Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൃദംഗവാദനത്തിൽ പുതു ശൈലി തീർത്ത ടിഎഎസ് മണി ഇനി ഓർമ്മ; 83കാരന്റെ അന്ത്യം ബനശങ്കരി ലളിത കലാമന്ദിരത്തിൽ കച്ചേരി കേൾക്കുന്നതിനിടെ

മൃദംഗവാദനത്തിൽ പുതു ശൈലി തീർത്ത ടിഎഎസ് മണി ഇനി ഓർമ്മ; 83കാരന്റെ അന്ത്യം ബനശങ്കരി ലളിത കലാമന്ദിരത്തിൽ കച്ചേരി കേൾക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ശനിയാഴ്‌ച്ച അന്തരിച്ച മൃദംഗവിദ്വാൻ ടിഎഎസ് മണിയുടെ സംസ്‌കാരം നടത്തി. മൃദംഗവാദനത്തിൽ പുതു ശൈലി തീർത്ത പ്രശസ്ത വിദ്വാൻ ടി. എ.എസ്. മണി 83-ാം വയസിലാണ് അന്തരിച്ചത്. ശനിയാഴ്ച ബനശങ്കരി ലളിത കലാമന്ദിരത്തിൽ കച്ചേരി കേൾക്കുന്നതിനിടെയായിരുന്നു അന്ത്യം. സംഗീതജ്ഞയായ ടി.എ. രമാമണിയാണു ഭാര്യ. മകൻ താളവാദ്യകലാകാരനായ കാർത്തിക് മണി.

കഴിഞ്ഞമാസം 10ന് കർണാടക സംഗീത നൃത്യ അക്കാദമിയിൽ അവതരിപ്പിച്ച മൃദംഗക്കച്ചേരിയാണ് അവസാനത്തേത്. പ്രമുഖ മൃദംഗ വിദ്വാൻ പാലക്കാട് മണി അയ്യരുടെ ശിഷ്യനായ അദ്ദേഹം, പത്താം വയസ്സിലാണു മൃദംഗപഠനം ആരംഭിച്ചത്.

ഓൾ ഇന്ത്യാ റേഡിയോ എ-ടോപ് ആർടിസ്റ്റും ബെംഗളൂരു സർവകലാശാല സംഗീത വിഭാഗം ലക്ചററുമായിരുന്നു. 1964ൽ കർണാടക കോളജ് ഓഫ് പെർക്കഷൻ സ്ഥാപിച്ച ടി.എ.എസ്.മണിക്ക് ലോകമെങ്ങും ശിഷ്യരുണ്ട്. 1975ൽ 'താളതരംഗിണി' എന്ന പേരിൽ 15 ഇനം വാദ്യോപകരണങ്ങൾ ഉൾപ്പെടുത്തി പുതിയ കച്ചേരിക്കു രൂപം നൽകി. 5 പുസ്തകങ്ങൾ രചിച്ചു.

കർണാടക സംഗീത നൃത്യ അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമിയുടെ സർ ഹെന്റി വിൽസൻ പുരസ്‌കാരം, കർണാടക ഗാനകലാ പരിഷതിന്റെ ഗാനകലാഭൂഷണം, പാലക്കാട് മണി അയ്യർ സ്മാരക പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP