Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും

ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും സുപരിചിതയായ അഭിനേത്രിയാണ് ഊർമ്മിള ഉണ്ണി. നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് ഊർമ്മിള. അമ്മയെ പോലെ തെന്ന മകൾ ഉത്തരയും നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധേയയാണ്. നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുള്ള ഉർമ്മിള കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ മോശമായി പെരുമാറി എന്ന തരത്തിൽ ചില വീഡിയോകളും ശബ്ദരേഖകളും പുറത്ത് വന്നു. സംഭവത്തിൽ നടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കയാണ്.

ഉത്സവ സീസൺ തുടങ്ങിയതിനാൽ തന്നെ ഊർമ്മിളയ്ക്കും ഉത്തരയ്ക്കും തിരക്കുകളാണ്. ഇപ്പോൾ ഊർമ്മിളയുടെ ഒരു അഹങ്കാരത്തിന്റെ കഥയാണ് മലയാളികൾക്കിടയിൽ ചർച്ചയായി മാറുന്നത്. ഇവർ പരിപാടി അവതരിപ്പിക്കാനെത്തിയ കൊല്ലം തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലാണ് ഇന്നലെ പൊലീസിനുപോലും ഇടപെടേണ്ട സംഭവങ്ങൾ നടന്നത്. മഹാദേവ ക്ഷേത്രത്തിലെ 7മത് ഉത്സവദിനമായ ഇന്നലെ ഉത്തരയുടെ പരിപാടിയാണ് നടക്കാനിരുന്നത്. പതിനായിരക്കണക്കിന് ജനങ്ങളാണ് ഉത്തരയുടെ പ്രകടനം കാണാനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊർമ്മിള സംസാരിച്ചിരുന്നു. എന്നാൽ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോകുകയായിരുന്നു. ഇതോടെ കലിപ്പിലായ ഉർമ്മിള പ്രവർത്തിക്കാത്ത മൈക്ക് ഊർമ്മിള വലിച്ചെറിയുകയും പിന്നീട് മൈക്കില്ലാതെ തന്നെ സ്റ്റേജിൽ നിന്നും ഇവർ സംസാരിക്കുകയും ചെയ്തു. ഊർമ്മിളയുടെ ഈ പ്രവർത്തിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണനാണ് സംഭവത്തിൽ പ്രതികരിച്ച് വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചു. കൊല്ലം ജില്ലയിലെ തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഊർമ്മിള ഉണ്ണിയുടെയും ഉത്തര ഉണ്ണിയുടെയും നൃത്തം ഉണ്ടായിരുന്നു. അതിന്റെ ആമുഖത്തിന്റെ ഭാഗമായി ഊർമ്മിള ഉണ്ണി അവതാരിക എന്ന നിലയിൽ മൈക്ക് എടുത്ത് സംസാരിക്കുന്നതിനിടെ മൈക്ക് ഓഫായി പോയി. വീണ്ടും ശരിയാക്കി കൊടുത്തപ്പോഴും മൈക്ക് വർക്ക് ചെയ്തില്ല. തുടർന്ന് ഊർമ്മിള ഉണ്ണി മൈക്ക് എടുത്ത് എറിയുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറയുന്നു. തങ്ങളുടെ ചോറാണ് മൈക്കും ലൈറ്റും സൗണ്ടുമെല്ലാം. മൈക്ക് വലിച്ചെറിയുന്നതിലൂടെ ഞങ്ങളുടെ ചോറിനെ അപമാനിക്കുകയാണ് ഊർമ്മിള ചെയ്തത്. അവർക്ക് ചിലങ്കയാണ് വലുതെങ്കിൽ ഞങ്ങൾക്ക് മൈക്കാണ് വലുതെന്നും രാധാകൃഷ്ണൻ പറയുന്നു.

സ്റ്റേജിൽ ഊർമ്മിള കാട്ടിയ ധിക്കാരം കാണികളെയും സംഘാടകരെയും ഞെട്ടിച്ചു. ദൈവസന്നിധിയിലെത്തി ഊർമ്മിള കാട്ടിയ അഹങ്കാരം കണ്ടുനിന്നവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെ കാണികൾ ഇളകി. ഊർമ്മിളയും ചിലരും തമ്മിൽ കശപിശയുണ്ടായതിനെതുടർന്ന് പൊലീസും സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് ഉത്തരയുടെ പരിപാടി അരങ്ങേറിയത്. ഇത്രയും അഹങ്കാരം കാട്ടിയ ഊർമ്മിളയെ വെറുതേവിടില്ലെന്നാണ് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ പറയുന്നത്. ഇതിന്റെ ചില വീഡിയോകളും പുറത്തെത്തിയിട്ടുണ്ട്. മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ എന്നും പൊലീസുകാരോട് ഊർമ്മിള ചോദിക്കുന്നത് വീഡിയോയിൽ കാണാം.

ശേഷം ഒരു പത്ത് മിറ്റോളം കഴിഞ്ഞപ്പോൾ മഴ പെയ്തു. അങ്ങനെ കാണികളെല്ലാം പോയതോടെ ഒരു കാണിയുടെ മുന്നിൽ അവർക്ക് നൃത്തം അവതരിപ്പിക്കേണ്ടി വന്നു. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ സംബന്ധിച്ചാണ് ഇപ്പോൾ രാധാകൃഷ്ണൻ വിമർശനം ഉന്നയിക്കുന്നത്. പ്രോഗ്രാം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ക്യാമറ ഓഫ് ആയി പോയാൽ ക്യാമറ എടുത്ത് എറിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ആ സംഭവത്തിൽ ഊർമ്മിള ഉണ്ണി കൃത്യമായി മാപ്പു പറഞ്ഞില്ല എങ്കിൽ കേരളത്തിലെ ഏത് ക്ഷേത്രത്തിൽ അവർ പരിപാടി അവതരിപ്പിക്കാൻ എത്തിയാലും ലൈറ്റ് ഓഫ് ചെയ്യുമെന്നും പ്രോഗ്രാം നടത്താൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ മൂന്ന് തവണ സംസാരിച്ചമപ്പോഴും മൈക്ക് വർക്ക് ചെയ്യുന്നില്ലായിരുന്നുവെന്നും പിന്നീട് സംസാരിച്ചപ്പോൾ മൈക്ക് ഓഫ് ആയി പോയി തുടർന്ന് മൈക്ക് താഴേക്ക് ഇട്ടിട്ട് കാണികളോട് പരിപാടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നുവെന്നും ഊർമ്മിള ഉണ്ണി പറയുന്നു.

മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ എന്നും പൊലീസുകാരോട് ഊർമ്മിള ചോദിക്കുന്നത് വീഡിയോയിൽ കാണാം. നടിയായും നർത്തകിയായും തിളങ്ങുന്ന ഊർമ്മിളയ്ക്ക ഇത്ര അഹങ്കാരമാണോ എന്നാണ് മലയാളികൾ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിലും ഈ ചോദ്യം നിരവധി ആളുകൾ ഉന്നയിച്ചു. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഈ ചോദ്യം ഉന്നയിച്ചിക്കുന്നത്.

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ഊർമ്മിള ഉണ്ണി. നെഗറ്റീവും പോസിറ്റീവുമായ നിരവധി കഥാപാത്രങ്ങൾ ഊർമ്മിള ഉണ്ണി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. നീണ്ട മുടിയും വിടർന്ന കണ്ണുകളുമുള്ള ഊർമ്മിളയെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. മിനിസ്‌ക്രീനിലും ബിഗ്ബസ്‌ക്രീനിലും ഊർമ്മിള നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ മകൾ ഉത്തരയും അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളികൾക്ക് പരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവയായ താരം നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1988 മുതൽ സിനിമയിൽ സജീവയാണ് ഊർമ്മിള. താരത്തിന്റെ ഒരേയൊരു മകൾ ഉത്തരയുടെ വിവാഹനിശ്ചയം ആഴ്ചകൾക്ക് മുമ്പാണ് നടന്നത്. ഊർമ്മിളയും ഉത്തരയും നിരവധി വേദികളിലാണ് പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP