Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസ് പുരുഷന്മാരുടെ ലൈംഗിക ശേഷിയെ ബാധിക്കുമോ? രോഗം ബാധിച്ചവരുടെ വൃഷ്ണത്തിന് തകരാർ ഉണ്ടാക്കാൻ ഇടയുണ്ടെന്ന് ചൈനീസ് ഡോക്ടർമാർ; രോഗം ഭേദമായവർ ഫെർട്ടിലിറ്റി ടെസ്റ്റ് നടത്തണമെന്ന് നിർദ്ദേശം

കൊറോണ വൈറസ് പുരുഷന്മാരുടെ ലൈംഗിക ശേഷിയെ ബാധിക്കുമോ? രോഗം ബാധിച്ചവരുടെ വൃഷ്ണത്തിന് തകരാർ ഉണ്ടാക്കാൻ ഇടയുണ്ടെന്ന് ചൈനീസ് ഡോക്ടർമാർ; രോഗം ഭേദമായവർ ഫെർട്ടിലിറ്റി ടെസ്റ്റ് നടത്തണമെന്ന് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: കൊറോണ വൈറസ് ബാധ എങ്ങനെയൊക്കെയാണ് മനുഷ്യശരീരത്തെ ബാധിക്കുക എന്നത് സംബന്ധിച്ച് പലവിധത്തിലുള്ള വാർത്തകൾ വരുന്നുണ്ട്. കൊറോണ ബാധ കാര്യമായി ബാധിച്ച ചൈനയിലെ ഡോക്ടർമാർ പുരുഷ ലൈംഗികതയെയും വൈറസ് ബാധിക്കാൻ ഇടയുണ്ടെന്ന സൂചന നൽകി രംഗത്തെത്തി. കോവിഡ് 19 രോഗം ബാധിച്ച പുരുഷന്മാരുടെ വൃഷ്ണത്തിന് തകരാൺ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് ചൈനീസ് ഡോക്ടർമാർ നൽകുന്ന സൂചന. ഇത് വന്ധ്യതയിലേക്ക് നയിക്കാൻ ഇടുണ്ടെന്ന സൂചനയാണ് ചൈനീസ് ഡോക്ടർമാർ നൽകുന്നത്.

ഫെർട്ടിലിറ്റിയെ ബാധിക്കുമെന്ന സൂചനയാണ് ഡോക്ടർമാർ നൽകുന്നത്. അതുകൊണ്ട് തന്നെ രോഗം ഭേദമായവർ ഫെർട്ടിലിറ്റി ടെസ്റ്റ് നടത്തണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ടു ചെയ്തു. ശുക്ലത്തിന്റെ അളവിൽ അടക്കം കുറയാനുള്ള സാധ്യത അടക്കം ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കൊറോണ വൈറസ് കാര്യമായി ബാധിക്കുക ശ്വാസകോശത്തെയും രോഗപ്രതിരോധ ശേഷിയെയുമാണ്.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പുതിയ വൈറസിന് അതിവേഗം പടരാൻ സാധിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവ് ഇപ്പോഴുണ്ട്. വൈറസ് ഒരു ശരീരത്തിൽ പ്രവേശിച്ചാൽ ആ ആതിഥേയ ശരീരത്തിലെ (വൈറസ് ബാധിച്ച വ്യക്തി) ജീവനുള്ള കോശങ്ങളെ ഹൈജാക്ക് ചെയ്ത്, അതിന്റെ സ്വാഭാവിക ഉത്പാദന സംവിധാനത്തെ ഉപയോഗിച്ച്, തന്റെ പ്രവർത്തനത്തിന് ആവശ്യമായ സകലതും ചൂഷണം ചെയ്ത് സ്വയം കോശവിഭജനം നടത്തി ഇരട്ടിച്ച് പെട്ടെന്ന് പെരുകിപ്പെരുകി വരുകയാണ് വൈറസ് ചെയ്യുന്നത്. ഈ ഇരട്ടിക്കൽ പ്രക്രിയയ്ക്കിടെ സംഭവിക്കുന്ന വളരെ ചെറിയ തകരാറുകളോ വ്യതിയാനങ്ങളോ ആണ് വൈറസിന്റെ ജനിതകമാറ്റത്തിന് (മ്യൂട്ടേഷൻ)ഇടയാക്കുന്നതും അങ്ങനെ പുതിയ സ്‌ട്രെയിനിലുള്ള വൈറസുകൾ രൂപമെടുക്കുന്നതും. ഇങ്ങനെ രൂപമെടുത്ത പുതിയ ജനിതകഘടനയുള്ള വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമ്പോഴാണ് അത് 'നോവൽ' വൈറസ് എന്ന് അറിയപ്പെടുന്നതും അതിന് ചികിത്സ ഇല്ലാത്ത സാഹചര്യമുണ്ടാകുന്നതും.

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. വൈറസ് രണ്ടുദിവസം വരെ നശിക്കാതെ നിൽക്കും.

സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും. ഗുരുതരമായാൽ മരണം വരെ സംഭവിക്കാം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP