ഡൽഹി കലാപം, സാമ്പത്തിക മാന്ദ്യം, കൊറോണ, മാധ്യമ വിലക്ക് ഇവയെല്ലാം ഒരു സാമ്പിൾ വെടിക്കെട്ട് മാത്രം: മാർച്ച് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
സുഹൃത്തുക്കളെ, പല കാരണങ്ങൾ കൊണ്ടും, വളരെ സെൻസിറ്റീവ് ആയ ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്. കൊറോണ, ഡൽഹി കലാപം, സാമ്പത്തിക മാന്ദ്യം , വിചിത്രമായ മരണങ്ങൾ, മാധ്യമ വിലക്കുകൾ എന്നിവ ഈ അവസരം നാം കണ്ടു കഴിഞ്ഞു. കഴിഞ്ഞ കുറെ നാളുകളിലെ കണക്ക് എടുത്ത് നോക്കുക ആണെങ്കിൽ എല്ലാ നൂറു വർഷവും ഒരു മാഹാമാരി പ്രത്യക്ഷപ്പെടുന്നതായി കാണാൻ കഴിയും. ഇതെല്ലാം ഒരു സാമ്പിൾ വെടിക്കെട്ട് മാത്രമാണ് സുഹൃത്തുക്കളെ, വരും ദിനങ്ങളിൽ നാം കൂടുതൽ കഷ്ടതകളിലൂടെ കടന്നു പോകും എന്നത് നിശ്ചയമായ സംഗതിയാണ്. ഈ മാര്ച് മാസം അവസാന ആഴ്ചയിൽ വ്യാഴം അദ്ദേഹം ഇപ്പോൾ നിൽക്കുന്ന ധനു രാശിയിൽ നിന്നു ശനി നിൽക്കുന്ന രാശി ആയ മകരം രാശിയിൽ എത്തുന്നതാണ്. അന്ന് തൊട്ടു, ജൂൺ അവസാനം വരെ ജനിക്കുന്ന കുട്ടികൾക്ക് നീച ഭംഗ രാജയോഗവും ഉണ്ടാകും, പക്ഷെ ഈ കുട്ടികൾ മിഥുനം, ചിങ്ങം, വൃശ്ചികം, കുംഭം, എന്നാ ലഗ്നങ്ങൾ വന്നാൽ ഈ യോഗ൦ ലഭിക്കുകയില്ല. എന്തുകൊണ്ട് എന്നാൽ ഈ യോഗം വരുക നെഗറ്റീവ് ഭാവങ്ങളിൽ ആണ്. ഏതു യോഗവും നെഗറ്റീവ് ആയ 6,8,12,3 ഭാവങ്ങളിൽ വന്നാൽ, ദീർഘ നാളത്തെ വെല്ലു വിളികളാണ് അവരുടെ ജീവിതത്തിൽ പ്രതിഫലിക്കുക.
ജൂണിനു ശേഷം, വ്യാഴം തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങും ഈ നീക്കം, സെപ്റ്റംബർ വരെ ഉണ്ടാകും. ജ്യോത്സ്യം അനുസരിച്ച് എന്തിനും ഏതിനും ഒരു ജാതകം ഉണ്ട് എന്നാണു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയം വച്ചാണ് ഇന്ത്യയുടെ ജാതകം നോക്കുക. ഈ ജാതകം അനുസരിച്ച്, വരുന്ന നാളുകളിൽ നമ്മുടെ അവസ്ഥ വളരെ കഷ്ടത നിറഞ്ഞതായിരിക്കും എന്നാണു കാണിക്കുക. ജനങ്ങൾക്കും, നമ്മുടെ അധികാരികൾക്കും ഒരേ പോലെ വെല്ലുവിളികൾ നിറഞ്ഞ അവസ്ഥയാണ് വന്നു ചേരുക. ഈ അവസരം, നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജതകതിലെക്ക് നോക്കുന്നത് വളരെ രസകരം ആയിരിക്കും. അദ്ദേഹം ഇപ്പോൾ ചന്ദ്ര ദശയിലൂടെ പോകുന്നു. ചന്ദ്രൻ അദ്ദേഹത്തിന്റെ ഒന്നാം ഭാവത്തിൽ നിൽക്കുകയും, ഒൻപതാം ഭാവത്തെ ദൃഷ്ടി ചെയ്യുകയും ചെയ്യുന്നു. ഈ സെപ്റ്റംബർ മുതൽ അദ്ദേഹത്തിന്റെ അപഹാരം ശുക്രന്റെതാണ്.
Mon-Ven
29/09/2019
30/05/2021
Mon-Sun
30/05/2021
28/11/2021
ഈ രണ്ടു ദശകളിൽ രണ്ടാമത്തെ ദശയിൽ പല വിധത്തിൽ ഉള്ള ഗ്രൂപിസം, ചാക്കിട്ടു പിടിത്തം, ഇപ്പോൾ ഉള്ള കൂട്ട് കെട്ടുകളിൽ നിന്നുള്ള പ്രശ്നങ്ങൾ എന്നിവ കൂടുതലായി ഉണ്ടാകാം.
“കളികൾ വേറെ ലെവലിൽ” എത്തുക ഏതാണ്ട് 2021 മധ്യതോട് കൂടി ആയിരിക്കും. ആ സമയം അദ്ദേഹത്തിന്റെ ചന്ദ്ര മഹാദശ അവസാനിച്ചു, ചൊവ്വ ദശ തുടങ്ങുന്ന അവസരമാണ്. അദ്ദേഹം ആണെങ്കിലും സാധാരണക്കാരായ നമ്മെ പോലുള്ള വ്യക്തികൾ ആണെങ്കിലും, ദശ മാറുമ്പോൾ, നമ്മുടെ ജീവിതത്തിന്റെ ദിശയും മാറും എന്നാണു, എന്റെ ഗുരുജി ശ്രീ. കെ, എൻ റാവുജി തെളിവ് സഹിതം പഠിപ്പിച്ചിട്ടുള്ളത്. മോദിയുടെ ജാതകത്തിൽ ചൊവ്വ വ്യക്തിത്വം, അഭിലാഷങ്ങൾ, പദവി എന്നാ ഒന്നാം ഭാവത്തെയും, തർക്കങ്ങൾ, യുദ്ധം, നിയമം,ശത്രുക്കൾ , ആരോഗ്യം, വെല്ലു വിളികൾ, സാമ്പത്തികമായ ബാധ്യതകൾ, ഇവയെല്ലാം തന്നെ അദ്ദേഹത്തിന് നേരിടെണ്ടാതായി വന്നേക്കാം. കമ്യൂണിസ്റ്റ് വേഷം അണിഞ്ഞ ജിഹാദികൾ ഈ അവസരം നോട്ട ചെയ്തു വയ്ക്കേണ്ടതാണ്. അവർക്ക് അവരുടെ തനി നിറം വെളിപ്പെടുത്താൻ യോജിച്ച അവസരമാണ്. നിങ്ങളുടെ അസ്ത്രങ്ങൾ ഒന്ന് തേച്ചു മിനുക്കി വെക്കുന്ന സമയമാണ് ഇനി വരാൻ പോകുന്നത്. ഈ അസ്ത്രങ്ങൾ അവസാനം അറബിക്കടലിൽ ചെന്ന് വീഴുന്ന ദയനീയ കാഴ്ചയും നിങ്ങൾ തന്നെ കാണേണ്ടി വരുന്നതാണ്. ആരും പണ്ടത്തെ പോലെ നിങ്ങളെ ഭയന്ന് മാറി നിൽക്കാൻ പോകുകയില്ല. ആരെയും ഭയപ്പെടുത്തി അധിക നാൾ ഒരു പ്രസ്ഥാനത്തിനും മുന്നോട്ട് പോകാൻ കഴിയുകയുമില്ല. ഉദാഹരണം CPI (M) ബംഗാൾ യൂണിറ്റ്. ചുരുക്കി പറഞ്ഞാൽ ഒരു പുല്ലും ഇവിടെ നടക്കാൻ പോകുന്നില്ല എന്നർത്ഥം. ഷാഹീൻ ബാഗിലെ പുലിക്കുട്ടികൾ ഇപ്പോൾ എവിടെ?
ശനി ജാനുവരി മുതൽ മകരം രാശിയിൽ നിൽക്കുന്നു. ഈ രാശി ശനിയുടെ സ്വന്തം രാശി ആണ്. ശനി എന്നാൽ തന്നെ പരിമിതികൾ എന്നാണ് അർഥം. ശനി സ്വന്തം രാശിയിൽ നിൽക്കുമ്പോൾ ഡബിൾ സ്ട്രോങ്ങ് അല്ല, ട്രിപ്പിൽ സ്ട്രോങ്ങ് അല്ല, അതിലും കൂടുതൽ ശക്തമാണ് എന്നർത്ഥം. നമ്മുടെ ജീവിതത്തെ, നമ്മുടെ അവകാശങ്ങളിൽ എല്ലാ൦ തന്നെ പരിമിതികൾ ഉണ്ടാകും. രണ്ടര വർഷക്കാലം ഈ രാശിയിൽ ശനി നിൽക്കുമ്പോൾ, ഇന്ത്യയുടെ ജാതകത്തിൽ ഒൻപതാം ഭാവത്തിൽ ആണ് മാറ്റങ്ങൾ വരുക. ഈ ഭാവം കൊണ്ട് സൂചിപ്പിക്കുന്ന വിഷയങ്ങൾ ഇവയെല്ലാം ആണ്. നിയമം, വിദേശ രാജ്യങ്ങൾ, സാമ്പത്തികമായ ഭാഗ്യം, മതം, തത്വ ചിന്ത അധികാരികൾ, രാഷ്ട്രീയം, എന്നിവ കൂടിയാണ്. മീഡിയ , പബ്ലിഷിങ്, ആത്മീയത എന്നിവയും ഈ ഭാവം സൂചിപ്പിക്കുന്നു.ഇവയിൽ എല്ലാം തന്നെ നെഗറ്റീവ് ആയ അനുഭവങ്ങൾ ആണ് നമ്മെ കാത്തിരിക്കുന്നത്,. ശനി എന്നാൽ പരിമിതി എന്നാണ് അർഥം, എല്ലാ രീതിയിലും ഉള്ള പരിമിതികൾ, നമ്മുടെ വ്യക്തി ജീവിതത്തിലും പ്രതീക്ഷിക്കുക. ഏപ്രിൽ മുതൽ ഒക്ക്ടോബാർ വരെ മത സംബന്ധമായ വിഷയങ്ങളിൽ ജനങ്ങൾ ചേരി തിരിഞ്ഞു വൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയും ഉണ്ടാകും. പിന്നെ ഇതെല്ലാം ഇന്ന് വരെ ആരും കാണാത്ത ദൈവത്തെ സംരക്ഷിക്കാൻ ആണല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം.
അതിനു ശേഷം സെപ്റ്റംബറിൽ രാഹു കേതു ഇടവം . വൃശ്ചിക രാശിയിലേക്ക് നീങ്ങുമ്പോൾ പുതിയ തര൦ വാക്സിൻ കണ്ടു പിടിക്കേണ്ട അവസ്ഥ ഉണ്ടാകാം.കേതു, ദുരൂഹമായ വിഷയങ്ങൾ, അസുഖങ്ങൾ എന്നാ വൃശ്ചിക രാശിയിൽ ആയിരിക്കും നിൽക്കുക. ഷെയർ മാർക്കറ്റ് സംബന്ധമായ നെഗറ്റീവ് നീക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക,. പങ്കാളിത ബിസിനസിൽ ഉള്ളവർ, അവരുടെ ബിസിനസ് ടേംസ് ആൻഡ് കണ്ടീഷൻസ് ഒന്ന് കൂടി പുതുക്കേണ്ട അവസ്ഥ ഉണ്ടാകും.
ജിന്നാ വാലി ആസാദി പ്രതീക്ഷിക്കുന്നവർക്കും, അസ്ത്രങ്ങൾ ഹോബിക്ക് വേണ്ടി ശേഖരിച്ചു വച്ചിരിക്കുന്നവർക്കും മാത്രമല്ല, ഇതെല്ലാം ചുമ്മാതെ നോക്കിക്കാണുന്ന എന്നെ പോലുള്ളവർക്കും ഇനി വരുന്ന ദിവസങ്ങൾ ശുഭകരം അല്ല. വ്യാഴം സാമ്പത്തിക വിഷയങ്ങളെ സൂചിപ്പിക്കുന്നു. ഈ ഗ്രഹം വക്ര ഗതിയിൽ നീങ്ങുന്ന അവസരം, പല തരത്തിലുള്ള restrictions നമ്മുടെ മേൽ ഉണ്ടാകാം. ഇപ്പോൾ തന്നെ യെസ് ബാങ്കിനെ രക്ഷിക്കാൻ സ്വന്തം പിതാവ് ശേഖരിച്ചു വച്ച സമ്പത്തിൽ നിന്ന് പതിനായിരം കോടി കൊടുക്കും എന്നാണല്ലോ എസ്.ബി .ഐ ചീഫ് പറഞ്ഞിരിക്കുന്നത്. ഇനിയും പല തരത്തിൽ ഉള്ള സാമ്പത്തിക വൈഷമ്യങ്ങൾ നേരിടാൻ നാം തയ്യാറാവണം. അല്പം അധികം Liquid cash കയ്യിൽ തന്നെ വയ്ക്കേണ്ട അവസ്ഥ ഈ സമയം ഉണ്ടാകാം.
28/11/2021 ആകുമ്പോൾ നമ്മുടെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വ്യക്തി ജീവിതം , പ്രൊഫഷനൽ ജിവിതം എന്നിവയിൽ ഒരു പുതിയ ദിശയിലേക്ക് നീങ്ങുന്നതാണ്. ആറാം ഭാവധിപന്റെ ദശ ആയതിനാൽ, തീർച്ചയായും ദുർഘടം ആയ അവസ്ഥയായിരിക്കും എന്ന് കണ്ണും പൂട്ടി പറയാൻ കഴിയും. അദ്ദേഹതോട് ഒപ്പം നാമും ഈ വിഷമതകളിൽ പങ്കാളികൾ ആകും. എനിക്ക് വേറെ പലതും എഴുതണം എന്നുണ്ട്, പക്ഷെ ആരെയും ഭയപ്പെടുതരുത് എന്നാ നിർദ്ദേശം പാലിച്ചു കൊണ്ടാണ് നാം ജ്യോത്സ്യം പഠിക്കുക.
ശനി കർമത്തിനെ സൂചിപ്പിക്കുന്ന ഗ്രഹമാണ്. ഈ ഗ്രഹം സ്വന്തം രാശിയിൽ നിൽക്കുമ്പോൾ നമ്മുടെ കർമം എന്തെന്ന് പ്രപഞ്ചം വിധിക്കുകയാണ് ചെയ്യുക. കൂടുതൽ നീതി പരമായി നാം പ്രവർത്തിക്കാൻ തയ്യാറായില്ല എങ്കിൽ ഒരു അസ്ത്രതിനും നമ്മെ സഹായിക്കാൻ സാധിക്കുകയില്ല. Money power, muscle power അതിൽ അപ്പുറമാണ് പ്രാപഞ്ചിക ശക്തികൾ. അല്ലെങ്കിൽ വുഹാനിലെക്ക് അസ്ത്രങ്ങളുമായി ഇപ്പോൾ ഒരു വിനോദ യാത്ര നടത്താമോ ? ഡൽഹി കലാപം, സാമ്പത്തിക മാന്ദ്യം, കൊറോണ, മാധ്യമ വിലക്ക് ഇവയെല്ലാം ഒരു സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്ന് വരും ദിനങ്ങളിൽ നമുക്ക് തീർച്ചയായും ബോധ്യപ്പെടുന്നതാണ്.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ആരോഗ്യപരമായ വിഷയങ്ങൾ ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടും. ആരോഗ്യം മെച്ചപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകും. സഹ പ്രവർത്തകർ ജോലി സ്ഥലം എന്നിവയിലും സന്തോഷകരമാല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകാം. ലോങ്ങ് ടേം ബന്ധങ്ങളിൽ നിനുള്ള പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. പല രീതിയിൽ ഉള്ള സാമ്പത്തിക അട്ജ്സ്റ്റ്മെന്റുകൾ ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, പ്രേമ ബന്ധത്തിൽ ഉള്ള തർക്കങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക .. പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകൾ രൂപീകരിക്കാം. ഭാവിയിലേക്കുള്ള പല പുതിയ ആശയങ്ങളും ഉണ്ടാകും. ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പേം ജോലി ചെയ്യാനുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളും ഉണ്ടാകാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും ജോലിയെ കുറിച്ചുള്ള കൂടുതൽ നീക്കങ്ങൾ ഉണ്ടാകുന്നതാണ്. ജോലിയെ കുറിച്ചുള്ള പല ചർച്ചകൾ പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ജോലി സംബന്ധമായ പല മീറ്റിങ്ങുകൾ, എഴുത്ത് മീഡിയ എന്നാ മേഖലയിൽ നിന്നുള്ള പ്രോജക്ക്ട്ടുകൾ, അക്കൗണ്ടിങ് അനാലിസിസ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ പൂർത്തീകരണം, കുട്ടികൾ ചെറു ഗ്രൂപികൾ എന്നിവർക്കൊപ്പം സമയം ചിലവഴിക്കാൻ ഉള്ള അവസരങ്ങൾ, പുതിയ ബന്ധങ്ങൾ, പുതിയ ജോബ് ഓഫർ, പ്രേമ ബന്ധം, പുതിയ ടീമുകളിൽ പ്രവർത്തിക്കാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക .വ്യക്തിജീവിതം , ബന്ധങ്ങൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.
ജമിനി (മെയ് 21 - ജൂൺ 20)
കുടുംബ ജീവിതം, വീട്, മുതിർന്ന സ്ത്രീകൾ എന്നിവ ഈ ആഴ്ച വളരെ പ്രധാനമാണ്. വീടിനെ കുറിച്ചുള്ള പല പുതിയ തീരുമാനങ്ങളും എടുക്കും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, അവയ്ക്ക് വേണ്ടി നടത്തുന്ന നീക്കങ്ങൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമം എന്നിവ എല്ലാം പ്രതീക്ഷിക്കുക. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക, അവരുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകൾ എന്നിവയെല്ലാം പ്രതീക്ഷിക്കുക. ജോലി സ്ഥല0, അധികാരികൾ എന്നിവയും ഈ അവസരം വളരെ പ്രധാനമാണ്. ജോലിസ്ഥലത് പല രീതിയിൽ ഉള്ള വെല്ലുവിളികൾ ഉണ്ട്. സ്ഥിതിഗതികൾ അല്പം പ്രതികൂലം ആയതിനാൽ മൗനം പാലിക്കുകയാണ് നല്ലത്. മേലധികാരികൾ, അവരുമായുള്ള തർക്കങ്ങളും ഈ അവസരം ഉണ്ടാകാ0. പുതിയ ജോലികൾ, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയും ഏറ്റെടുക്കേണ്ടി വന്നേക്കാം. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം അയല്ക്കാര്എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു ദൂര യാത്രകൾ, ആത്മീയ വിഷയങ്ങളിൽ നടത്തുന്ന ചർച്ചകൾ, ആത്മീയ യാത്രകളിൽ ഉള്ള താല്പര്യം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലകിൽ നിന്നുള്ള അവസരങ്ങൾ, വിദേശത് നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, അവരുമൊത്ത് ചെയ്യേണ്ട ജോലികൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സാമ്പത്തിക വിഷയങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള ചെലവ് ഉണ്ടാകുന്ന സമയമാണ്. അതിനാൽ സാമ്പത്തിക വൈഷമ്യങ്ങൾ ഉണ്ടാകാം. അനാവശ്യ ചെലവ് ഒഴിവാക്കേണ്ടി വരും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമവും പ്രതീക്ഷിക്കുക. പല സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ച് പങ്കാളിയോട് ചർച്ചകൾ നടത്തു0. ഈ ചർച്ചകളിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. ചെറു ഗ്രൂപുകളുടെ കൂടെ ഉള്ള ജോലികൾ, ഒരേ സമയം പല ജോലികൾ ചെയ്യേണ്ട അവസരങ്ങൾ,, ചെറു കോഴ്സുകൾ, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്ക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള ഉള്ള സംവാദവും പ്രതീക്ഷിക്കവുന്നതാണ്. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലുവിളികൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ കുറിച്ചുള്ള ചർച്ചകൾ , പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് ഇന്ശുർന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള സമ്മർദ്ദവും ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
പുതിയ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടാകാവുന്ന അവസരമാണ്. വിവാഹം,പ്രേമബന്ധം എന്നിവയിൽ നിന്ന് അവസരങ്ങൾ ഉണ്ടാകാം. പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. . നിങ്ങളുടെ ശത്രുക്കളും ഈ സമയം സജീവം ആണെന്ന് മറക്കേണ്ടതില്ല.ധന സംബന്ധമായ വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകും. പല രീതിയിൽ ഉള്ള ചെലവ് പ്രതീക്ഷിക്കാം. ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള നീക്കങ്ങൾ, പങ്കാളിയുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള പല അവസരങ്ങൾ ഉണ്ട്. സ്വന്തം വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമാണ്. പല പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ സമയം വന്നേക്കാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതത്തിനു കൂടുതൽ പ്രാധാന്യം ഉള്ള ദിവസങ്ങളിലൂടെ ആണ് നിങ്ങൾ കടന്നു പോകുന്നത്. . വൈകാരികമായ പല വെല്ലുവിളികൾ പ്രതീക്ഷിക്കുക. പല വിധമായ വാഗ്വാദങ്ങൾ ഈ അവസരം ഉണ്ടാകാ൦ . പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ സമയം ഉണ്ടാകാം. പല തരത്തിൽ ഉള്ള പ്ലാനിങ് നടക്കുന്ന നടക്കുന്ന സമയമാണ്. ബന്ധങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വളരെ പ്രധാനം ആണ്. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനിങ്, വിദേശത്ത നിന്നുള്ള ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലികൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ അൽപ നാളുകളിലേക്ക് ലഭിക്കാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ക്രിയേറ്റീവ് ജോലികളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്ത് പ്രവർത്തിക്കാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, സ്വന്തം കഴിവ് പ്രദർശിപ്പിക്കാനുള്ള അവസരം, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകും. ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധ്നഗൽ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും.മത്സര സ്വഭാവം ഉള്ള ജോലികൾ ഉണ്ടാകാം. , ജോലി സ്ഥലത്തെ നവീകരണം, . പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ച,വാഗ്വാദങ്ങൾ, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള ചർച്ച എന്നിവയും ഈ അവസരം സാധ്യമാണ്.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
അടുത്ത കുറെ നാൾ വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നാം വളരെ ശ്രധാല് ആയിരിക്കും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകും. ടീം ജോലികളുടെ മേൽ മേൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള തിരുത്തലുകൾ ഉണ്ടാകാം. സുഹൃദ് ബന്ധങ്ങളിൽ നിന്നുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള സാഹചര്യം, നിലവിൽ ഉള്ള സുഹൃദ് ബന്ധത്തിൽ നിന്നുള്ള വെല്ലുവിളികൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ , കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലിയിൽ നിങ്ങളുടെ അവസ്ഥ അല്പം സെൻസിറ്റീവ് ആണ് സെയ്ല്സ്, മാർക്കെറ്റിങ് എഴുത്ത്, പല വിധത്തിലുള്ള ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം ഈ ജോലികളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക., അധികാരികളിൽ നിന്നുള്ള ഉപദേശം, അവരുമായുള്ള തർക്കങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് എന്നിവയും പ്രതീക്ഷിക്കുക. . ജോലി സ്ഥലത്ത് നിന്ന് പല വെല്ലുവിളികളും ഉണ്ടാകും. ദൂര യാത്രകൾ, വിദേശ ബന്ധം, വിദേശത് നിന്നുള്ള ജോലികൾ. എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. ആത്മീയ യാത്രകൾ, എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരമാണ്. ഉപരി പഠനം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തത്വ ചിന്താ പരമായ ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകും. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള ചില തടസങ്ങൾ, അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പദ്ധതികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ശ്രദ്ധിച്ചു വേണം, ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ ഉള്ള തിരുത്തലുകളും പ്രതീക്ഷിക്കുക. വൈകാരിക ബന്ധങ്ങളുടെ മേൽ ഉള്ള സമ്മർദ്ദവും ഈ ആഴ്ച പ്രതീക്ഷിക്കുക. ദൂര യാത്രകൾ വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, ആത്മീയ യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക... എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ നിന്നുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക. ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനും അവയുമായി കൂടുതൽ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, ചെറുയാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ, നിരവധി ചെറു ജോലികൾ, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകൾ എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്. സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങളുടെ മേൽ ചൊവ്വയുടേയും, ബുധന്റെയും സ്വാധീനം ഉണ്ടാകും. അതിനാൽ സാമ്പത്തിക വിഷയങ്ങൾ വളരെ അധികം വെല്ലുവിളികൾ കൊണ്ട് വരുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതികൾ ഉണ്ടാകാം. പല തരത്തിലുള്ള സാമ്പത്തിക നീക്കങ്ങൾ ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ, ടാക്സ് , ഇൻഷുറൻസ് എന്നിവയെ കുറിച്ച് നടത്തുന്ന നീക്കങ്ങൾ, എന്നിവയും പ്രതീക്ഷിക്കാം. പങ്കാളിയുമായി നടത്തുന്ന ചർച്ചകളിൽ നിന്നും തർക്കങ്ങൾ ഉണ്ടാകാം. ബന്ധങ്ങൾക്ക് ഈ ആഴ്ച വൻ പ്രാധാന്യം ആണുള്ള.തു. പല രീതിയിൽ ഉള്ള പരീക്ഷണങ്ങളിലൂടെ ബന്ധങ്ങൾക്ക് കടന്നു പോകേണ്ടി വന്നേക്കാം. പുതിയ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയും സാധ്യമാണ്. നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ വിഷയങ്ങൾഈ ദിവസങ്ങളിൽ വളരെ സജീവമാണ്. വ്യക്തിജീവിതം , ബന്ധങ്ങൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവ ഈ അവസരം വളരെ പ്രധാനമാണ്. ചന്ദ്രൻ ബന്ധങ്ങൾക്ക് മേൽ സങ്കീർണമായ സ്വാധീനം ചെലുത്തുന്നു. അതിനാൽ എല്ലാ വിധ ബന്ധങ്ങളിന്മേലും, വളരെ അധികം ശ്രദ്ധ വേണ്ടി വരും. പല വിധ തർക്കങ്ങൾ ഈ അവസരം വന്നു ചേരാം. ജോലി സ്ഥലത്തുള്ള ആശയ വിനിമയത്തിന് മേൽ നിയന്ത്രണം വേണ്ടി വരുന്നതാണ്. പുതിയ ബിസിനസ് ഡീൽ , നിലവിൽ ഉള്ള ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമം. എന്നിവയും ഉണ്ടാകും. നിങ്ങളുടെ എതിരാളികളും ഈ അവസരം വളരെ സജീവമാണ്. . ക്രിയേറ്റീവ് ജോലികൾ, ജോലി സ്ഥലത്തെ നവീകരണം, . പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ച,വാഗ്വാദങ്ങൾ, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള ചർച്ച എന്നിവയും ഈ അവസരം സാധ്യമാണ്.ദൂര യാത്രകളെ കുറിച്ചുള്ള ചിന്തകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, വൈകാരിക ബന്ധത്തെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. ചാരിറ്റി പ്രവർത്തനങ്ങൾ, പ്രാർത്ഥന, ധ്യാനം, എന്നിവയും ഉണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്