്റിംഗിലാണ് കുറച്ചു കഴിഞ്ഞു വിളിക്ക്...

അപ്പോൾ ശരി....

ബോബി ചെമ്മണ്ണൂർ വിഷയം ആയതിനാൽ അധികൃതർ ബോധപൂർവ്വം നിയമലംഘനം അവഗണിക്കുന്നു എന്നാണ് ഈ സംഭാഷണവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം. 5.3 സെക്കൻഡുകൾകൊണ്ടുതന്നെ 100 കിലോമീറ്റർ വേഗം കൈവരിക്കാനാകുന്ന കാറാണിത്. മണിക്കൂറിൽ 250 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുണെങ്കിലും അതിവേഗ ട്രാക്കുകളിൽ വേഗം ഇതിലും കൂടും. പക്ഷെ റോൾസ് റോയിസ് ടാക്‌സിയായി കേരളത്തിൽ എത്തിച്ചതോടെ റോൾസ് റോയിസിനെക്കാളും വേഗത്തിലാണ് വിവാദം സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP