Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി സർക്കാർ വരുന്നതിന് മുമ്പുള്ള പത്ത് വർഷങ്ങൾ സ്‌ഫോടനങ്ങളുടേത്; കഴിഞ്ഞ ആറു വർഷത്തിനിടെ ഒറ്റ ബോംബ് സ്‌ഫോടനം പോലും രാജ്യത്ത് നടന്നിട്ടില്ലെന്നും കേന്ദ്രമന്ത്രി; നടപ്പാക്കുന്നത് ശക്തമായ സുരക്ഷാ സംവിധാനങ്ങളെന്നും പ്രകാശ് ജാവ്‌ദേക്കർ

മോദി സർക്കാർ വരുന്നതിന് മുമ്പുള്ള പത്ത് വർഷങ്ങൾ സ്‌ഫോടനങ്ങളുടേത്; കഴിഞ്ഞ ആറു വർഷത്തിനിടെ ഒറ്റ ബോംബ് സ്‌ഫോടനം പോലും രാജ്യത്ത് നടന്നിട്ടില്ലെന്നും കേന്ദ്രമന്ത്രി; നടപ്പാക്കുന്നത് ശക്തമായ സുരക്ഷാ സംവിധാനങ്ങളെന്നും പ്രകാശ് ജാവ്‌ദേക്കർ

മറുനാടൻ മലയാളി ബ്യൂറോ

പൂണെ: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശക്തമായ സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കർ. ബി ജെ മെഡിക്കൽ കോളേജിൽ ജൻ ഔഷധി ദിവസ് ആഘോസങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്ത് ഒറ്റ ബോംബ് സ്‌ഫോടനം പോലും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശകത്മായ സുരക്ഷാ സംവിധാനങ്ങളാണ് ഇതിന് കാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014ൽ മോദി സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപ് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ നിരവധി ബോംബു സ്‌ഫോടനങ്ങൾ നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 'മോദി സർക്കാരിന് മുൻപുള്ള വർഷങ്ങൾ എങ്ങനെയായിരുന്നു. പൂണെ, വഡോദര, അഹമ്മദ്‌നഗർ, ഡൽഹി, മുംബൈ എന്നീ നഗരങ്ങളിലെല്ലാം നടന്നത് നമ്മൾ കണ്ടതാണ്. പത്ത് ദിവസങ്ങളിൽ ഒന്ന് വച്ച് ബോബുസ്‌ഫോടനങ്ങൾ ഉണ്ടായി. നിരവധി ആളുകൾ കൊല്ലപ്പെട്ടു'. അദ്ദേഹം പറഞ്ഞു. എന്നാൽ കഴിഞ്ഞ ആറുവർഷത്തിന് ഇടയിൽ ഇത്തരമൊരു സംഭവം പോലും നടന്നിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യ സുരക്ഷയ്ക്ക് വേണ്ടി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ച നടപടികളാണ് ഇതിന് കാരണമെന്നും പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു.

ആരോഗ്യ പരിപാലന മേഖലയിൽ ശ്രദ്ധേയമായ നിരവധി പദ്ധതികളും മോദി സർക്കാർ കൊണ്ടുവന്നു. ജൻഔഷധി ഷോപ്പുകളും ആയുഷ്മാൻ ഭാരത് പദ്ധതി, യോഗ, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് എന്നിവയെല്ലാം പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP