Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വനിതാ ദിനത്തോടനുബന്ധിച്ചു ടെക്നോപാർക്കിൽ ഡിവൈൻ ഡ്രോപ്‌സ് വനിതകളുടെ രക്തദാന ക്യാമ്പ്

വനിതാ ദിനത്തോടനുബന്ധിച്ചു ടെക്നോപാർക്കിൽ ഡിവൈൻ ഡ്രോപ്‌സ് വനിതകളുടെ രക്തദാന ക്യാമ്പ്

സ്വന്തം ലേഖകൻ

ന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പ്രതിധ്വനി വനിതാ ഫോറം ടെക്‌നോപാർക്കിലെ വനിതാ ജീവനക്കാർ മാത്രം ദാതാക്കളായെത്തിയ ഡിവൈൻ ഡ്രോപ്‌സ് (Divine Drops) - രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച , മാർച്ച് 6 നു ടെക്‌നൊപാർക്ക് ഫേസ് 1 ലെ നിള ബിൽഡിങ്ങിനു മുന്നിൽ നടന്ന ക്യാമ്പിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ശ്രീ സഞ്ജയ് കുമാർ IPS മുഖ്യാതിഥിയായി എത്തി. ഇരുപതിലധികം ടെക്കി വനിതകളാണ് രക്തദാനം നടത്തിയത്.

പ്രതിധ്വനി വനിതാ ഫോറം എക്‌സിക്യൂട്ടീവ് അംഗം ശ്രീമതി ശ്രീനി ഡോണി സ്വാഗതം പറഞ്ഞ ചടങ്ങിൽ, ടർമോ പെൻപോൾ പി ആർ ഒ ശ്രീമതി ബേബി പി എസ്, Dr ഭരത് (ശ്രീ ചിത്ര മെഡിക്കൽ സെന്റർ), പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രതിധ്വനി വൈസ് പ്രസിഡന്റ് സ്മിത പ്രഭാകരൻ, ബ്ലഡ് ഫോറം കൺവീനർ റോജൻ ജോർജ് എന്നിവർ പങ്കെടുത്തു.

ടെക്നോപാർക്കിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പ്രതിധ്വനി വനിതാ ഫോറത്തിന്റെ വിവിധ പരിപാടികൾ ആരംഭിച്ചു

അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി, ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ വനിതാ കൂട്ടായ്മയായ 'പ്രതിധ്വനി വുമൺസ് ഫോറം', ഐ ടി യിലെ വനിതാ ജീവനക്കാർക്കായ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിവിധ ഇനങ്ങളിൽ മത്സരങ്ങളും, ആരോഗ്യ പരിശോധന, രക്തദാന ക്യാമ്പുകളും , ഭക്ഷ്യ മേളയും, കരകൗശല പ്രദർശന വിപണന മേളയും ആയി പ്രതിധ്വനിയുടെ അന്താരാഷ്ട്ര വനിതാദിനം -2020 പരിപാടികൾ മാർച്ച് രണ്ടിന് ടെക്‌നോപാർക്കിൽ ആരംഭിച്ചു.

ഐ ടി യിലെ വനിതാ ജീവനക്കാർക്കായ് ഹാക്കത്തോൺ, ടിക്‌റ്റോക്ക് മത്സരങ്ങളും, കരകൗശല മേളയും സ്ത്രീകൾ ദാതാക്കളാകുന്ന രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു.

ടെക്നോപാർക്കിലെ അഞ്ചു ബിൽഡിങ്ങുകളിൽ സംഘടിപ്പിക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പുകളിൽ എല്ലാ ജീവനക്കാർക്കും അവരുടെ കുടുബാംഗങ്ങൾക്കും പങ്കെടുക്കാം. അതുപോലെ, ഫോട്ടൊഗ്രഫി മത്സരത്തിലും, പാചക മത്സരത്തിലും, ഭക്ഷ്യ മേളയിലും എല്ലാ ഐ ടി ജീവനക്കാർക്കും പങ്കെടുക്കാം.

പ്രതിധ്വനി വനിതാ ഫോറം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ വിവരങ്ങൾ ചുവടെ:

ലേഡീ കോഡ് നിൻജ(Lady Code Ninja - Edition II) - ഐ ടി വനിതകളുടെ ഹാക്കത്തോൺ

നൂതനാശയങ്ങളുള്ള സാങ്കേതിക വിദഗ്ദകളെ കണ്ടെത്തി പ്രോൽസാഹനം നൽകുക എന്ന ആശയവുമായി പ്രതിധ്വനി വുമൺസ് ഫോറം ഫിനാസ്റ്റ്രയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വനിതാ ജീവനക്കാർക്ക് മാത്രമായുള്ള ഹാക്കത്തോൺ മത്സരം. മാർച്ച് 17 നു ടെക്നോപാർക്കിലെ മലബാർ ഹാളിൽ ആണ് മത്സരം. ജേതാക്കൾക്ക് ഒന്നാം സ്ഥാനക്കാർക്ക് Rs.15000/- , രണ്ടാം സ്ഥാനക്കാർക്ക് Rs.10000/-, മൂന്നാം സ്ഥാനക്കാർക്ക് Rs.5000/- എന്നിങ്ങനെ ക്യാഷ് പ്രൈസും അവാർഡുകളും ലഭിക്കും.

ഡിവൈൻ ഡ്രോപ്‌സ് (Divine Drops)- വനിതകളുടെ രക്തദാന ക്യാമ്പ്

ടെക്‌നോപാർക്ക് ലെ വനിതാ ജീവനക്കാർ മാത്രം ദാതാക്കളായെത്തുന്ന രക്തദാന ക്യാമ്പ് മാർച്ച് 6 നു ടെക്‌നൊപാർക്ക് ഫേസ് 1 ലെ നിളയിൽ വച്ച് പ്രതിധ്വനി വുമൺ ഫോറം സംഘടിപ്പിക്കുന്നു. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ശ്രീ സഞ്ജീവ് കുമാർ മുഖ്യാതിഥിയായി എത്തും. ടർമോ പെൻപോൾ, തേജസ് എന്നിവയുമായി സഹകരിച്ചാണ് വനിതകളുടെ രക്തദാന ക്യാമ്പ്

ഹെർ ഹെൽത് ഫസ്റ്റ് (Her Health First) - ആരോഗ്യ പരിശോധന ക്യാമ്പ്

എല്ലാ ടെക്‌നൊപാർക്ക് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിൽ ആരോഗ്യ, നേത്ര പരിശോധന ക്യാമ്പുകൾ . ടെക്‌നൊപാർക്ക് ഫേസ് 1 -ൽ നിള, ഭവാനി, ചന്ദ്രഗിരി കിൻഫ്രയിലെ E&Y, ടെക്‌നൊപാർക്ക് ഫേസ് -3ൽ യമുന എന്നിവിടങ്ങളിലായാണു ക്യാമ്പുകൾ. ഇതിൽ നിള (മാർച്ച് 2), ഭവാനി (മാർച്ച് 3), യമുന(മാർച്ച് 4) എന്നിവിടങ്ങളിൽ നടന്ന ക്യാമ്പുകളിൽ അഞ്ഞൂറിലധികം പേരാണ് മെഡിക്കൽ -നേത്ര -രക്ത പരിശോധനകൾ നടത്തിയത് . ചന്ദ്രഗിരി ( മാർച്ച്-10), കിൻഫ്ര (മാർച്ച് - 11) എന്നിവയാണ് ഇനി നടക്കാനിരിക്കുന്ന ക്യാമ്പുകൾ, എല്ലാ ടെക്‌നൊപാർക്ക് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കുറഞ്ഞ നിരക്കിലുള്ള പരിശോധനകൾ ഇവിടെ ലഭ്യമാകുന്നതാണു. വനിതാ ജീവനക്കാർക്കായുള്ള സ്‌പെഷ്യൽ പാക്കേജും ഉണ്ട്.

ടെക്കീ ക്ലിക്ക്‌സ് (Techie Clicks) - ഫോട്ടൊഗ്രഫി മത്സരം
'വുമൺ ലൈഫ് ഇൻ ടെക്‌നൊപാർക്ക്', (Women Life in Techhnopark), 'സ്മാഷിങ്ങ് ദ ബ്യൂട്ടി സ്റ്റാൻഡേർഡ്‌സ്' (Smashing beauty standards) എന്നീ വിഷയങ്ങളിൽ എല്ലാ ഐ ടി ജീവനക്കാർക്കുമായുള്ള ഫോട്ടൊഗ്രഫി മത്സരം. ജൂറി അവാർഡുകൾക്ക് പുറമെ ഫേസ്‌ബുക് വഴിയുള്ള പ്രേക്ഷക അവാർഡും ഈ ക്യാറ്റഗറിയിൽ ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫോട്ടോകൾ [email protected] എന്ന ഈ മെയിൽ വിലാസത്തിൽ മാർച്ച് 13വരെ അയയ്ക്കാം.

ടിക് ടോക് (Tik Tok) -റ്റെക്‌നോപാർക്കിലെ വനിതാ ജീവനക്കാർക്കായുള്ള ടിക്ടോക്ക് മത്സരം

ഇതുവരെ ലഭിച്ച എഴുപത്തിഅഞ്ചിലധികം വിഡിയോകൾ പ്രതിധ്വനിയുടെ ഫേസ്‌ബുക് പേജിൽ ലഭ്യമാണ്. ജൂറി അവാർഡുകൾക്ക് പുറമെ ഫേസ്‌ബുക് വഴിയുള്ള പ്രേക്ഷക അവാർഡും ഈ ക്യാറ്റഗറിയിൽ ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അഭിനയിച്ച വീഡിയോകൾ 7907381662 (ശാരി)Or 97468 23934(സുജാത) എന്നീ നമ്പരുകളിലേയ്ക്ക് മാർച്ച് 13 വരെ വാട്ട്‌സാപ്പ് ചെയ്യാം.

ഫുഡ് ഫിയസ്റ്റ (Food Fiesta)- ടെക്‌നോപാർക്ക് ജീവനക്കാർക്കായുള്ള ഭക്ഷ്യമേളയും പാചക മത്സരവും
എല്ലാ ഐടി ജീവനക്കാർക്കും ഭക്ഷ്യമേളയിൽ സ്വയം പാകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും വിപണനവും നടത്താവുന്നതാണ്. ബിരിയാണി, കേക്ക്, പായസം എന്ന ഇനങ്ങളിൽ മത്സരവും ഉണ്ട്. മാർച്ച് 11 നു നിള ഫുഡ് കോർട്ടിലാണ് ഭക്ഷ്യമേളയും പാചക മത്സരവും

റ്റെക്‌നോ ക്രാഫ്റ്റ് - വനിതാ ഐറ്റി ജീവനക്കാർക്കായുള്ള കരകൗശല മേള

വനിതകളായുള്ള ഐറ്റി ജീവനക്കാർ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശന വിപണന മേള. മാർച്ച് 10 നു ടെക്‌നോപാർക്ക് ഫേസ് 1 ലെ യമുന ബിൽഡിങ് ലെ പോർട്ടിക്കോയിലാണു മേള നടക്കുന്നത്.

പ്രതിധ്വനി വുമൺ ഫോറത്തിന്റെ ഒരുമാസം നീണ്ട പരിപാടികളുടെ സമാപനവും , വിവിധ മത്സരങ്ങളിൽ വിജയികളായകർക്കുള്ള സമ്മാന ദാനവും മാർച്ച് അവസാന വാരം ടെക്‌നോപാർക്ക് ഇൽ വച്ച് നടക്കുന്നതാണു. എല്ലാ ഐ ടി ജീവനക്കാരെയും, അന്താരാഷ്ട്ര വനിതാ ദിനം 2020 -ന്റെ ഭാഗമായ എല്ലാ പരിപാടികളിലേക്കും പ്രതിധ്വനി വനിതാ ഫോറം ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP