Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം,അപലപനീയം:ഐ വൈ സി സി ബഹ്റൈൻ

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം,അപലപനീയം:ഐ വൈ സി സി ബഹ്റൈൻ

സ്വന്തം ലേഖകൻ

ബഹ്റൈൻ: ന്ത്യൻ ജനാതിപത്യത്തിന്റെ നാലാം തൂൺ എന്ന് വിശേഷിപ്പിക്കാവുന്ന മാധ്യമങ്ങളെ വിലക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി അപലപനീയമെന്ന്,ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് ,മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നാല്പത്തി എട്ട് മണിക്കൂറിലേക്ക് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് മാധ്യമധർമ്മത്തിനെതിരെയുള്ള വെല്ലുവിളിയാണ്.സർക്കാരിനെ വിമർശിക്കുന്നവരുടെ വായടപ്പിക്കുക എന്ന ശൈലിയാണ് സംഘപരിവാർ നേതൃത്വം നൽകുന്ന സർക്കാർ പിന്തുടർന്ന് പോകുന്നത്.കഴിഞ്ഞ ദിവസം പ്രതിപക്ഷത്തെ നിശ്ചലമാക്കുന്നതിന്റെ ഭാഗമായി ഏഴ് പാർലമെന്റ് അംഗങ്ങളെ സസ്‌പെൻഡ് ചെയ്യുകയുണ്ടായി. ഇന്ന് മാധ്യമങ്ങളെ നിശ്ചലമാക്കുന്നു,ഇതെല്ലാം ഇന്ത്യയുടെ കെട്ടുറപ്പിനെയും മതേതരമൂല്യങ്ങളെയും തകർക്കും എന്നും കമ്മറ്റി അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP