Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓക് ലന്റിലെ ബസ് ഡ്രൈവർമാരുടെ സമരം മൂലം വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ; ശമ്പളം ജോലിസമയം എന്നിവയിലുള്ള തർക്കത്തിൽ സർവ്വീസ് നിർത്തിയത് മൂന്ന് മണിക്കുറോളം; വരും ആഴ്‌ച്ചകളിലും യാത്രാ തടസ്സം ഉറപ്പ്

ഓക് ലന്റിലെ ബസ് ഡ്രൈവർമാരുടെ സമരം മൂലം വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ; ശമ്പളം ജോലിസമയം എന്നിവയിലുള്ള തർക്കത്തിൽ സർവ്വീസ് നിർത്തിയത് മൂന്ന് മണിക്കുറോളം; വരും ആഴ്‌ച്ചകളിലും യാത്രാ തടസ്സം ഉറപ്പ്

സ്വന്തം ലേഖകൻ

ൻഎസ് ബസുമായുള്ള തർക്കത്തിൽ ഓക്ക്ലാൻഡ് ബസ് ഡ്രൈവർമാർ തിരക്കേറിയ സമയത്ത് നടത്തിയ സമരം മൂലം വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ. വെള്ളിയാഴ്‌ച്ച രാവിലെ നാല് മുതൽ 7 വരെയുള്ള തിരക്കേറിയ സമയത്താണ് സർവ്വീസ് റദ്ദാക്കി ഡ്രൈവർമാർ സമരത്തിന് ഇറങ്ങിയത്. ഏകദേശം 150 ഓളം സർവ്വീസുകളെ പണിമുടക്ക് ബാധിച്ചതായാണ് കണക്ക്.

ശമ്പളത്തെയും സമയ വ്യവസ്ഥകളെയും കുറിച്ചുള്ള തർക്കം മൂലം നടന്ന ആദ്യ സമരമാണ് ഇന്നലെ നടന്നത്. വരും ആഴ്‌ച്ചകളിൽ സമരം കൂടുതൽ വ്യാപിപ്പിക്കുമെന്നും മറ്റ് മേഖലകളെ ബാധിക്കുമെന്നുമാണ് വിലയിരുത്തൽ.അവസാന നിമിഷത്തെ ചർച്ചകൾ പരാജയപ്പെട്ടാൽ വ്യാവസായിക നടപടിയെടുക്കാൻ ഫെബ്രുവരി 11 ന് ഡ്രൈവർമാർ വോട്ട് ചെയ്തിരുന്നു. എൻഎസഡ് ബസും ട്രാംവേസ് യൂണിയനും ഫസ്റ്റ് യൂണിയനും തമ്മിലുള്ള അടുത്തിടെ നടന്ന ചർച്ചകൾ പരാജയപ്പെട്ടതാണ് സമരത്തിന് കാരണം.

കഴിഞ്ഞ മാസം കമ്പനിയുടെ യൂണിയൻ അംഗങ്ങളിൽ 86 ശതമാനം പേരും എൻഎസഡ് ബസിന്റെ നിലവിലുള്ള ഓഫർ നിരസിച്ചിരുന്നു. ഇത് ഡ്രൈവർമാർക്ക് മണിക്കൂറിൽ 43 സെന്റ് ശമ്പള വർദ്ധനവ് നൽകുകയും അവരുടെ മണിക്കൂർ നിരക്ക് 22.50 ഡോളറിലെത്തിക്കുകയും ചെയ്യുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP