Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എങ്ങനെയെങ്കിലും കൊറോണയെ പിടിച്ച് കെട്ടിയാലും ലോകത്തെ കാത്തിരിക്കുന്നത് പട്ടിണിയും ക്ഷാമവും; സമസ്ത മേഖലയും സ്തംഭിച്ചതോടെ ഉപഭോഗവ്യവസ്ഥ തകർന്നടിയും; ഉൽപാദനം നിലയ്ക്കുമ്പോൾ സഹായിക്കാൻ വരുമാനമില്ലാതെ സർക്കാരും തോഴിൽ ഇല്ലാതെ സാധാരണക്കാരും വലയും; നമ്മൾ കാണുന്നത് ലോകാവസാനത്തിന്റെ തുടക്കമോ?

എങ്ങനെയെങ്കിലും കൊറോണയെ പിടിച്ച് കെട്ടിയാലും ലോകത്തെ കാത്തിരിക്കുന്നത് പട്ടിണിയും ക്ഷാമവും; സമസ്ത മേഖലയും സ്തംഭിച്ചതോടെ ഉപഭോഗവ്യവസ്ഥ തകർന്നടിയും; ഉൽപാദനം നിലയ്ക്കുമ്പോൾ സഹായിക്കാൻ വരുമാനമില്ലാതെ സർക്കാരും തോഴിൽ ഇല്ലാതെ സാധാരണക്കാരും വലയും; നമ്മൾ കാണുന്നത് ലോകാവസാനത്തിന്റെ തുടക്കമോ?

മറുനാടൻ ഡെസ്‌ക്‌

കൊറോണയുടെ പോക്ക് എങ്ങോട്ടാണ് എന്നും ലോകത്തിന്റെ ഗതി എന്താണെന്നും ആർക്കും നിശ്ചയമില്ല. ചിലരെങ്കിലും പറയുന്നു, ഈ മഹാവ്യാധി മനുഷ്യകുലത്തിന്റെ നല്ലൊരു ശതമാനം ജനസംഖ്യയുമായേ മടങ്ങൂ എന്ന്. മറ്റുചില കടുത്ത വിശ്വാസികൾ പറയുന്നു, ഇതാണ് ലോകാവസാനത്തിന്റെ തുടക്കമെന്ന്. ലോകം അവസാനിക്കുന്നത് എങ്ങനെയാകുമെന്ന് നിശ്ചയമില്ലാത്തതിനാൽ ലോകത്തിനെ മുഴുവൻ കൊന്നൊടുക്കുന്നതിനെത്തിയ മഹാമാരിയാണ് ഈ വൈറസ് എന്നും ചിലർ വിശ്വസിക്കുന്നു. അതെന്തുമാകട്ടെ, ഈ ദുരന്തത്തിന്റെ വ്യാപ്തി നമ്മൾ കരുതുന്നതിലും നമ്മൾ സങ്കൽപ്പിക്കുന്നതിലും വലുതാണ് എന്ന് ഓരോദിവസവും പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമേരിക്കയും ബ്രിട്ടനും പറയുന്നത് അവരുടെ ജനസംഖ്യയുടെ നല്ലൊരു ശതമാനത്തെ ഈ രോഗം ബാധിക്കും എന്നാണ്. വേണ്ടത്ര ശ്രദ്ധചെലുത്താത്ത രാജ്യങ്ങളൊക്കെ കൊറോണയുടെ പിടിയിൽ അമർന്ന് കഴിഞ്ഞിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണം യൂറോപ്യൻ രാജ്യങ്ങളാണ്. ഇറ്റലിയിലെ വാർത്തകൾ നമ്മൾ ദൈനംദിനം കേട്ടുകൊണ്ടിരിക്കുന്നു. സ്‌പെയിനും ഡെന്മാർക്കും ഫ്രാൻസും ജർമ്മനിയുമൊക്കെ ഈ മഹാവ്യാധിയുടെ ഭീകര താണ്ഡവത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ബ്രിട്ടനിൽ മരണതാണ്ഡവം ആരംഭിച്ചതേയുള്ളു. അമേരിക്കയിൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും വ്യക്തമാക്കാത്ത തരത്തിൽ അതിർത്തികൾ അടച്ചിട്ടിരിക്കുന്നു.

അതിനിടയിൽ ഏക ശുഭവാർത്ത രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലും രോഗം ആദ്യം ബാധിച്ച കൊറിയയിലും അത് നിയന്ത്രണ വിധേയമായി എന്നതാണ്. ചൈനയിൽ രോഗം പടർന്നപ്പോൾ ലോകം ആശങ്കപ്പെട്ടത് ചൈനക്കാരുടെ മരണത്തെ ഓർത്ത് മാത്രമായിരുന്നില്ല. ലോകത്തെ സകല രാജ്യങ്ങളും ഒട്ടേറെ സാധനങ്ങളുടെ ഉപയോഗത്തിന് ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽ അവിടെ നിന്ന് എത്തുന്ന സാധനങ്ങളും സാധനങ്ങൾക്ക് വേണ്ട ഉപ ഉൽപ്പന്നങ്ങളും നിലയ്ക്കുമ്പോൾ വിലകളിൽ ഉണ്ടാകുന്ന വ്യത്യാസത്തെ കുറിച്ചോർത്തായിരുന്നു. ഈ കൊച്ച് കേരളം മുതൽ ലോകത്തെ സകല രാജ്യങ്ങളിലും ചൈനയിൽ നിന്നെത്തുന്ന സാധനങ്ങൾ ഇല്ലാതെ വ്യവസായം പോലും നിലനിൽക്കുന്നില്ല.

ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ കമ്പനികളായ ആപ്പിളും സാംസംങും പോലും അതിന്റെ പ്രധാനപ്പെട്ട ഘടകങ്ങൾ ഒക്കെ ഉണ്ടാക്കുന്നതും മൊബൈൽ ഫോണുകൾക്ക് രൂപം കൊടുക്കുന്നതും ഘടിപ്പിക്കുന്നതുമൊക്കെ ചൈനയിൽ വച്ചാണ്. അതുകൊണ്ട് തന്നെ, ചൈനയിൽ ദുരന്തം ഉണ്ടായപ്പോൾ തന്നെ കേരളം മുതൽ അമേരിക്ക വരെയുള്ള ഇടങ്ങളിൽ വിലക്കയറ്റം ആരംഭിച്ചു. ഇപ്പോൾ, ദുരന്തം രണ്ടാംഘട്ടത്തിലേക്ക് കടന്നപ്പോൾ സകല ഇടങ്ങളിലും ആളുകൾ ഭക്ഷണ വസ്തുക്കൾ വാങ്ങിക്കൂട്ടുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP