Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജില്ലാ പ്രസിഡന്റുമാരെ നാമനിർദ്ദേശം ചെയ്ത ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് കൃഷ്ണദാസ് പക്ഷം; തിരഞ്ഞെടുപ്പ് ഏകപക്ഷീയമായെന്നു ആരോപിച്ച് തിരുവനന്തപുരത്തെ നേതൃയോഗത്തിൽ പൊട്ടിത്തെറിച്ച് ഒരുവിഭാഗം; ആർഎസ്എസ് നിർദേശിച്ചയാളെ പ്രസിഡന്റാക്കിയതും എതിർപ്പായി; ശോഭ സുരേന്ദ്രൻ യോഗത്തിൽനിന്നു വിട്ടുനിന്നെന്ന് ആക്ഷേപം; സുരേന്ദ്രനെതിരെ കച്ചകെട്ടി കൃഷ്ണദാസ് പക്ഷം

ജില്ലാ പ്രസിഡന്റുമാരെ നാമനിർദ്ദേശം ചെയ്ത ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് കൃഷ്ണദാസ് പക്ഷം;  തിരഞ്ഞെടുപ്പ് ഏകപക്ഷീയമായെന്നു ആരോപിച്ച് തിരുവനന്തപുരത്തെ നേതൃയോഗത്തിൽ പൊട്ടിത്തെറിച്ച് ഒരുവിഭാഗം; ആർഎസ്എസ് നിർദേശിച്ചയാളെ പ്രസിഡന്റാക്കിയതും എതിർപ്പായി; ശോഭ സുരേന്ദ്രൻ യോഗത്തിൽനിന്നു വിട്ടുനിന്നെന്ന് ആക്ഷേപം;  സുരേന്ദ്രനെതിരെ കച്ചകെട്ടി കൃഷ്ണദാസ് പക്ഷം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ജില്ലാ പ്രസിഡന്റുമാരെ നിമനിർദ്ദേശം ചെയ്ത ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പടവാളെടുത്ത് ഒരുവിഭാഗം. ജില്ലാ പ്രസിഡന്റുമാരെ നാമനിർദ്ദേശം ചെയ്ത ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നടപടിയിൽ അപാകത ആരോപിച്ചും ചോദ്യം ചെയ്തുമാണ് കൃഷണദാസ് പക്ഷം രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഏകപക്ഷീയമായെന്നു തിരുവനന്തപുരത്ത് നടന്ന സംസ്ഥാന നേതൃയോഗത്തിൽ ചിലർ ആരോപിച്ചു. എറണാകുളം ജില്ലയുടെ പുതിയ പ്രസിഡന്റിന്റെ യോഗ്യതയെ ഗ്രൂപ്പിലെ മുതിർന്ന നേതാവ് ചോദ്യം ചെയ്തു. ഉത്തരം പ്രതീക്ഷിക്കുന്നില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു ആരോപണം. ദേശീയ സെക്രട്ടറി എച്ച്.രാജ, കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വിഷയത്തിൽ കൂടുതൽ ചർച്ചയുണ്ടായില്ല.

ആറു മാസം മുൻപ് ചുമതലയേറ്റ എറണാകുളം ജില്ലാ പ്രസിഡന്റ് തുടരണമെന്നായിരുന്നു ഗ്രൂപ്പിലെ മുതിർന്ന നേതാവിന്റെ ആവശ്യം. അതേ ചൊല്ലിയുള്ള തർക്കം കാരണം ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റി. പിന്നീട് ആർഎസ്എസ് നിർദ്ദേശിച്ചയാളെയാണ് പ്രസിഡന്റാക്കിയത്. മുൻ ജില്ലാ പ്രസിഡന്റിനുവേണ്ടി വാശിപിടിച്ച ഗ്രൂപ്പ് നേതാവ് യോഗത്തിൽ പ്രതികരിച്ചില്ല. ഗ്രൂപ്പ് പ്രശ്‌നത്തിൽ തിരഞ്ഞെടുപ്പു നടക്കാത്ത 3 ജില്ലാപ്രസിഡന്റുമാരെയാണ് നാമനിർദ്ദേശം ചെയ്തത്. സംസ്ഥാന കമ്മിറ്റി പുനഃസംഘടനയിൽ പ്രധാന്യം കുറഞ്ഞ സ്ഥാനം നൽകിയതിൽ പ്രതിഷേധിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ യോഗത്തിൽനിന്നു വിട്ടുനിന്നുവെന്നാണ് ആരോപണമെങ്കിലും ആരോഗ്യകാരണങ്ങളാലാണ് എത്താത്തതെന്നു നേതൃത്വത്തെ അവർ അറിയിച്ചുവന്നാണു സൂചന.

ഗ്രൂപ്പിനെ തഴഞ്ഞതിൽ പ്രതിഷേധിച്ചു പുതിയ ചുമതല ഏറ്റെടുക്കില്ലെന്ന് ചിലർ പ്രചരിപ്പിച്ചെങ്കിലും സമാവായത്തിന്റെ ഭാഗമായി എ.എൻ.രാധാകൃഷ്ണനെ നേതൃത്വം കോർകമ്മിറ്റിയിൽ ഉൾപ്പെടുത്തി. സംഘടനാ സെക്രട്ടറിമാരും ദേശീയ നേതാക്കളും സംഘടനാ അഴിച്ചുപണിയെ അഭിനന്ദിച്ചാണ് സംസാരിച്ചത്. സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഗ്രൂപ്പിലെ മുതിർന്ന നേതാവിനെ കേന്ദ്രനേതൃത്വം ഡൽഹിയിലേക്കു വിളിപ്പിച്ച് താക്കീത് രൂപത്തിൽ നയം വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിന് 15 ദിവസത്തിനകം ജില്ലാതലത്തിൽ രൂപരേഖ തയാറാക്കാൻ സംസ്ഥാന നേതൃയോഗം യോഗം തീരുമാനിച്ചു.

ജില്ലകളുടെ ചുമതലകളും വീതിച്ചു നൽകി. വാർഡുതലത്തിൽ ജനറൽബോഡി വിളിച്ചുകൂട്ടും. ബൂത്ത് പ്രസിഡന്റ്, സെക്രട്ടറി ഉപരി പ്രവർത്തകരുടെ ജില്ലാതല സംഗമത്തിൽ സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കും. ഏപ്രിൽ ആദ്യ ആഴ്ച തൃശൂരിൽ ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയുടെ അധ്യക്ഷതയിൽ വിപുലമായ സംഘടനാ ജനറൽ ബോഡി വിളിച്ചുചേർക്കാനും തീരുമാനിച്ചു. വിവിധ മോർച്ചകളുടെ ഭാരവാഹി പട്ടികയ്ക്കും യോഗം അന്തിമരൂപം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP