Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ

വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ

ആർ പീയൂഷ്

കണ്ണൂർ: കൊട്ടിയൂരിൽ ദമ്പതികളെ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തത് അതി ക്രൂരമായി. ബലാത്സംഗത്തിനിരയായ യുവതി തനിക്ക് നേരിട്ട ദുരനുഭവം മറുനാടൻ മലയാളിയുമായി പങ്കു വച്ചപ്പോഴാണ് അക്രമത്തിന്റെ ഭീകരത മനസ്സിലായത്. ഭർത്താവുമൊത്ത് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫാമിലെത്തിയപ്പോഴാണ് ഫാം നടത്തിപ്പുകാർ ആക്രമിച്ചതെന്ന് യുവതി പറഞ്ഞു.

അന്ന് നടന്ന സംഭവത്തെ പറ്റി അവർ പറയുന്നതിങ്ങനെ;

ജനുവരി പതിനാറിന് രാത്രിയിലാണ് ഞാനും ഭർത്താവും കൊട്ടിയൂരിലെ ഫാമിലെത്തിയത്. മാനന്തവാടി വരെ ബസിനും അവിടെ നിന്ന് ഞങ്ങൾ സ്ഥിരമായി യാത്രചെയ്യുന്ന സാബു എന്നയാളുടെ ജീപ്പിലാണ് വീട്ടിലെത്തിയത്. പിറ്റേന്ന് രാവിലെ എന്റെ ഭർത്താവ് , ജിസ് മോൻ നടത്തുന്ന ഫാമിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും വരാതായപ്പോൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ കിട്ടിയില്ല. അപ്പോൾ മുകളിലേക്ക് പോയി ചേട്ടനെ അന്വേഷിക്കാമെന്ന് കരുതി വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്ത ഒരാൾ ജനലിനടുത്ത് വന്ന് ജോബിയുണ്ടോ എന്ന് ചോദിച്ചു.

ഞങ്ങളുടെ അയൽപ്പക്കകാരനും ഞങ്ങളില്ലാത്തപ്പോൾ വീട്ടിലെ കോഴിയെയും മറ്റും നോക്കിയിരുന്നത് ജോബിയും അമ്മയുമായിരുന്നു. ജോബി ഇങ്ങോട്ട് വന്നില്ല എന്ന് പറഞ്ഞപ്പോൾ സാധനങ്ങൾ കൊണ്ടു പോകാനായി വണ്ടി പറഞ്ഞിരുന്നു അതിന് വേണ്ടി വന്നതാണ് എന്ന് പറഞ്ഞു. അപ്പോൾ ഞാൻ വേഗം വാതിൽ തുറന്നു. വാതിൽ തുറന്നതും പുറത്ത് നിന്നയാൾ വേഗം ഉള്ളിലേക്ക് കയറുകയും എന്റെ വാ പൊത്തി പിടിക്കുകയും ചെയ്തു. ഇത് ഞങ്ങൾക്ക് തന്നിരിക്കുന്ന ക്വട്ടേഷൻ ആണ് എന്നാണ് അയാൽ പറഞ്ഞത്. പിന്നാലെ ജിസ്മോനും രമേശും അകത്തേക്ക് കയറി.

എന്നെ വാ പൊത്തി പിടിച്ചു കൊണ്ട് സോഫയിലേക്ക് ഇരുത്തുകയും ജിസ്മോനും രമേശും ചേർന്ന് എന്റെ കയ്യും കാലും കയറുപയോഗിച്ച് കെട്ടി. വായിൽ തുണി തിരുകി വച്ചു. രമേശ് എന്റെ മുഖത്ത് മാറിമാറി അടിച്ചു. രമേശിന്റെ കയ്യിൽ ഒരു തോക്കും മറ്റൊരാളുടെ കയ്യിൽ കത്തിയുമുണ്ടായിരുന്നു. എന്നെ മർദ്ദിച്ചതിന് ശേഷം കട്ടിലിനും സോഫയ്ക്കും ഇടയിലേക്ക് ഇട്ടു. പിന്നീട് എന്റെ വായിലെ തുണി അഴിച്ചു മാറ്റുകയും എന്തോ ഗുളികകൾ വായിലേക്ക് ഇട്ട് വെള്ളം ഒഴിച്ചു.

അതിന് ശേഷമാണ് ജിസ്മോൻ ശാരീരികമായി ഉപദ്രവിച്ചത്. ഗുളിക കഴിച്ചതിനാൽ എനിക്ക് ബോധം മറയുന്നതു പോലെ തോന്നി തുടങ്ങി. ജിസ്മോന് ശേഷം വീണ്ടും ആരൊക്കെയോ ഉപദ്രവിച്ചു. അന്ന് രാത്രി മുഴുവൻ അവരുടെ പീഡനങ്ങൾക്കിരയാകേണ്ടി വന്നു. എന്നെ താഴെയുള്ള വീട്ടിലും ചേട്ടനെ മുകളിലുള്ള വീട്ടിലുമായിരുന്നു കെട്ടിയിട്ടിരുന്നത്. പിറ്റേന്ന് ഇവർ ഞങ്ങളുടെ ബാഗും പേഴ്സും സ്വർണ്ണവുമെല്ലാം കൈക്കലാക്കി. മർദ്ദിച്ച് ഭീഷമിപ്പെടുത്തി എ.ടി.എം കാർഡുകളുടെ പിൻ നമ്പർ ചോദിച്ചു വാങ്ങി. അതുപയോഗിച്ച് അവർ പണം പിൻ വലിക്കുകയും ചെയ്തു.

ചെറിയ തുക മാത്രമേ അക്കൗണ്ടിൽ ഉണ്ടായിരുന്നുള്ളൂ. മുൻപ് ജിസ്മോൻ ഞങ്ങളുടെ കാർ മോഷ്ടിക്കുമെന്ന് സമീപ വാസിയായ ആൽബിൻ എന്നയാളോട് പറഞ്ഞിരുന്നു. ഇക്കാര്യം ഞാൻ അറിയുകയും വിവരം ഭർത്താവിനോട് പറയുകയും ചെയ്തിരുന്നു. ഈ വിവരം ആരു പറഞ്ഞു എന്ന് ചോദിച്ച് ജിസ്മോൻ എന്നെ വീണ്ടും ഉപദ്രവിച്ചു. അങ്ങനെ രണ്ട് ദിവസത്തെ ക്രൂരമായ പീഡനത്തിനൊടുവിലാണ് ഞങ്ങൾ അവിടെ നിന്നും രക്ഷപെടാൻ കഴിഞ്ഞത്.

പ്രതിയെ കണ്ടെത്താൻ ഊർജ്ജിത തെരച്ചിൽ

കൊട്ടിയൂർ അമ്പായത്തോട്ടിൽ വീട്ടമ്മയെ കെട്ടിയിട്ടു പീഡിപ്പിച്ചെന്ന പരാതിൽ അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ജനുവരിയിലാണു ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഡോക്ടറും ഭാര്യയും ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ, നാദാപുരം തൊട്ടിൽപാലം സ്വദേശി റോജസ് എന്ന ജിസ്മോൻ, രമേശൻ, തോമസ് എന്നിവരുടെയും കണ്ടാലറിയുന്ന ഒരാളുടെയും പേരിൽ കേസെടുത്തു. ഇരിട്ടി ഡിവൈ.എസ്‌പി: സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

ഡോക്ടർക്കും ഭാര്യക്കും അമ്പായത്തോട്ടിൽനിന്നു മാറി വനാതിർത്തിയിൽ നാലര ഏക്കർ സ്ഥലവും വീടുമുണ്ട്. ഇത് 2019 സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശികളായ ദമ്പതികൾക്കു ഫാമിങ്ങിനായി നൽകി. ദമ്പതികളുടെ മകൻ റോജസ് എന്ന ജിസ്മോനും സുഹൃത്തുക്കളുമായിരുന്നു ഫാം നടത്തിയിരുന്നത്. കഞ്ചാവ് കേസടക്കം നിരവധി കേസുകളിൽ പ്രതിയാണ് റോജസെന്നു മനസിലാക്കിയ ഡോക്ടർ ഫാം ഒഴിയാൻ ആവശ്യപ്പൈട്ടങ്കിലും റോജസും കൂട്ടരും തയാറായില്ല. ഇതിന് പിന്നാലെയാണ് ആക്രമണം.

നാലുപേർ മർദിച്ചതായി ദമ്പതികൾ കേളകം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നാണക്കേട് മൂലം പീഡനത്തിനിരയായ കാര്യം പറഞ്ഞില്ല. പുറത്തുപറഞ്ഞാൽ മക്കളെയും ശരിയാക്കുമെന്നു സംഘം ഭീഷണിപ്പെടുത്തിയതോടെ ഇരുവരും ബംഗളൂരുവിലേക്കു പോയി. പിന്നീടു മുഖ്യമന്ത്രിക്കു പരാതി നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. കൂത്തുപറമ്പ് മജിസ്ട്രേട്ട് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതി റോജസിന്റെ പേരിൽ പാനൂർ, തൊട്ടിൽപ്പാലം, കുറ്റ്യാടി എന്നിവിടങ്ങളിൽ വിവിധ കേസുകളുണ്ടെന്ന് ഡിവൈ.എസ്‌പി: സജേഷ് വാഴാളപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP