Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോട്ടോർ റെസിംഗിൽ വിദഗ്ധൻ; പഠനം പൂർത്തിയാക്കി ജോലിക്ക് കയറിയത് പത്ത് മാസം മുമ്പ്; കേരള-തമിഴ്‌നാട് അതിർത്തിയിൽ ഡെപ്യൂട്ടേഷനിൽ ജോലിക്കെത്തിയത് പ്രൊബേഷന്റെ ഭാഗം; കേരള-തമിഴ്‌നാട് അതിർത്തിയിലെ ദൗത്യം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തവും; വേലന്താവളത്ത് വാഹന പരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മരിച്ചത് ടിപ്പർ ലോറി ഡ്രൈവറുടെ വൈരാഗ്യം തീർക്കലോ? കള്ളക്കടത്ത് തടയാൻ അസർ കാട്ടിയത് ധീരത തന്നെ

മോട്ടോർ റെസിംഗിൽ വിദഗ്ധൻ; പഠനം പൂർത്തിയാക്കി ജോലിക്ക് കയറിയത് പത്ത് മാസം മുമ്പ്; കേരള-തമിഴ്‌നാട് അതിർത്തിയിൽ ഡെപ്യൂട്ടേഷനിൽ ജോലിക്കെത്തിയത് പ്രൊബേഷന്റെ ഭാഗം; കേരള-തമിഴ്‌നാട് അതിർത്തിയിലെ ദൗത്യം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തവും; വേലന്താവളത്ത് വാഹന പരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മരിച്ചത് ടിപ്പർ ലോറി ഡ്രൈവറുടെ വൈരാഗ്യം തീർക്കലോ? കള്ളക്കടത്ത് തടയാൻ അസർ കാട്ടിയത് ധീരത തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വേലന്താവളത്ത് വാഹന പരിശോധനയ്ക്കിടെ ടിപ്പർ ലോറിയിടിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കുറ്റിപ്പുറം സ്വദേശി വി.അസർ മരിച്ചതിൽ ദുരൂഹത തീരുന്നില്ല. നിർത്താതെ പോയ ലോറിയെ ബൈക്കിൽ അസർ പിന്തുടർന്ന് ലോറിക്കു മുന്നിൽ നിർത്തിയപ്പോൾ ഇടിച്ചിടുകയായിരുന്നു.

പെട്ടെന്ന് ബൈക്ക് മുന്നിൽ വന്നപ്പോൾ ബ്രേക്ക് ലഭിക്കാതിരുന്നതിനെ തുടർന്ന് ഇടിക്കുകയായിരുന്നു എന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാൽ ഇയാൾ മനപ്പൂർവ്വം ഇടിക്കുകയായിരുന്നു എന്നും സംശയമുണ്ട്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടത്തും. പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഡ്രൈവർ പാലക്കാട് എരുത്തേമ്പതി വണ്ണാമട സഞ്ജയ് നഗർ എം. സോമസുന്ദരന്റെ (35) അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്

മലപ്പുറം കുറ്റിപ്പുറം തെക്കേ അങ്ങാടിക്കു സമീപം കാങ്കപ്പുഴ വിരുത്തുള്ളിയിൽ അബ്ദുൽ ഗഫൂറിന്റെ മകൻ വി. അസർ (25) ആണു മരിച്ചത്. ഇന്നലെ രാത്രി 7.15നു വടകരപ്പതി ചൊരപ്പാറ പെട്രോൾ പമ്പിനു സമീപത്തായിരുന്നു സംഭവം. ലോറി ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും രാത്രി 10നു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തമിഴ്‌നാട്ടിൽനിന്നു പാറപ്പൊടി കയറ്റി വരികയായിരുന്ന ലോറി വേലന്താവളം ആർടിഒ ചെക്‌പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചെങ്കിലും നിർത്താതെ പോയി. ഈ വാഹനത്തെ പിടികൂടാൻ അസർ സ്വന്തം ബൈക്കിൽ പിന്തുടർന്നു. ഏകദേശം ഒരു കിലോമീറ്റർ പിന്നിട്ട ശേഷം ലോറിയുടെ മുന്നിലേക്കു ബൈക്ക് നിർത്തി വാഹനം തടയാനുള്ള ശ്രമത്തിനിടെയാണ് അപകടം.

ബൈക്കിൽ ഇടിച്ചതോടെ ലോറിയുടെ അടിയിലേക്കു വീണ അസറിന്റെ ശരീരത്തിൽ മുൻ ചക്രം കയറി. നാട്ടുകാർ ചേർന്നു സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മലപ്പുറത്തുനിന്നു 3 മാസം മുൻപാണ് അസർ ഡെപ്യൂട്ടേഷനിൽ വേലന്താവളം ആർടിഒ ചെക്‌പോസ്റ്റിലെത്തിയത്. വേലന്താവളം മോട്ടർ വാഹനവകുപ്പ് ചെക്‌പോസ്റ്റിലെ 4 മാസത്തെ ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് ജന്മനാടായ കുറ്റിപ്പുറത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു അസർ. മോട്ടർവാഹന വകുപ്പിലെ പ്രബേഷൻ കാലാവധിയുടെ ഭാഗമായാണ് കേരള-തമിഴ്‌നാട് അതിർത്തിയിലെ വേലന്താവളം ചെക്‌പോസ്റ്റിൽ 4 മാസത്തെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഈ കാലയളവ് ഇന്നു പൂർത്തിയായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം

കേരള പൊലീസിലെ മോട്ടർ ട്രാൻസ്‌പോർട്ട് സബ് ഇൻസ്‌പെക്ടറായ കുറ്റിപ്പുറം കാങ്കപ്പുഴ സ്വദേശി വിരുത്തുള്ളിയിൽ ഗഫൂറിന്റെ മകനാണ് അസി. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറായ അസർ. പഠനം പൂർത്തിയാക്കി 10 മാസം മുൻപാണ് ഇരുപത്തിനാലുകാരനായ അസർ മോട്ടർ വാഹന വകുപ്പിലെ ജോലിയിൽ പ്രവേശിച്ചത്.

ചുണ്ണാമ്പുകല്ല് തോട്ടിലുള്ള വേലന്താവളം ആർ.ടി.ഒ. ചെക്പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് കെ.എൽ. 10 ബി.എ. 5250 ടോറസ് ലോറി നിർത്താതെപോയത്. ബൈക്കിൽ പിന്തുടർന്ന അസർ മുഹമ്മദ് ലോറിയെ മറികടന്ന് തടയാൻ ശ്രമിക്കവേ മനഃപൂർവം ഇടിച്ചുവീഴ്‌ത്തിയെന്ന് ആരോപണമുണ്ട്. എം. സാൻഡ് ലോഡുമായി പോകുകയായിരുന്നു ടോറസ്. അപകടശേഷം ഡ്രൈവർ ഇറങ്ങിയോടി. അതിന് ശേഷമാണ് കീഴടങ്ങിയത്. ചെക്‌പോസ്റ്റിനുമുന്നിൽ നിർത്താൻ കൈ കാണിച്ചെങ്കിലും കെ.എൽ.10 ബി.എ. 5250 നമ്പർ ലോറി അമിതവേഗത്തിൽ മുന്നോട്ടുപോയി. ലോറിയിൽ ഭാരക്കൂടുതലുണ്ടെന്ന് കണ്ടതിനെത്തുടർന്ന് പരിശോധിക്കാൻ ബൈക്കിൽ അസർ പിന്തുടർന്നത്.

എലപ്പുള്ളി എടുപ്പുകുളം പി.കെ. ചള്ളയിലെ എ. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ രേഖകളിൽ പറയുന്നത്. സംഭവത്തിൽ ടിപ്പർഡ്രൈവർ വണ്ണാമട സോമസുന്ദരന്റെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി കൊഴിഞ്ഞാമ്പാറ എസ്‌ഐ. എസ്. അൻഷാദ് അറിയിച്ചു. അസർ മോട്ടോർ റേസിങ്ങിലും മറ്റും വിദഗ്ധനായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP