Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

കേന്ദ്രത്തിന്റേത് പ്രതികാര നടപടി: ബഹ്റൈൻ കെ.എം.സി.സി

കേന്ദ്രത്തിന്റേത് പ്രതികാര നടപടി: ബഹ്റൈൻ കെ.എം.സി.സി

സ്വന്തം ലേഖകൻ

മനാമ: ൽഹി കലാപം സത്യസന്ധതയോടെ റിപ്പോർട്ട് ചെയ്ത മീഡിയാ വൺ ചാനലിനെയും ഏഷ്യാനെറ്റിനെയും 48 മണിക്കൂർ വിലക്കിയ കേന്ദ്രത്തിന്റെ പ്രതികാര നടപടിയിൽ ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി നിശബ്ദമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന  ജനാധിപത്യ അവകാശങ്ങളെ  ഇല്ലായ്മ ചെയ്യാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഡൽഹി കലാപത്തിലെ സംഘ്പരിവാർ ബന്ധവും പാലിസ് നിഷ്‌ക്രിയത്വവും റിപ്പോർട്ട് ചെയ്തതിനാണ് ഈ മാധ്യമങ്ങൾക്കെതിരേ കേന്ദ്രം പ്രതികാരപൂർവം വിലക്കേർപ്പെടുത്തിയത്. കശ്മീരിൽ ഒരു ജനതയെ ഇരുട്ടിലടച്ചത് പോലെ ഒരു രാജ്യത്തെ തന്നെ നിശബ്ദമാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

മീഡിയാ വണിനെയും ഏഷ്യാനെറ്റിനെയും പോലെയുള്ള ചാനലുകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്തതുകൊണ്ടാണ് ഡൽഹിയിലെ നരഹത്യ നമുക്ക് അറിയാൻ കഴിഞ്ഞത്. അതിന് ആ മാധ്യമ പ്രവർത്തകരെ അഭിനന്ദിക്കണം. ഭരണകൂട ഫാസിറ്റ് നടപടികൾക്കെതിരേ പ്രതികരിക്കാനുള്ള ഒരു മാർഗമാണ് മാധ്യമങ്ങൾ. അവരെ കൂടി വിലക്കിയാൽ തങ്ങളുടെ ലക്ഷ്യം അനായാസം പൂർത്തീകരിക്കാമെന്നാണ് മോദിയും അമിത് ഷായും കണക്കുകൂട്ടുന്നത്. പണ്ട് സ്വാതന്ത്ര്യ സമരകാലത്ത് നിരവധി പ്രസ് ആക്ടുകൾ കൊണ്ടുവന്നെങ്കിലും വലിയൊരു വിഭാഗം മാധ്യമങ്ങൾ ബ്രിട്ടീഷുകാർക്ക് കീഴ്പ്പെട്ടില്ലെന്ന കാര്യം കേന്ദ്രം ഓർക്കണം.അർണബുമാരിൽനിന്ന് വ്യത്യസ്തമായി നിലപാടും നിഷ്പക്ഷതയും വച്ചുപുലർത്തുന്ന മാധ്യമ പ്രവർത്തകരെ ലക്ഷ്യംവച്ചുള്ള ഇത്തരം നടപടികൾ ജനം ചോദ്യം ചെയ്യണമെന്നും കെ എം സി സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങൽ എന്നിവർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP