Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൂപ്പർ മാർക്കറ്റുകളിൽ ജോലി ചെയ്യുന്ന വിദേശ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ അനുമതി; നടപടി കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി അവശ്യസാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനുള്ള ജീവനക്കാരുടെ അഭാവം മൂലം

സൂപ്പർ മാർക്കറ്റുകളിൽ ജോലി ചെയ്യുന്ന വിദേശ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ അനുമതി; നടപടി കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി അവശ്യസാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനുള്ള ജീവനക്കാരുടെ അഭാവം മൂലം

സ്വന്തം ലേഖകൻ

കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വിദേശ വിദ്യാർത്ഥികൾക്ക് പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ കൂടുതൽ സമയം ജോലി ചെയ്യാൻ സർക്കാർ താൽക്കാലിക അനുമതി നൽകി.സൂപ്പർമാർക്കറ്റ് അലമാരകളിൽ അവശ്യസാധനങ്ങൾ വീണ്ടും സ്റ്റോക്ക് ചെയ്യുന്നതിന് ആവശ്യത്തിനുള്ള ജീവനക്കാരുടെ അഭാവമുണ്ടെന്നും, ഇത് കണക്കിലെടുത്താണ് രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഇളവ് നൽകുന്നതെന്നുമാണ് അധികൃതർ അറിയിച്ചത്.

കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ഓസ്ട്രേലിയയിൽ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് വ്യാപാരമേഖലയെയാണ്.ടോയ്ലറ്റ് പേപ്പറിന്റെ ക്ഷാമത്തിൽ തുടങ്ങിയ വ്യാപാരമേഖലയിലെ പ്രതിസന്ധി, മറ്റു പല ഉത്പന്നങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

വിദേശത്തു നിന്ന് വിദ്യാർത്ഥി വിസയിലെത്തിയിട്ടുള്ളവർക്ക് നിലവിൽ ആഴ്ചയിൽ 20 മണിക്കൂറാണ് ജോലി ചെയ്യാൻ കഴിയുക.എന്നാൽ വൂൾവർത്സും കോൾസും ഉൾപ്പെടെയുള്ള പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് ജോലി സമയം ദീർഘിപ്പിക്കാൻ കഴിയും. എത്ര സമയം വരെ കൂടുതലായി ജോലി ചെയ്യാം എന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

സൂപ്പർ മാര്ക്കറ്റുകളിൽ നിലവിൽ ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. മറ്റു സൂപ്പർമാർക്കറ്റുകൾക്കും ഈ വ്യവസ്ഥയുടെ പരിധിയിൽ വരണമെങ്കിൽ അവർ ആഭ്യന്തര വകുപ്പിൽ രജിസ്റ്റർ ചെയ്യണം.താല്ക്കാലികമായാണ് ഈ ആനുകൂല്യം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP