Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ

കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: റാന്നിയിൽ ഐത്തല ഗ്രാമം ഭീതിയിലാണ്. ഇവിടെയുള്ള ക്‌നാനായ സഭാ അംഗങ്ങൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ സ്ഥിര താമസമാക്കിയ മൂന്നംഗ കുടുംബമാണ് വൈറസുമായി ഗ്രാമത്തിൽ എത്തിയത്. ഇവർ അടുത്തിട പെഴുകിയവരെല്ലാം നിരീക്ഷണത്തിലാണ്. വീട്ടിൽ തന്നെ ഐസുലേഷൻ. മുന്നൂറ് കുടുംബങ്ങളെ ആരോഗ്യ വകുപ്പ് വീട്ടിലെത്തി നിരീക്ഷിക്കും. ഇറ്റലിയിൽ നിന്നെത്തിയവർ നേരത്തെ തന്നെ ആശുപത്രിയിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മാതാപിതാക്കളും ഐസുലേഷൻ വാർഡിലേക്ക് മാറ്റി. ഇതിനെല്ലാം നേതൃത്വം നൽകിയത് റാന്നി എംഎൽഎയായ രാജു എബ്രഹാമാണ്. ആളുകളിൽ ഭീതി പടരുന്നത് തടയാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുകയാണ് രാജു എബ്രഹാം.

റാന്നിയിൽ കൊറോണ എത്തിയെന്ന് രണ്ട് ദിവസം കൊണ്ട് വാർത്തകൾ എത്തി. എന്നാൽ ആരും ഇത് സ്ഥിരീകരിച്ചില്ല. ഇതോടെ റാന്നി ആശ്വാസത്തിലേക്ക് മാറി. ഇതിനിടെയാണ് ഞെട്ടിക്കുന്ന വിവരംഐത്തലയിലെ ക്‌നാനായ പള്ളിയിൽ പ്രഖ്യാപിക്കുന്നത്. നാടകീയമായിരുന്നു കാര്യങ്ങൾ. കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത്
സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു. അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ആളുകൾ പരിഭ്രാന്തരായി. ചിലർ അപ്പോൾ തന്നെ പള്ളി വിട്ടു. സൺഡേ സ്‌കൂൾ വേണ്ടെന്ന് വച്ചു. എംഎൽഎയാണ് ഇക്കാര്യം അറിയിച്ചതെന്നും അച്ചൻ വിശദീകരിച്ചിരുന്നു. തൊട്ട് പിന്നാൽ എംഎൽഎ നേരിട്ടെത്തി. 300 വീടുകളിൽ കയറി. എല്ലാവരോടും പരിഭ്രാന്തരാകരുതെന്ന് നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ച വീട്ടിലുണ്ടായിരുന്ന അവരുടെ അച്ഛനേയും അമ്മയേയും ആംബുലൻസിൽ ആശുപത്രിയിലെ ഐസുലേഷനിലേക്ക് മാറ്റി.

ഇറ്റലിയിൽ സ്ഥിര താമസക്കാരാണ് കൊറോണ ബാധിച്ച മൂന്ന് പേർ. ബാക്കി രണ്ട് പേർ ബന്ധുക്കളും. മൂന്ന് വർഷത്തിന് ശേഷം അവധിക്കെത്തിയതാണ് ഇറ്റലിക്കാർ. 29ന് എത്തിയ ഇവർ വന്നതിന്റെ സന്തോഷം അറിയിച്ച് അടുത്തുള്ള ബന്ധുവീട്ടിൽ എല്ലാം പോയിരുന്നു. ഇതിനൊപ്പം പുനലൂരിലെ മണിയാറിലെ വീട്ടിലും പോയി. ഇവരേയും വീട്ടിനുള്ളിൽ ഐസുലേഷനിലാക്കി. എല്ലാവരുടേയും രക്തപരിശോധന നടത്തും. അതിന് ശേഷം മാത്രമേ ഐത്തലയിലേയും മണിയാറിലേയും കുടുംബങ്ങളെ വീട്ടിന് പുറത്തു വിടൂ. ഇതെല്ലാം അവരെ പറഞ്ഞ് മനസ്സിലാക്കിയത് എംഎൽഎ നേരിട്ടാണ്. ഈ മേഖലയിൽ അഞ്ച് പള്ളികളുണ്ട്. എല്ലാ പള്ളികളുമായും ബന്ധപ്പെട്ട് രാജു എബ്രഹാമും ആരോഗ്യ പ്രവർത്തകരും ബോധവൽക്കരണം നടത്തി. അങ്ങനെ ഐത്തല മേഖലയാകെ ആശങ്കയിലാണ് ഇപ്പോൾ. റാന്നിയിലെ മറ്റിടങ്ങളിലേക്ക് ഭീതി പടരാതിരിക്കാനും ശ്രദ്ധ നൽകുന്നുണ്ട്.

കൊറോണയെത്തി എന്നറിഞ്ഞതോടെ ഐത്തലയിൽ എത്താൻ ആരുമില്ലാത്ത അവസ്ഥയായി. ഇത് മനസ്സിലാക്കിയാണ് ആളുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ എംഎൽഎ ഓടിയെത്തിയത്. കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ല. കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ രോഗം പടർന്നു പിടിക്കാതിരിക്കാനും കാര്യക്ഷമമായ ചികിത്സയിലൂടെ രോഗം ഇല്ലാതാക്കാനും കഴിയുന്ന രോഗമാണ്. രോഗത്തെ ഭയപ്പെടുകയല്ല ജാഗ്രത പുലർത്തി ഇല്ലാതാക്കുകയാണ് വേണ്ടത്. രോഗം വരാതിരിക്കാൻ അതീവ ജാഗ്രതയും കരുതലും പുലർത്തേണ്ടതുണ്ട് . ചെറിയ പനി ഉള്ളവർ ഉടൻ തന്നെ നിർബന്ധമായും തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടതാണ്.വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണെന്നാണ് റാന്നി എംഎൽഎ വീടുവീടാന്തരം കയറി ഇറങ്ങി പറയുന്നത്.

രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് റാന്നിയിലും സമീപ പ്രദേശങ്ങളിലുമുള്ള പൊതുപരിപാടികൾ മാറ്റിവയ്ക്കണം. കൂടാതെ മുൻകരുതൽ എന്ന നിലയിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്ന ആളുകൾ മാസ്‌ക് ധരിക്കുകയും വേണം . ഇറ്റലിയിൽനിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും ഇവരുടെ ബന്ധുക്കളായ രണ്ട് പേർക്കും ആണ് രോഗം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ഇപ്പോൾ ഐസൊലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുകയാണ്. എങ്കിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്ന സമയത്ത് ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള മുഴുവനാളുകളെയും നിരീക്ഷണത്തിൽ ആക്കേണ്ടതുണ്ട് . ഇവർ റാന്നിയിൽ വന്നതിനുശേഷം ബന്ധുക്കളും സുഹൃത്തുക്കളുമായ ഇരുന്നൂറിലധികം പേരുടെ വീടുകളിൽ സൗഹൃദ സന്ദർശനം നടത്തിയിട്ടുണ്ട് ഈ വീടുകളിൽ ഞങ്ങൾ സനർശിച്ച് അടിയന്തരമായി ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് രോഗ നിർണയ പരിശോധന നടത്താൻ നിർദ്ദേശം നൽകി . ഇവരുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കേണ്ടതാണ്. എങ്കിലേ രോഗനിർണയത്തിനും പ്രതിരോധത്തിനുള്ള സാഹചര്യമൊരുക്കാൻ അധികൃതർക്കാകൂ എന്നാണ് രാജു എബ്രഹാം പറയുന്നത്.

താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് എം എം ശംഭു, ആർ എം ഓ ഡോ. വൈശാഖ് എന്നിവരെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ ചുവടെ കൊടുത്തിരിക്കുന്നു .ഡി.എം ഒ പത്തനംതിട്ട 0468 2228220, 9946105475, റാന്നി താലൂക്ക് ആശുപത്രി 04735227274, ഡോ. ശംഭു 9446082731, ഡോ. വൈരാഖ് 9809754850 എന്നീ നമ്പറുകളും രാജു എബ്രഹാം പൊതു ജനങ്ങൾക്കായി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേർക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ അതിവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. ഇവയെല്ലാം കർശനമായി പാലിക്കാൻ എല്ലാവർക്കും നിർദ്ദേശം നൽകി.

റാന്നിയിലുള്ള അഞ്ചു പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇവരെല്ലാം അടുത്ത ബന്ധുക്കളാണ്. 29നാണ് മുമ്പാണ് 55 കാരനും ഭാര്യയും 24-കാരനായ മകനും ഇറ്റലിയിൽ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. ഇതോടെയാണ് ഇറ്റലിയിൽ നിന്നെത്തിയ ബന്ധുക്കളുടെ കാര്യം അറിഞ്ഞത്. തുടർന്ന് ഇറ്റലിയിൽ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ഇവരുടെ ശരീര സ്രവങ്ങൾ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവർ നിലവിൽ നിരീക്ഷണത്തിലാണ്.

ഇറ്റലിയിൽ നിന്ന് എത്തിയവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരായില്ല. ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടപ്പോൾ ആശുപത്രിയിലേക്ക് വരാനും വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു. ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 28-ന് ഖത്തർ എയർവേയ്‌സിന്റെ (ക്യു.ആർ-126) വെനീസ്-ദോഹ വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. 11.20ന് ഈ വിമാനം ദോഹയിലെത്തി. ഇവിടെ അവർ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടർന്ന് ഖത്തർ എയർവേയ്‌സിന്റെ തന്നെ ക്യൂ.ആർ 514 വിമാനത്തിൽ കൊച്ചിയിലേക്ക് വന്നു. 29-ന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് സ്വകാര്യ കാറിലാണ് വീട്ടിലേക്ക് പോയത്. ഈ വിമാനത്തിലുണ്ടായിരുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു. കാർ ഡ്രൈവറെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇറ്റലിയിൽ നിന്നും വന്ന മൂന്ന് പേർക്കും അവരുടെ രണ്ട് ബന്ധുകൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തിൽ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ചയാണ് ഉണ്ടായത്. ഫെബ്രുവരി 28-ന് വെനീസിൽ നിന്നും ദോഹയിൽ എത്തിയ രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും അവിടെ നിന്നും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർ ആ വിവരം വിമാനത്താവളത്തിൽ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാൻ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തിൽ ഈ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്.

അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തിൽ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാൻ പത്തനംതിട്ട സ്വദേശികളായ രണ്ട് ബന്ധുക്കൾ എത്തിയിരുന്നു. തുടർന്ന് സ്വകാര്യകാറിൽ ഇവർ അഞ്ച് പേരും കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചു. മാർച്ച് ഒന്നിന് രാവിലെ 8.20-ഓടെ കൊച്ചിയിൽ എത്തിയ ഇവർ മാർച്ച് ആറ് വരെ പത്തനംതിട്ടയിൽ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട് ഇവരെയല്ലാം കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമാണ് ഇപ്പോൾ ആരോഗ്യവകുപ്പിന് മുൻപിലുള്ളത്. ദോഹയിൽ നിന്നും കൊച്ചിയിലേക്ക് ഇവർ വന്ന വിമാനത്തിൽ തന്നെ 350-ഓളം പേരുണ്ടായിരുന്നു. ഇവർക്കും രോഗമുണ്ടാകാനുള്ള സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP