Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി, ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജൊബൈഡൻ, ബേണി സാൻഡേഴ്സ് പുറത്തേക്ക്

ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി, ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജൊബൈഡൻ, ബേണി സാൻഡേഴ്സ് പുറത്തേക്ക്

പി പി ചെറിയാൻ

ഫ്ളോറിഡാ: മാർച്ച് 17 ചൊവ്വാഴ്ച മൂന്നാംഘട്ട ്രൈപമറി തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം ട്രംപിന് ഉറപ്പായി. സ്ഥാനാർത്ഥിത്വത്തിന് ആവശ്യമായ ഡെലിഗേറ്റുകളുടെ എണ്ണത്തേക്കാൾ (1276) കൂടുതൽ നേടിയാണ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഫ്ളോറിഡ, ഇല്ലിനോയ്, അരിസോന സംസ്ഥാനങ്ങളിലെ ്രൈപമറി തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിൽ വൻ ഭൂരിപക്ഷമാണ് ജോ ബൈഡൻ നേടിയത്. ബേണി സാൻഡേഴ്സിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു. കൂടുതൽ ഡെലിഗേറ്റുകളുള്ള മിക്കവാറും സംസ്ഥാനങ്ങളിൽ ്രൈപമറി പൂർത്തിയായതോടെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ബൈഡൻ തന്നെയായിരിക്കുമെന്നു ഏതാണ്ട് ഉറപ്പായി.

ഡെലിഗേറ്റുകളുടെ എണ്ണത്തിൽ ബൈഡനെ മറികടക്കാൻ ഇനി ബേണിക്ക് സാധിച്ചെക്കില്ല. ഇതുവരെ 1120 ഡലിഗേറ്റുകളുടെ പിന്തുണ ബൈഡൻ ഉറപ്പാക്കിയപ്പോൾ ബെർണിക്ക് നേടാനായത് 839 മാത്രമാണ്.നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ നേരിടാൻ ബൈഡൻ തന്നെ ആയിരിക്കുമോ ഡമോക്രാറ്റിക് സ്ഥാനാർത്ഥി എന്നതിൽ ആശങ്കയുണ്ട്.

ഡമോക്രാറ്റിക് പാർട്ടി ബൈഡനു പകരം മറ്റൊരാളെ അവസാനം സ്ഥാനാർത്ഥിയാക്കുമോ എന്ന സംശയം ഇല്ലാതില്ല. ട്രംപിനെതിരെ വിജയിക്കാൻ ബൈഡനാകുമോ എന്ന് ബെർണി സാന്റേഴ്സും സംശയം പ്രകടിപ്പിച്ചതിനു പുറകിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്. അഴിമതി ആരോപണങ്ങൾക്ക് വിധേയനായ ബൈഡൻ ട്രംപിന് ഒരു എതിരാളി പോലും ആകുന്നില്ലാ എന്നാണ് റിപ്പബ്ലിക്കൻസിന്റെ നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP