Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരാഴ്‌ച്ചക്കുള്ളിൽ ഇന്ധനവിലയിൽ രണ്ടാം തവണയും കുറവ് വരുത്തി എസ്സോ സ്‌റ്റേഷനുകൾ; വില 3 സെന്റ് വരെ കുറച്ച് ലിറ്ററിന് 2.14 ഡോളറിലെത്തി

ഒരാഴ്‌ച്ചക്കുള്ളിൽ ഇന്ധനവിലയിൽ രണ്ടാം തവണയും കുറവ് വരുത്തി എസ്സോ സ്‌റ്റേഷനുകൾ; വില 3 സെന്റ് വരെ കുറച്ച് ലിറ്ററിന് 2.14 ഡോളറിലെത്തി

സ്വന്തം ലേഖകൻ

മേരിക്കൻ എണ്ണക്കമ്പനിയായ എക്‌സോൺ മൊബീൽ ഒരാഴ്‌ച്ചക്കുള്ളിൽ ഇന്ധനവിലയിൽ രണ്ടാം തവണയും കുറവ് വരുത്തി. തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിന് ശേഷമുള്ള രണ്ടാമത്തെ കുറവാണ് ഇന്നലെ പമ്പുകളിൽ ഈടാക്കിയത്. വിലയിൽ മൂന്ന് സെന്റ് വരെ കുറച്ച് 2.14 ഡോളറാണ് ലിറ്ററിന്റെ ഇന്ധനവില.

എസ്സോ സ്റ്റേഷനുകളിലെ പെട്രോൾ 92-ഒക്ടേണിന് 2.14 ഡോളറും 95 ഒക്ടേണിന് 2.18 ഡോളറും 98 ന് 2.58 ഡോളറുമാണ്. ഡീസലിന് ലിറ്ററിന് 1.83 ഡോളർ. മറ്റ് പമ്പുകളെ അപേക്ഷിച്ച് നിരക്കിൽ മൂന്ന് സെന്റ് കുറവാണ് എസ്സോയിലെ നിരക്ക്.

ഏറ്റവും പുതിയ ക്രമീകരണത്തിലൂടെ, എസ്സോയുടെ പ്രചാരമുള്ള ഗ്രേഡായ 95-ഒക്ടേന്റെ വിലയേക്കാൾ ജനുവരിയിലേതിനേക്കാൾ 7.2 ശതമാനം കുറവാണ്. അതിനുശേഷം ക്രൂഡ് ഓയിൽ വില 40 ശതമാനത്തിലധികം ഇടിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP