Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിയും മസിൽ പവറും ഉപയോഗിച്ച് ബിജെപി തകർക്കുന്നത് ജനാധിപത്യത്തെ; തങ്ങളുടെ എംഎൽഎമാരെ ബിജെപി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും കോൺഗ്രസ്; എംഎൽഎമാരെ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കാനാകില്ലെന്നും എംഎൽഎമാർക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാൻ അവസരം ഉണ്ടാക്കുമെന്നും സുപ്രീംകോടതി; മധ്യപ്രദേശിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു

മണിയും മസിൽ പവറും ഉപയോഗിച്ച് ബിജെപി തകർക്കുന്നത് ജനാധിപത്യത്തെ; തങ്ങളുടെ എംഎൽഎമാരെ ബിജെപി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും കോൺഗ്രസ്; എംഎൽഎമാരെ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കാനാകില്ലെന്നും എംഎൽഎമാർക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാൻ അവസരം ഉണ്ടാക്കുമെന്നും സുപ്രീംകോടതി; മധ്യപ്രദേശിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജനാധിപത്യത്തെ തകർക്കുന്ന രീതി രാജ്യത്ത് വേണോ എന്ന് തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണെന്ന് കോൺഗ്രസ്. മധ്യപ്രദേശിൽ വിശ്വാസ വോട്ട് നടത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജി പരിഗണിക്കവെയാണ് കോൺഗ്രസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ഹാജരായത്. പണം കൊണ്ടും മസിൽ പവർ കൊണ്ടും ബിജെപി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് അനുവദിക്കരുത്. കോൺഗ്രസ് എംഎൽഎമാരെ ബിജെപി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് എംഎൽഎമാരെ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എംഎൽഎമാർക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാൻ അവസരം ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. ഭരണഘടന ധാർമികതയെ കുറിച്ച് പറഞ്ഞതിന് താൻ വിമർശിക്കപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന ധാർമികത എന്ന് പറഞ്ഞത് അംബേദ്കറാണെന്നും ചന്ദ്രചൂഡ് പറഞ്ഞു. ആറ് എം എൽ എ മാരുടെ രാജി സ്പീക്കർ അംഗീകരിച്ചതല്ലേ എന്ന് കോടതി ചോദിച്ചു. അതുവച്ചാകും 22 എംഎൽഎമാരുടെയും സാഹചര്യം ഗവർണർ വിലയിരുത്തിയതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

കോവിഡ് 19 വൈറസ് ബാധ പടരുന്നത് ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനം 26ലേക്ക് മാറ്റിയത് ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. മധ്യപ്രദേശിൽ വിശ്വാസവോട്ട് നടത്താൻ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നൽകിയ ഹരജിയിൽ മുഖ്യമന്ത്രി കമൽനാഥിനും സ്പീക്കർ എൻ.പി. പ്രജാപതിക്കും സുപ്രീംകോടതി നോട്ടിസ് അയച്ചിരുന്നു. ബിജെപിയുടേത് ഹിറ്റ്‌ലർ രാജെന്ന് കമൽനാഥും, കമൽനാഥിന് അധികാരക്കൊതിയാണെന്ന് ബിജെപിയും വിമർശിച്ചു.

വിമത എംഎ‍ൽഎമാർ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും വിശ്വാസവോട്ടെടുപ്പ് അതിനുശേഷം നടത്തണമെന്നും കോൺഗ്രസ് ആവശ്യം ഉന്നയിച്ചു. ബുധനാഴ്ച വെളുപ്പിന് ബംഗളൂരുവിൽ മധ്യപ്രദേശിലെ വിമത എംഎ‍ൽഎമാരെ കാണാനെത്തിയ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

6 മന്ത്രിമാരടക്കം 22 എംഎൽഎമാർ കൈവിട്ടതോടെ ന്യൂനപക്ഷമായ ഭരണമുന്നണിയെ നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ സർക്കാരിനെ എത്രയും വേഗം വീഴ്‌ത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ബിജെപി. കൊറോണ വിഷയം ഭരണം നിലനിർത്താനുള്ള കോൺഗ്രസിന്റെ അടവാണെന്നാണു ഗവർണർക്കും സുപ്രീം കോടതിക്കും മുൻപാകെ ബിജെപിയുടെ പ്രധാന വാദം.

വിശ്വാസ വോട്ട് വൈകിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപിക്ക് വേണ്ടി മുകുൾ റോത്തഗി വാദിച്ചു. കമൽനാഥിന് അധികാരക്കൊതിയാണെന്നും ജനാധിപത്യത്തെയോ ഭരണഘടനയെയോ പറ്റി പറയാൻ കോൺഗ്രസിന് അവകാശമില്ലെന്നും ബിജെപി പറഞ്ഞു. അടിയന്തിരാവസ്ഥക്കാലത്ത് കോൺഗ്രസ് ചെയ്തത് എന്തെന്ന് എല്ലാവർക്കും അറിയാമെന്നും ബിജെപി വാദിച്ചു. അതിനിടെ സുരക്ഷ ആവശ്യപ്പെട്ട് വിമത എംഎൽഎമാർ കർണാടക ഡിജിപിക്ക് കത്തയച്ചു. റിബൽ എം എൽ എമാരെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ല ബിജെപി. അവർ സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനം ആണ്. ആവശ്യമെങ്കിൽ 15 എംഎൽഎമാരൊയും കോടതിയിൽ ഹാജരാക്കാമെന്ന് ബിജെപി പറഞ്ഞെങ്കിലും അത് വേണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP