Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാല എടുത്തു എന്നുപറഞ്ഞ് നേരത്തെ വാക്കു തർക്കം വൈരാഗ്യമായി; യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി പട്ടിക കൊണ്ട് നാലംഗ സംഘം തലക്കടിച്ചു കൊന്നു; ഷാനവാസ് എന്ന റഹീമിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത് 33 ഓളം മുറിവുകൾ; പ്രതികളായ നാലു പേരേയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ഫറോക്ക് പൊലീസ്; രാമനാട്ടുകരയിൽ യുവാവിനെ അടിച്ചു കൊന്നകേസിലെ പ്രതികൾ പിടിയിലാവുമ്പോൾ പൊലീസിന് അഭിനന്ദന പ്രവാഹം

മാല എടുത്തു എന്നുപറഞ്ഞ് നേരത്തെ വാക്കു തർക്കം വൈരാഗ്യമായി; യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി പട്ടിക കൊണ്ട് നാലംഗ സംഘം തലക്കടിച്ചു കൊന്നു; ഷാനവാസ് എന്ന റഹീമിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത് 33 ഓളം മുറിവുകൾ; പ്രതികളായ നാലു പേരേയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ഫറോക്ക് പൊലീസ്; രാമനാട്ടുകരയിൽ യുവാവിനെ അടിച്ചു കൊന്നകേസിലെ പ്രതികൾ പിടിയിലാവുമ്പോൾ പൊലീസിന് അഭിനന്ദന പ്രവാഹം

കെ വി നിരഞ്ജൻ

രാമനാട്ടുകര: രാമനാട്ടുകരയിൽ നാലുപേർ ചേർന്ന് സുഹൃത്തിനെ അടിച്ചു കൊന്നു.നാലു പേരേയും മണിക്കൂറുകൾക്കുള്ളിൽ ഫറോക്ക് പൊലീസ് പിടികൂടി .ചെറുവണ്ണൂർ മുട്ടുപുറത്ത് ഷാനവാസ് എന്ന റഹീം (38) ആണ് കൊല്ലപ്പെട്ടത് . വെള്ളിയാഴ്ച രാത്രി ദേശീയ പാതയ്ക്കു സമീപം രാമനാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് രാമനാട്ടുകര ബ്രാഞ്ചിനു പിൻവശം സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലാണ് സംഭവം. പട്ടിക കൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചത്. മൃതദേഹത്തിൽ 33 ഓളം മുറിവുകളുണ്ടെന്നു പൊലീസ് പറഞ്ഞു. അഴിഞ്ഞിലം മുള്ളൻ പറമ്പത്ത് സുജിത്(23) ആണ് ഒന്നാം പ്രതി.ഇയാളുടെ സഹോദരൻ സുജേഷ്(26),ബേപ്പൂർ കയ്യടി തോട്ടിൽ സെലിൻ എന്ന കുട്ടൻ (20),പുതുക്കോട് പുളിയമ്പലത്ത് മുഹമ്മദ് മൻസൂർ(20) എന്നിവരാണ് പ്രതികൾ.

ശനിയാഴ്ച പുലർച്ചെ 3.30 ഓടെയാണ് രാമനാട്ടുകര ബാറിന് സമീപം ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന വിവരം ഫറോക്ക് പൊലീസിനു ലഭിക്കുന്നത്.പൊലിസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി വിവരം തന്ന ആളുടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അത് മഹാരാഷ്ട്രയിൽ നിന്നാണെന്നു മനസിലായി. പ്രതി മൻസൂർ ഇയാൾക്ക് അയച്ചുകൊടുത്ത പടങ്ങൾ പരിശോധിച്ച പൊലീസ് ഇയാളെ പിടികൂടാൻ വലവീശി ഇയാളുടെ വാഹനം പിടിച്ചെടുത്തു.വെള്ളിയാഴ്ച രാത്രി 11.30 മണിയോടെ മൻസൂർ ഷാനവാസിനെ സംഭവസ്ഥലത്തേക്കു ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു.

ഒളിഞ്ഞു നിന്ന പ്രതികൾ ഷാനവാസിനെ പട്ടിക കൊണ്ട് മുഖത്തുംകാലിനും തലക്കും അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.തലക്കേറ്റ വലിയ 3 മുറിവുകളാണ് മരണ കാരണം. സുജിത്തിന്റെ മാല ഷാനവാസ് എടുത്തു എന്നുപറഞ്ഞ് നേരത്തെ വാക്കു തർക്കം ഉണ്ടായിരുന്നു .മരിച്ച ഷാനവാസിന്റെയും പ്രതികളായ നാലു പേരുടെയും പേരിൽ വാഴക്കാട്, ഫറോക്ക് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

സിറ്റി പൊലീസ് അസി.കമ്മീഷണർ എ.ജെ ബാബുവിന്റെ നിർദ്ദേശ പ്രകാരം ഫറോക്ക് സിഐ കൃഷ്ണന്റെ നേതൃത്വത്തിൽ ഒരു ടീമായാണ് പൊലീസ് പ്രതികളെ പിടികൂടിയത്. എസ്‌ഐ മാരായ എം സി മുരളീധരൻ, ഹരീഷ്, പി.എസ് ജയിംസ്,എൻ.ആർ സുജിത്,പി.പ്രദീപ് കുമാർ,സി.പി.ഒ മാരായ ബിജു,സി,പി ജിതേഷ്,രതീഷ് എന്നിവരായിരുന്നു പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇത്രയും പെട്ടെന്ന് പ്രതികളെ പിടികൂടിയ പൊലീസിന് നാലുപാടുനിന്നും അഭിനന്ദനം ഉയരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP