Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കൊറോണ വൈറസ്; രാജ്യത്ത് 196 പേർ മരിച്ചു

സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കൊറോണ വൈറസ്; രാജ്യത്ത് 196 പേർ മരിച്ചു

മൊയ്തീൻ പുത്തൻചിറ

കൊറോണ വൈറസ് അഥവാ 'കൊവിഡ്-19' എന്ന കൊലയാളിയാൽ ലോകമെമ്പാടുമുള്ള ജനങ്ങൾ അസ്വസ്ഥരായാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഈ കൊലയാളി വൈറസ് മൂലം ലോകത്താകമാനം 5,832 പേരാണ് മരണപ്പെട്ടത്. അതേസമയം, സ്പോർട്സ് മേഖലയിലെ വലിയ കളിക്കാർക്കും അഭിനേതാക്കൾക്കും രാഷ്ട്രീയക്കാർക്കും ഈ വൈറസിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിട്ടില്ല.

ബ്രിട്ടന്റെ ആരോഗ്യമന്ത്രിക്കും, കാനഡയുടെ പ്രധാനമന്ത്രിയുടെ ഭാര്യ സോഫിക്കുശേഷം ഇപ്പോൾ സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും വൈറസ് ബാധിച്ചിരിക്കുുന്നു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണ പോസിറ്റീവ് ആണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്പാനിഷ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അവരിപ്പോൾ മാഡ്രിഡിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചികിത്സയിലാണ്.

അതേസമയം, സാസിന്റെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്കും കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്പാനിഷ് മന്ത്രിസഭയിൽ പ്രാദേശികകാര്യ മന്ത്രിയും സമത്വ മന്ത്രിയുമാണ് കൊറോണയുടെ പിടിയിലായത്. ഇതിനുപുറമെ മറ്റ് കാബിനറ്റ് മന്ത്രിമാരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഈ രണ്ട് മന്ത്രിമാരൊഴികെ ഒരു മന്ത്രിയും പരിശോധയ്ക്ക് വിധേയരായിട്ടില്ല.

എന്നിരുന്നാലും, 196 പേരുടെ മരണത്തിനു ശേഷം സ്‌പെയിനിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.സ്‌പെയിനിൽ 6,391 പേർക്ക് കൊറോണ ബാധിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അതേസമയം 517 പേരെ നിരീക്ഷണത്തിന് വിധേയരാക്കി. കൊറോണ മൂലം 217 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ചൈനയിലാണ് ഏറ്റവും കൂടുതൽ നാശം സംഭവിക്കുന്നത്. ഈ പകർച്ചവ്യാധി ചൈനയിൽ ആരംഭിച്ചു എന്നത് ശ്രദ്ധേയമാണ്. ഈ കൊലയാളി വൈറസ് മൂലം ഇതുവരെ ചൈനയിൽ മൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടു. ചൈനയ്ക്കുശേഷം ഏറ്റവും കൂടുതൽ മരണമടഞ്ഞത് ഇറ്റലിയിലാണ്. കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യയും കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് ഈയ്യിടെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP