Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കയിൽ രോഗം പിടികൂടിയവരിൽ 38 ശതമാനവും 20 നും 54 നും ഇടയിൽ പ്രായമുള്ളവർ; കൊറോണക്ക് പ്രായഭേദമുണ്ടെന്ന റിപ്പോർട്ടുകളിൽ വാസ്തവമില്ല; കിളവന്മാർ മാത്രം പേടിച്ചാൽ മതിയെന്നു പറഞ്ഞു കറങ്ങിത്തിരിഞ്ഞു നടക്കുന്നവർ ജാഗ്രതൈ!

അമേരിക്കയിൽ രോഗം പിടികൂടിയവരിൽ 38 ശതമാനവും 20 നും 54 നും ഇടയിൽ പ്രായമുള്ളവർ; കൊറോണക്ക് പ്രായഭേദമുണ്ടെന്ന റിപ്പോർട്ടുകളിൽ വാസ്തവമില്ല; കിളവന്മാർ മാത്രം പേടിച്ചാൽ മതിയെന്നു പറഞ്ഞു കറങ്ങിത്തിരിഞ്ഞു നടക്കുന്നവർ ജാഗ്രതൈ!

സ്വന്തം ലേഖകൻ

യുവത്വത്തിന്റെ ചോരത്തിളപ്പിന് കൊറോണയെ ചെറുക്കാനാകില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ നല്ലത്. കൊറോണക്ക് പ്രായവ്യത്യാസമില്ല. അമേരിക്കയിൽ രോഗം ബാധിച്ചവരിൽ 38 ശതമാനവും 20 നും 54 നും ഇടയിൽ പ്രായമുള്ളവരെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്റൻസീവ് കെയറിലുള്ളവരിൽ 48 ശതമാനവും 65 ൽ താഴെ പ്രായമുള്ളവരും. വൃദ്ധരിലാണ് രോഗം ഗുരുതരമാകുവാനുള്ള സാധ്യത ഏറെയെങ്കിലും യുവാക്കൾക്കും അപകട സാദ്ധ്യതയുണ്ടെന്നാണ് സെന്റർ ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത്. ഫെബ്രുവരി 12 നും മാർച്ച് 16 നും ഇടയിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ കണക്കുകളാണിത്.

രോഗ ബാധിതരിൽ 20 ശതമാനവും ഇന്റൻസീവ് കെയറിലുള്ളവരിൽ 12 ശതമാനവും മില്ലേനിയൽ തലമുറയിൽ പെട്ടവരാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്, അതായത് 20 നും 44 നും ഇടയിൽ പ്രായമുള്ളവർ. അതിനാൽ തന്നെ ചെറുപ്പക്കാരും വലിയ കരുതൽ എടുക്കണമെന്ന് കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജി പ്രൊഫസർ ആയ ഡോ. സ്റ്റീഫൻ മോഴ്സ് പറയുന്നു. മറ്റുവിധത്തിൽ പൂർണ്ണാരോഗ്യവാന്മാരായിരുന്നാലും ഇതേ കരുതൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഠനവിധേയമാക്കിയ 44 മരണങ്ങളിൽ 20 പേർ 65 നും 84 നും ഇടയിലുള്ളവരായിരുന്നു. 12 പേർ എൺപത്തഞ്ചോ അതിന് മുകളിലോ പ്രായമുള്ളവരും. ബാക്കിയുള്ളവർ 20 നും 65 നും ഇടയിൽ പ്രായമുള്ളവരാണ്. 19 വയസ്സിൽ താഴെയുള്ളവരിൽ മരണമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

റെസ്റ്റൊറന്റുകളിലും ബാറുകളിലും തടിച്ചുകൂടുന്നത് കൂടുതലും യുവാക്കളാണ്. ഇത് ഒഴിവാക്കാൻ ശ്രമിക്കണമെന്ന് പ്രസിഡണ്ട് ട്രംപ് ഒരു സന്ദേശത്തിൽ പറഞ്ഞു. അവരെ വൈറസ് ബാധിക്കുവാനുള്ള സാദ്ധ്യതയുണ്ടെന്നു മാത്രമല്ല വീട്ടിലുള്ള മുതിർന്നവർക്കും അവർ ഈ ബാധ പകർന്നു കൊടുക്കുവാൻ സാദ്ധ്യതയുണ്ട്. അദ്ദേഹം തുടർന്നു പറഞ്ഞു.

ചൈനയിൽ നിന്നും കൊറിയയിൽ നിന്നുമൊക്കെ ആദ്യം വന്ന കൊറോണ കേസുകളിൽ വൃദ്ധരായിരുന്നു ഏറെയും ഒരുപക്ഷെ ഇതായിരിക്കാം ഇത്തരമൊരു തെറ്റിദ്ധാരണ പരക്കാൻ ഇടയാക്കിയതെന്ന് വൈറ്റ്ഹൗസ് കൊറോണ വൈറസ് ടാസ്‌ക്‌ഫോഴ്സ് അംഗമായ ഡോ. ഡെബോറ ബ്രിക്‌സ് പറയുന്നു. വൃദ്ധരിൽ മരണത്തിനുള്ള സാദ്ധ്യത വളരെ കൂടുതലാണെങ്കിലും ചെറുപ്പക്കാർ സുരക്ഷിത മേഖലയിൽ അല്ലെന്നും കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് അവർ പ്രസ്താവിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ച വരെ 9500 കൊറോണാ ബാധയാണ് യു എസ്സിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വരെ ഇത് 7500 ആയിരുന്നു. ഒരു ദിവസം കൊണ്ടാണ് 2000 അധിക കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്റൻസീവ് കെയർ യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. യു എസ് നേവിയുടെ രണ്ട് ഹോസ്പിറ്റൽ ഷിപ്പുകൾ കിഴക്കൻ തീരത്തേക്കും പടിഞ്ഞാറൻ തീരത്തേക്കും തിരിച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP