Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗം ബാധിച്ചാലും രണ്ടാഴ്ചത്തേക്ക് അറിയണമെന്നില്ല; കടുത്ത പനിയും തൊണ്ടവേദനയുമായി ലക്ഷണങ്ങൾ പുറത്തുവരും; അഞ്ചാം ദിവസം കടുത്ത ശ്വാസം മുട്ടൽ; ചികിത്സ ശരിയായില്ലെങ്കിൽ എട്ടാം ദിവസം വെന്റിലേറ്റർ; കൃത്യസമയത്ത് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചാൽ 12 ദിവസങ്ങൾക്കുള്ളിൽ മടങ്ങാം; കൊറോണാ രോഗിയുടെ അവസ്ഥ ഇങ്ങനെ

രോഗം ബാധിച്ചാലും രണ്ടാഴ്ചത്തേക്ക് അറിയണമെന്നില്ല; കടുത്ത പനിയും തൊണ്ടവേദനയുമായി ലക്ഷണങ്ങൾ പുറത്തുവരും; അഞ്ചാം ദിവസം കടുത്ത ശ്വാസം മുട്ടൽ; ചികിത്സ ശരിയായില്ലെങ്കിൽ എട്ടാം ദിവസം വെന്റിലേറ്റർ; കൃത്യസമയത്ത് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചാൽ 12 ദിവസങ്ങൾക്കുള്ളിൽ മടങ്ങാം; കൊറോണാ രോഗിയുടെ അവസ്ഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വുഹാൻ: കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നടത്തിയ പുതിയ പഠനം കോവിഡ്19 ന്റെ നാൾവഴികളിലേക്ക് പുതിയ വെളിച്ചം വീശുന്നു. 2019 ഡിസംബർ 29 ന് ശേഷം വുഹാനിലെ പൾമനറി ആശുപത്രിയിൽ കോവിഡ്19 ബാധിച്ച് പ്രവേശിപ്പിച്ചവരും 2020 ജനുവരി 31 ന് മുൻപായി രോഗം ഭേദമായി ആശുപത്രി വിട്ടവരോ മരിച്ചവരോ ആയ രോഗികളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പനി, ക്ഷീണം, ചുമ എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടതിനു ശേഷം ശരാശരി അഞ്ചു ദിവസങ്ങൾക്കുള്ളിൽ ശ്വാസതടസ്സം അനുഭവപ്പെട്ടേക്കാം. പനി മാത്രമേയുള്ളു എങ്കിൽ, നേരത്തേ കണ്ടുപിടിച്ചാൽ ശരാശരി 12 ദിവസങ്ങൾക്കുള്ളിൽ രോഗം ഭേദമായേക്കാം. ചുമ കൂടി ഉണ്ടെങ്കിൽ കൂടുതൽ ദിവസങ്ങൾ വേണ്ടിവരും. നിരീക്ഷിച്ച 191 രോഗികളിൽ 45% പേർക്കും 12 ദിവസം കഴിഞ്ഞ് രോഗം ഭേദമാകുമ്പോഴും ചുമ മാറിയിരുന്നില്ല.

രോഗം ഭേദമായവരിൽ ശ്വാസതടസം ഏകദേശം 13 ദിവസം കൊണ്ട് മാറിയതായി കണ്ടു. മരിച്ചവരിൽ, മരണം വരേയും ഇത് തുടർന്നു. രോഗാരംഭം മുതൽ അത് ഭേദമാകുന്നത് വരെയുള്ള ശരാശരി സമയം 22 ദിവസങ്ങളാണ്. രോഗബാധ മുതൽ മരണം വരെയുള്ളത് ശരാശരി 18.5 ദിവസങ്ങളും. വുഹാനിൽ പഠനം നടത്തിയ മറ്റൊരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത് രോഗലക്ഷണമായ ചുമ എട്ട് ദിവസം കൊണ്ട് ശ്വാസതടസമായി മാറാമെന്നാണ്. വുഹാനിലെ തന്നെ ഷോംഗാൻ ആശുപത്രിയിലെ 138 രോഗികളിലാണ് ഇവർ പഠനം നടത്തിയത്. മിക്ക കേസുകളിലും എട്ടാം ദിവസം മുതൽ വെന്റിലേറ്റർ ആവശ്യമായി വരികയും ചെയ്തു.

ഈ 138 പേരിൽ ഏകദേശം 26% പേർക്ക് മാത്രമെ ഇന്റൻസീവ് കെയർ ആവശ്യമായി വന്നുള്ളും മരണനിരക്ക് 4.3% മുതൽ 6% യും.ഈ പഠനത്തിൽ ഉൾപ്പെട്ട രോഗികളിൽ 99 ശതമാനം പേർക്കും പനിയായിരുന്നു രോഗത്തിന്റെ ആദ്യ ലക്ഷണം. ഏകദേശം പകുതിയോളം പേർക്ക് ക്ഷീണവും ചുമയും ഉണ്ടായിരുന്നു. മൂന്നിൽ ഒന്നു പേർക്ക് പേശീ വേദനയും ശ്വാസതടസവും അനുഭവപ്പെട്ടു.

85% കോവിഡ്19 രോഗികളും ഈ രോഗലക്ഷണങ്ങൾ ആദ്യത്തെ ഏഴ് ദിവസങ്ങൾ മാത്രമേ അനുഭവിക്കുകയുള്ളു. ഇതിനെ ഒന്നാംഘട്ടം എന്നു വിളീക്കുന്നു. മറ്റുള്ളവർ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും ഏകദേശം രണ്ടാഴ്ചയോളം ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. അഞ്ചോ അതിലധികമോ ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതെയും ഇരിക്കാം. മിക്ക കേസുകളിലും കോവിഡ് ലക്ഷണങ്ങൾ ജലദോഷത്തിന്റെ ലക്ഷണങ്ങളുമായി പൊരുത്തമുള്ളതായതുകൊണ്ട് ഏത് രോഗമാണെന്ന് ആദ്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും.

ഈ പഠനങ്ങളിൽ നിന്നും തെളിഞ്ഞുവന്ന കൊറോണയുടെ നാൾവഴി ഇനിപ്പറയും പ്രകാരമാണ്:

ഒന്നാം ദിവസം: രോഗിക്ക് പനി അനുഭവപ്പെടുന്നു. ക്ഷീണം, പേശീ വേദന, ചുമ എന്നിവയും ഉണ്ടായേക്കാം.
അഞ്ചാം ദിവസം: പ്രായമായവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും ഡിസ്പ്നിയ എന്നറിയപ്പെടുന്ന ശ്വാസതടസ്സം ഉണ്ടാകുന്നു.
ഏഴാം ദിവസം: സാധാരണ രോഗികൾ ഡിസ്പിനിയയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു. ആശുപത്രിയിൽ അഡ്‌മിറ്റാകുന്നു.
എട്ടാം ദിവസം: ഗുരുതരമായ രോഗ ബാധയുള്ളവർക്ക് അതികഠിനമായ ശ്വാസതടസ്സം അനുഭവപ്പെടുന്നു.ശരീരത്തിലെ അവയവങ്ങൾക്ക് ആവശ്യമായ ഓക്‌സിജൻ നൽകാൻ ശ്വാസകോശത്തിന് കഴിയാതെ വരുന്നു.
പത്താം ദിവസം: ശ്വാസതടസ്സം അധികമാകുന്നതോടെ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുന്നു
പന്ത്രണ്ടാം ദിവസം: പനി വിട്ടുമാറാൻ തുടങ്ങുന്നു. ഡിസ്പിനിയ ഉള്ളവർക്ക് ഭേദപ്പെടാൻ രണ്ടുമൂന്നു ദിവസങ്ങൾ കൂടി വേണ്ടിവരും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP