Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീഷണിയേയും സംഘർഷത്തേയും എതിർത്ത് തോൽപ്പിച്ച് കളിക്കൂട്ടുകാരന്റെ കഴുത്തിൽ ഹൈന്ദവ ആചാര പ്രകാരം തുളസി മാല ചാർത്തിയത് യാഥാസ്ഥിക മുസ്ലിം കുടംബത്തിലെ അംഗം; പ്രണയിതാവിനൊപ്പം ഒരുമിച്ച് ജീവിക്കാൻ സഹിച്ച ത്യാഗങ്ങൾ എല്ലാം തട്ടിയെടുത്ത് അമിത വേഗതയിൽ പാഞ്ഞ് എത്തിയ ടോറസ്; മതമൗലികവാദികളെ തോൽപ്പിച്ച് ഒന്നിച്ചെങ്കിലും നന്ദകിഷോറിന്റെ പ്രിയതമയെ തട്ടിയെടുത്ത് അപകട മരണം; ചാവക്കാടിനെ ദുഃഖത്തിലാക്കി ഈ സ്‌കൂട്ടർ ആക്‌സിഡന്റ്; നൈമ ഇനി ഓർമ്മ ചിത്രം

ഭീഷണിയേയും സംഘർഷത്തേയും എതിർത്ത് തോൽപ്പിച്ച് കളിക്കൂട്ടുകാരന്റെ കഴുത്തിൽ ഹൈന്ദവ ആചാര പ്രകാരം തുളസി മാല ചാർത്തിയത് യാഥാസ്ഥിക മുസ്ലിം കുടംബത്തിലെ അംഗം; പ്രണയിതാവിനൊപ്പം ഒരുമിച്ച് ജീവിക്കാൻ സഹിച്ച ത്യാഗങ്ങൾ എല്ലാം തട്ടിയെടുത്ത് അമിത വേഗതയിൽ പാഞ്ഞ് എത്തിയ ടോറസ്; മതമൗലികവാദികളെ തോൽപ്പിച്ച് ഒന്നിച്ചെങ്കിലും നന്ദകിഷോറിന്റെ പ്രിയതമയെ തട്ടിയെടുത്ത് അപകട മരണം; ചാവക്കാടിനെ ദുഃഖത്തിലാക്കി ഈ സ്‌കൂട്ടർ ആക്‌സിഡന്റ്; നൈമ ഇനി ഓർമ്മ ചിത്രം

ആർ പീയൂഷ്

തൃശൂർ: സ്‌ക്കൂൾ കാലം മുതൽ തുടങ്ങിയ പ്രണയം. വ്യത്യസ്ഥ മതവിഭാഗമായിരുന്നതിനാൽ പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പും. എല്ലാ എതിർപ്പുകളും വക വച്ച് നന്ദ കിഷോറിന്റെ ഒപ്പം ജീവിക്കാൻ നൈമ എത്തിയത് സന്തോഷകരമായ ഒരു ജീവിതം സ്വപ്നം കണ്ടായിരുന്നു. എന്നാൽ എല്ലാം വിധി തട്ടിത്തെറിപ്പിച്ചു കളഞ്ഞത് ഞൊടിയിടയിലാണ്. ടോറസിന്റെ രൂപത്തിലെത്തിയ മരണം നൈമയുടെ ജീവൻ കവർന്നെടുത്തു.

ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ടൂവീലർ ടോറസ് ലോറിയിലിടിച്ച് മണത്തല ബോബി റോഡ് രാമടി വീട്ടിൽ നന്ദ കിഷോറിന്റെ ഭാര്യ നൈമ(23) മരണപ്പെട്ടത്. തെക്കേ പുന്നയൂർ പള്ളിക്ക് വടക്ക് കരിപ്പോട്ടയിൽ മദീന മൊയ്തൂട്ടിയുടെയും റസിയയുടെയും മകളായ നൈമ ഏറെ നാൾ നന്ദകിഷോറുമായി പ്രണയത്തിലായിരുന്നു.

നൈമ യാഥാസ്ഥിക മുസ്ലിം കുടംബത്തിലെ അംഗമായിരുന്നതിനാൽ വീട്ടുകാർ കടുത്ത എതിർപ്പിലായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഇരുവരും ഹൈന്ദവ വിധി പ്രകാരം വിവാഹിതരായത്. ഭീഷണികളെയും സംഘർഷങ്ങളേയും തരണം ചെയ്തു ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച ഇരുവർക്കും സമൂഹമാധ്യമങ്ങളിൽ മതമൗലികവാദികളുടെ രൂക്ഷമായ ആക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഇതിനിടയിലാണ് നൈമ വാഹനാപകടത്തിൽ മരണപ്പെടുന്നത്.

കഴിഞ്ഞ ദിവസം നൈമ വടക്കേക്കാടുള്ള ബാങ്കിലേക്ക് തന്റെ സ്‌ക്കൂട്ടറിൽ പോകുകയായിരുന്നു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ ബസിനെ ഓവർടേക്ക് ചെയ്ത് മു്നനോട്ട് പോകുകയായിരുന്ന നൈമയുടെ ടൂ വീലർ ഇട റോഡില് നിന്നും കയറി വന്ന ടോറസ് ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നടു ഒടിഞ്ഞു പോയിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നന്ദകുമാറിന്റെ വീട്ടിൽ സംസ്‌ക്കരിച്ചു. നൈമയുടെ കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം ദഹിപ്പിക്കാതെ മറവ് ചെയ്യുകയാണ് ചെയ്തത്.

സംഭവത്തിൽ ആദ്യം ദുരൂഹത ആരോപിച്ചരുന്നെങ്കിലും സ്‌ക്കൂട്ടറിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് കണ്ടെത്തി. ഇസ്ലാ മതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് വിവാഹം ചെയ്തതിനാൽ മത മൗലിക വാദികളുടെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഇരുവരെയും ഒന്നിച്ച ജീവിക്കാൻ അനുവദിക്കില്ല എന്നുള്ള ഭീഷണികൾ ഉണ്ടായിരുന്നു.

ഇതു മൂലമാണ് ആദ്യം മരണത്തിൽ ദുരൂഹത ആരോപിച്ചത്. എങ്കിലും പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷമം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP