Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ അച്ഛനും അമ്മയും ഒരിക്കലും കരുതിയില്ല അത് മകനൊപ്പമുള്ള അവസാന യാത്രയാകുമെന്ന്; പുറത്തുനിന്നു ഭക്ഷണം വേണമെന്നും അച്ഛനൊപ്പം യാത്രചെയ്യണമെന്നും കുഞ്ഞു മകൻ ശാഠ്യം പിടിച്ചപ്പോൾ അമ്മയും ഒപ്പം കൂടി; ഒടുവിൽ ഓട്ടോറിക്ഷ അപകടത്തിന്റെ രൂപത്തിൽ വിധി വില്ലനായപ്പോൾ മരിച്ചത് രണ്ട് വയസ്സുകാരൻ ആദി: അലറി കരഞ്ഞ് അച്ഛനും അമ്മയും

ആ അച്ഛനും അമ്മയും ഒരിക്കലും കരുതിയില്ല അത് മകനൊപ്പമുള്ള അവസാന യാത്രയാകുമെന്ന്; പുറത്തുനിന്നു ഭക്ഷണം വേണമെന്നും അച്ഛനൊപ്പം യാത്രചെയ്യണമെന്നും കുഞ്ഞു മകൻ ശാഠ്യം പിടിച്ചപ്പോൾ അമ്മയും ഒപ്പം കൂടി; ഒടുവിൽ ഓട്ടോറിക്ഷ അപകടത്തിന്റെ രൂപത്തിൽ വിധി വില്ലനായപ്പോൾ മരിച്ചത് രണ്ട് വയസ്സുകാരൻ ആദി: അലറി കരഞ്ഞ് അച്ഛനും അമ്മയും

സ്വന്തം ലേഖകൻ

ചിറയിൻകീഴ്: മകന്റെ ആഗ്രഹ പ്രകാരം പുറത്ത് കറങ്ങാൻ പോയപ്പോൾ ആ അച്ഛനും അമ്മയും ഒരിക്കലും വിചാരിച്ചില്ല, അത് മകനൊപ്പമുള്ള അവസാന യാത്രയാകുമെന്ന്. ഓട്ടോറിക്ഷ അപകടത്തിന്റെ രൂപത്തിൽ വിധി വില്ലനായപ്പോൾ രണ്ട് വയസ്സുകാരൻ ആദിയുടെ മരണത്തിൽ അലറി കരയുകയാണ് അച്ഛനും അമ്മയും. ഞായറാഴ്ച അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുവയസ്സുകാരൻ ഓട്ടോറിക്ഷയിടിച്ച് റോഡിൽ തലയിടിച്ചു വീണ് മരിക്കുക ആയിരുന്നു.

ചിലമ്പിൽ ജങ്ഷനു സമീപം പെരുങ്ങുഴി, പറകോണം ചരുവിള വീട്ടിൽ മനുവിന്റെയും അനുവിന്റെയും ഏക മകൻ ആദി ആണ് ഓട്ടോ അപകടത്തിൽ മരിച്ചത്. അഴൂർ-കണിയാപുരം റോഡിൽ പെരുങ്ങുഴി ജങ്ഷനു സമീപം മുസ്ലിം പള്ളിക്കു താഴെ വളവിൽ ഞായറാഴ്ച രാത്രി 7.30തോടെയാണ് അപകടം. അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി മൂവരും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ കുട്ടി തത്ക്ഷണം മരണത്തിന് കീഴടങ്ങി. മൂവരെയും നാട്ടുകാർ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചു.

അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇവർ സഞ്ചരിച്ചിരുന്ന റോഡിന്റെ വശത്തുള്ള ഇടറോഡിലേക്കു കയറുന്നതിനായി വന്നവേഗത്തിൽത്തന്നെ എതിർവശത്തുനിന്നു വെട്ടിത്തിരിഞ്ഞതിനെത്തുടർന്നാണ് ബൈക്കിലിടിച്ചത്. പെരുങ്ങുഴി ജങ്ഷനിൽനിന്നു ഭക്ഷണം വാങ്ങി മൂവരും തിരികെ വീട്ടിലേക്കു പോകുന്നതിനിടയിലാണ് അപകടം. മരപ്പണിക്കാരനായ മനുവിന് ഞായറാഴ്ച ജോലിയില്ലായിരുന്നു. പുറത്തുനിന്നു ഭക്ഷണം വേണമെന്നും അച്ഛനൊപ്പം യാത്രചെയ്യണമെന്നും ആദി ശാഠ്യം പിടിക്കുകയായിരുന്നു.

തുടർന്ന് മകന്റെ ആഗ്രഹത്തിന് അമ്മയും ഒപ്പം കൂടി. മൂവരും ഒരുമിച്ച് പുറത്ത് പോവുകയുമായിരുന്നു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ മൃതദേഹപരിശോധന പൂർത്തിയാക്കി ആദിയുടെ മൃതദേഹം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സംഭവത്തെത്തുടർന്ന് അപകടമുണ്ടാക്കിയ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരേ ചിറയിൻകീഴ് പൊലീസ് കേസെടുത്തു. പെരുങ്ങുഴി, മുത്താരമ്മൻ ക്ഷേത്രത്തിനു സമീപം ധർമ്മത്തിൽ വീട്ടിൽ അനുരാജി(35)നെതിേരയാണ് മനഃപൂർവമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തത്. ഇയാളെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP