Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് കൂപ്പ് കുത്തി സ്വർണവില; ഇന്നലെ ഒറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 1,200 രൂപ: വില കുറയാൻ കാരണം ആഗോള ഓഹരിവിപണിയിലെ ഇടിവ്

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് കൂപ്പ് കുത്തി സ്വർണവില; ഇന്നലെ ഒറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 1,200 രൂപ: വില കുറയാൻ കാരണം ആഗോള ഓഹരിവിപണിയിലെ ഇടിവ്

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണ വില ഇടിഞ്ഞു. വെള്ളിയാഴ്ച ഒറ്റദിവസം കൊണ്ട് 1,200 രൂപ കുറഞ്ഞ് പവന് 30,600 രൂപയിലെത്തി. ഗ്രാമിന് 3,825 രൂപയിലാണ് വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിലുണ്ടായ അസ്ഥിരതയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഓഹരി വിപണിയും രൂപയും നേരിടുന്ന പ്രതിസന്ധിക്ക് പിന്നാലെ സ്വർണ വിലയും ഇടിയുക ആയിരുന്നു. ഇതോടെ ഗ്രാമിന് 150 രൂപ കുറഞ്ഞ് 3825 ആണ് ഇന്നത്തെ വില. നാല് ദിവസത്തിനിടയിൽ 1720 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 3975 രൂപയും പവന് 31800 രൂപയുമായിരുന്നു വ്യാഴാഴ്‌ച്ചത്തെ നിരക്ക്.

അന്താരാഷ്ട്രതലത്തിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,584.40 ഡോളറായി വില കുറഞ്ഞു. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണം വാങ്ങിക്കൂട്ടിയ ആളുകൾക്കിടയിൽ വിറ്റഴിക്കൽ പ്രവണത വർധിച്ചതാണ് അന്താരാഷ്ട്രവിപണിയിൽ വിലയിടിയാൻ കാരണം. കഴിഞ്ഞ നാലുദിവസംകൊണ്ട് സ്വർണ വില 1,720 രൂപ ഇടിഞ്ഞു. ഈ മാസം 9ന് റെക്കോഡ് ഭേദിച്ച് സ്വർണ വില 32,320 രൂപയിൽ എത്തിയിരുന്നു. ആഗോള ഓഹരിവിപണികളിലെ ഇടിവാണ് സ്വർണത്തിന് വിലകുറയാൻ കാരണം. അസംസ്‌കൃത എണ്ണ വിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയതും സ്വർണ വിലയെ സ്വാധീനിച്ചു. നിലവിലെ സാഹചര്യത്തിൽ സ്വർണ വില ഇനിയും കുറയാനാണു സാധ്യത.

മാർച്ച് ഒൻപതിനാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയുമായിരുന്നു നിരക്ക്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് 1.3ശതമാനം താഴ്ന്ന് ഔൺസിന് 1,555.42 ഡോളറായി. കഴിഞ്ഞദിവസം 3.6 ശതമാനവും വിലയിടിഞ്ഞിരുന്നു. ഇതോടെ ഈയാഴ്ച മാത്രം ആഗോള വിപണിയിൽ സ്വർണവിലയിൽ ഏഴുശതമാനമാണ് ഇടിവുണ്ടായത്. തിങ്കളാഴ്ചയിലെ എക്കാലത്തെയും ഉയർന്നവിലയായ 1,7000 ഡോളറിൽനിന്നാണ് ഈ വീഴ്ച.

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ കാലങ്ങളിൽ സ്വർണവില കുത്തനെ ഉയരുന്ന കാഴ്ചയാണ് കണ്ടത്. മാർച്ച് 9 ന് സ്വർണ വില സർവ്വകാല റെക്കോർഡ് ഭേദിക്കുകയും ചെയ്തിരുന്നു. പവന് 32,320 രൂപ ആയിരുന്നു മാർച്ച് ഒമ്പതിന് സ്വർണ വില. സ്വർണ വില പലപ്പോഴും വലിയ ഇടിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണ സുരക്ഷിത നിക്ഷേപമെന്ന് തോന്നിപ്പിച്ച ഘട്ടങ്ങളിൽ പലപ്പോഴും ഈ പ്രവണ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ തകർച്ച നേരിടുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണ്. ഒരു പക്ഷേ, ഈ വിലയിടിവ് വരും ദിവസങ്ങളും തുടർന്നേക്കും.

കഴിഞ്ഞ ആഴ്ച സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. എണ്ണവില ഇടിയുന്ന സാഹചര്യത്തിൽ വില വീണ്ടും കൂടും എന്നായിരിന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ വെറും നാല് ദിവസം കൊണ്ട് 1,720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്. സ്വർണ വിലയിലെ ഈ ഇടിവ് വരും ദിവസങ്ങളിൽ തുടർന്നേക്കുമെങ്കിലും അത് ഒരു താത്കാലിക പ്രതിഭാസം മാത്രം ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം എണ്ണ വിലയിലെ ഇടിവ് നിക്ഷേപകരെ ശരിക്കും ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഇവർ സ്വർണത്തിലേക്ക് തന്നെ ഉടൻ തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP