Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് നാദാപുരംകാരുടെ കെം.എം.മാണി; ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചത് 22 തവണ; മികച്ച നേട്ടവുമായി സി.വി.കുഞ്ഞിക്യഷ്ണൻ; ജില്ലയിൽ ആർക്കുമില്ലാത്ത നേട്ടത്തിന് ഉടമ; വിശപ്പ് രഹിത നാദാപുരം പദ്ധതിയും ഹൈടെക്ക് റോഡുമായി ബജറ്റ് അവതരണം

ഇത് നാദാപുരംകാരുടെ കെം.എം.മാണി; ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചത് 22 തവണ; മികച്ച നേട്ടവുമായി സി.വി.കുഞ്ഞിക്യഷ്ണൻ; ജില്ലയിൽ ആർക്കുമില്ലാത്ത നേട്ടത്തിന് ഉടമ; വിശപ്പ് രഹിത നാദാപുരം പദ്ധതിയും ഹൈടെക്ക് റോഡുമായി ബജറ്റ് അവതരണം

ടി.പി.ഹബീബ്

കോഴിക്കോട്: നാട്ടുകാരുടെ വിളിപേര് കെ.എം.മാണിയെന്നാണ്.എന്താണ് അങ്ങനെ പേര് വന്നതെന്ന് ചോദിച്ചാൽ ഉത്തരം ലളിതം.കോഴിക്കോട് ജില്ലയിലെ നാദാപുരം ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിക്കുന്നത് അധികവും സി.വി.കുഞ്ഞിക്യഷ്ണൻ എന്ന കോൺഗ്രസ് നേതാവായിരിക്കും.

നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയിൽ 22 തവണ ബജറ്റ് അതവരിപ്പിച്ച് സി.വി.കുഞ്ഞിക്യഷ്ണൻ കടത്തനാട് മേഖലയിലെ ജനപ്രതിനിധികളിൽ മികച്ച നേട്ടത്തിന് ഉടമായി.നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഡി.സി.സി.ജനറൽ സെക്രട്ടറിയുമായ സി.വി.കുഞ്ഞിക്യഷ്ണനാണ് തദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ അപൂർവ്വ പ്രതിഭയായത്.കെ.മുരളീധരൻ സിഐ.സി.യിലേക്ക് പോയപ്പോൾ മാത്രമാണ് നാദാപുരത്തെ വൈസ് പ്രസിഡണ്ട് സ്ഥാനം സി.വി.ക്ക് നഷ്ടമായത്.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സഫീറയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗത്തിലാണ് ഒടുവിൽ ബജറ്റ് അവതരിപ്പിച്ചത്.കല്ലാച്ചി,നാദാപുരം ടൗണുകളിൽ വിശപ്പ് രഹിത നാദാപുരം പദ്ധതിയാണ് ബജറ്റിലെ മുഖ്യ ആകർഷകം.കുടുംബശ്രീക്ക് സബ് സിഡി നൽകി കൊണ്ട് 25 രൂപക്ക് വിഭവ സമ്യദ്ധമായ ഉച്ചയൂൺ നൽകും.ആദ്യ പടിയായി രണ്ട് ഹോട്ടലുകൾ തുറക്കും.സബ് സിഡിക്കായി നാലര ലക്ഷം രൂപ ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്.കല്ലാച്ചി വാണിമേൽ റോഡുമായി ബന്ധിപ്പിക്കുന്ന പഴയ ട്രഷറി റോഡ് ഹൈടെക്ക് റോഡാക്കാനും പദ്ധതിയുണ്ട്.ഡിജിറ്റൽ ലൈബ്രറി,ബി.ഒ.ടി.ബസ് ടെർമിനലും പരിഗണനയിലുണ്ട്.

1989 ൽ പി.ശാദുലി പ്രസിഡണ്ടായ സമയത്താണ് സി.വി.ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്.അന്ന് ഏഴ് വർഷമായിരുന്നു ഭരണസമിതിയുടെ കാലാവധി.പിന്നീട് 1995-2000 കാലഘട്ടത്തിൽ പി.സഫിയ ശാദുലി പ്രസിഡണ്ടായിരുന്ന സമയത്തും ,2000-2005 സൂപ്പി നരിക്കാട്ടേരി പ്രസിഡണ്ടായിരുന്ന സമയത്തും സി.വി.കുഞ്ഞിക്യഷ്ണനായിരുന്നു വൈസ് പ്രസിഡണ്ട്.തുടർന്ന് 2015 ൽ എം.കെ.സഫീറ പ്രസിഡണ്ടായ സമയത്തും വൈസ് പ്രസിഡണ്ട് സ്ഥാനം സി.വി.യെ തേടിയെടുത്തുകയായിരുന്നു.ബജറ്റ് അവതരിപ്പിക്കുന്നത് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻകൂടിയായ വൈസ് പ്രസിഡണ്ടായിരിക്കും.

ജില്ലയിലും സംസ്ഥാനത്തും മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതും നിർമ്മൽ പുരസ്‌കാരമടക്കമുള്ള നിരവധി അവാർഡുകൾ നാദാപുരത്തെ തേടിയെത്തിയതും സി.വി.വൈസ് പ്രസിഡണ്ടായ സമയത്താണ്.ജില്ലയിൽ ഒരു കോടിയിലേറെ രൂപ നികുതി പിരിച്ചതിന് പ്രത്യേക അവാർഡ് നാദാപുരം ഗ്രാമപഞ്ചായത്തിന് ലഭിച്ചത് കഴിഞ്ഞാഴ്ചയാണ്.നാദാപുരം മേഖലയിൽ സമാധാന പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ 2002 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ആഴ്ചകൾ നീണ്ട് നിൽക്കുന്ന വിപണന മേള നടത്തിയത് സി.വി.കുഞ്ഞിക്യഷ്ണൻ ചെയർമാനയ കമ്മിറ്റിയുടെ കീഴിലായിരുന്നു.

1988 കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്തിന്റെ നികുതി വരുമാനം കൊണ്ട് മാത്രമായിരുന്നു വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് സി.വി.കുഞ്ഞിക്യഷ്ണൻ ഓർക്കുന്നു.എന്നാൽ ഇപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ പഞ്ചായത്ത് തനത് ഫണ്ടും കേന്ദ്രത്തിന്റെ പദ്ധതി വിഹിതമടക്കം കോടിക്കണക്കിന് രൂപയാണ് പഞ്ചായത്തിലേക്ക് വരുന്നത്.ആദ്യ ഘട്ടത്തിൽ 11 വാർഡുകളുണ്ടായിരുന്ന നാദാപുരം ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ 22 വാർഡുകളാണുള്ളത്.അടുത്ത വർഷം അത് 24 ആവുകയാണ്.ജനസംഖ്യാ വർധനവിനോടൊപ്പം ജനങ്ങളുടെ വികസന ആവിശ്യങ്ങളും വർധിക്കുകയാണെന്നും സി.വി.കുഞ്ഞിക്യഷ്ണൻ വിശദീകരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP