Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധ്യപ്രദേശിൽ രാഷ്ട്രീയ നാടകം തുടരുന്നു; കോവിഡിനെ മറയാക്കി നിയമസഭ കൂടുന്നത് മാർച്ച് 26 വരെ നീട്ടിവെക്കാൻ തീരുമാനിച്ച കോൺഗ്രസിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു ബിജെപി; കമൽനാഥ് സർക്കാർ ചൊവ്വാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് അന്ത്യശാസനം നൽകി ഗവർണർ ലാൽജി ടണ്ടൻ

മധ്യപ്രദേശിൽ രാഷ്ട്രീയ നാടകം തുടരുന്നു; കോവിഡിനെ മറയാക്കി നിയമസഭ കൂടുന്നത് മാർച്ച് 26 വരെ നീട്ടിവെക്കാൻ തീരുമാനിച്ച കോൺഗ്രസിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു ബിജെപി; കമൽനാഥ് സർക്കാർ ചൊവ്വാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് അന്ത്യശാസനം നൽകി ഗവർണർ ലാൽജി ടണ്ടൻ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കാൻ ശ്രമിക്കുന്നതിനിടെ മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനോട് ചൊവ്വാഴ്ച ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ട് ഗവർണർ. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കത്തണമെന്ന് ഗവർണർ ലാൽജി ടണ്ടൻ കമൽനാഥിനെ അറിയിച്ചു. രാജ്യത്തുകൊവിഡ് പടരുന്ന സാഹചര്യത്തിൽ സ്പീക്കർ നിയമസഭ കൂടുന്നത് മാർച്ച് 26 വരെ നീട്ടിവെക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ബിജെപി ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ജനങ്ങളോട് ആൾക്കൂട്ടത്തിൽ നിന്ന് ഒഴിവാകാൻ ആവശ്യപ്പെടുക, 2000 പേരോടൊപ്പം വിവാഹത്തിൽ പങ്കെടുക്കുക; ഇത് യെദിയൂരപ്പ സ്‌റ്റൈൽ
കഴിഞ്ഞയാഴ്ച ഗവർണർ മധ്യപ്രദേശ് സർക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടത് ഞായറാഴ്ചയായിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കമൽനാഥ് ടണ്ടന് കത്തയക്കുകയായിരുന്നു.

ജയ്പൂരിൽ നിന്നും ഭോപ്പാലിലേക്ക് വന്ന എംഎ‍ൽഎമാരിൽ രണ്ടുപേർക്ക് കൊവിഡ് ഉണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും അതിനാൽ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കണമെന്നുമായിരുന്നു കമൽ നാഥ് കത്തിൽ ആവശ്യപ്പെട്ടത്. 48 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സുപ്രീം കോടതിയിൽ ഹരജി നൽകിയത്.

ബിജെപി സുപ്രീം കോടതിയിൽ ഹരജി നൽകിയതിന് പിന്നാലെ മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടനെ ഔദ്യോഗിക വസതിയിൽ ചെന്ന് കണ്ട് ബിജെപി എംഎ‍ൽഎമാർ. പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവയുടെ നേതൃത്വത്തിലാണ് എംഎ‍ൽഎമാർ ഗവർണറെ കണ്ടത്. 106 എംഎ‍ൽഎമാർ ഗവർണർക്ക് സത്യവാങ്മൂലം നൽകിയതായും ഗോപാൽ ഭാർഗവ പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്തണമെന്ന് നിർദ്ദേശിച്ച് ഗവർണർ നേരത്തെ കമൽനാഥിന് കത്തയച്ചിരുന്നു. അത് അവഗണിക്കപ്പെട്ടതോടെയാണ് രണ്ട് ദിവസത്തിനുശേഷം വീണ്ടും കത്ത് നൽകിയിട്ടുള്ളത്. കൊറോണ വൈറസ് ഭീതിയെത്തുടർന്ന് മറ്റുപല സംസ്ഥാനങ്ങളിലെയും നിയമസഭാ സമ്മേളനങ്ങൾ മാറ്റിവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് സർക്കാരും സഭാസമ്മേളനം നീട്ടിവച്ചത്. ഇതോടെ കമൽനാഥിന് വിശ്വാസ വോട്ടുതേടാൻ രണ്ടാഴ്ചത്തെ സാവകാശം ലഭിച്ചിരുന്നു. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്താൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP