Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചവറ എംഎൽഎ എൻ വിജയൻപിള്ള അന്തരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെ പുലർച്ചെ മൂന്നോടെ മരണം; വിടപറഞ്ഞത് സിഎംപി സാധ്യത ഉപയോഗിച്ച് ഇടത് സ്വതന്ത്രനായ ചവറയുടെ കണ്ണിലുണ്ണി; രോഗബാധിതനായി ചികിത്സയിൽ തുടർന്നത് ഒരുമാസം നീണ്ട കാലയളവ്; ചെന്നൈയിലെ ആശുപത്രിയിലെ ചികിൽസയും ഫലം കണ്ടില്ല; വിടവാങ്ങുന്നത് മുഖ്യമന്ത്രി പിണറായി അടക്കമുള്ളവരുടെ ആത്മസുഹൃത്ത്; ആദരാഞ്ജലി നേർന്ന് രാഷ്ട്രീയ കേരളം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ചവറ എംഎൽഎ എൻ .വിജയൻപിള്ള അന്തരിച്ചു.(69) വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം..ഇന്ന് പുലർച്ചെ 3 മണിയോടെ...ഏറെനാളായി അസുഖ ബാധിതനായിരുന്നു ഇടത് സ്വതന്ത്രനായായണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്..

ചവറ മടപ്പള്ളി വിജയമന്ദിരത്തിൽ (കിഴക്കും തലയ്ക്കാൽ) മെമ്പർ നാരായണ പിള്ളയുടെയും ഭവാനിയമ്മയുടെയും മൂത്ത മകനായി 1951-ൽ ഏപ്രിൽ നാലിന് ജനിച്ചു. ചവറ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം പുനലൂർ എസ് എൻ കോളേജ്, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലുമായി ഉപരി പഠനവും നടത്തി. കലാലായ രാഷ്ട്രീയത്തിലൂടെ ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകനായാണ് പൊതു രംഗത് പ്രവേശിച്ചത്. പിതാവിന്റെ മരണത്തോടെ വ്യവസായങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിലും ശ്രദ്ധിച്ചു.

എൻ വിജയൻ പിള്ള എം എൽ എ യുടെ പിതാവായ മെമ്പർ ശ്രീ നാരായണപിള്ള മെമോറിയൽ ട്രസ്റ്റിന്റെ പേരിൽ പ്രവൃത്തിക്കുന്ന കരുനാഗപ്പള്ളി വിജയ ഹോട്ടൽ, ശാസ്താംകോട്ട വിജയകാസ്റ്റിൽ, ചവറ വിജയ പാലസ്, ചവറ എം എസ് എൻ കോളേജ്, എംബിഎ കോളേജ് എന്നിവയുടെ മാനേജിങ് ഡയറക്ടർ ആണ് .ചവറ പഞ്ചായത്തിൽ ആർ എസ് പി അംഗമായി മടപ്പള്ളി വാർഡിൽ നിന്നു രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. തേവലക്കര ഡിവിഷനെ പ്രധിനിതീകരിച്ചു ജില്ലാ പഞ്ചായത്ത് അംഗമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയും പ്രവൃത്തിച്ചു. പിന്നീട് കോൺഗ്രസിൽ ചേരുകയും രാജിവച്ചു ഡി ഐ സിയിൽ ചേരുകയും ചെയ്തു.തുടർന്നു ഡി ഐ സി വിട്ടു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി എം പിയിൽ ചേർന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായി ചവറയിൽ മത്സരിച്ചു വിജയിച്ചു. അടുത്തിടെ സിപിഐ എമ്മിൽ ചേർന്നു. നിലവിൽ ജില്ലാ ഹ്യൂമൻ റിസോർസ് സഹകരണ സംഗം പ്രസിഡന്റ് ആണ്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിജയൻ പിള്ളയുടെ രോഗവിവരങ്ങൾ ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. വിജയൻ പിള്ളയോടും കുടുംബാംഗങ്ങളോടും ചികിത്സിക്കുന്ന ഡോക്ടർമാരോടും ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ട്. തിരിച്ചുവരവിനായി കാത്തിരിക്കാംമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP