Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു; കോടിക്കണക്കിനു രൂപ മുടക്കി ബിജെപി തന്റെ എംഎൽഎമാരെ റാഞ്ചിയെന്നും കുതിരക്കച്ചവടത്തിന് ജനം മറുപടി നൽകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ്; പ്രതിസന്ധി തുടങ്ങിയത് 22 എംഎൽഎമാർക്കൊപ്പം ജ്യോതിരാദിത്യസിന്ധ്യ പാർട്ടി വിട്ടപ്പോൾ; മധ്യപ്രദേശിലെ ഭരണവും കോൺഗ്രസിന് നഷ്ടമാവുന്നു

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു; കോടിക്കണക്കിനു രൂപ മുടക്കി ബിജെപി തന്റെ എംഎൽഎമാരെ റാഞ്ചിയെന്നും കുതിരക്കച്ചവടത്തിന് ജനം മറുപടി നൽകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ്; പ്രതിസന്ധി തുടങ്ങിയത് 22 എംഎൽഎമാർക്കൊപ്പം ജ്യോതിരാദിത്യസിന്ധ്യ പാർട്ടി വിട്ടപ്പോൾ; മധ്യപ്രദേശിലെ ഭരണവും കോൺഗ്രസിന് നഷ്ടമാവുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നതിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിൽ അവസാനം മധ്യപ്രദേശിൽ കോൺഗ്രസിന് ഭരണം നഷ്ടമാവുന്നു. പിടിച്ചു നിൽക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയയോശട മധ്യപ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് കമൽനാഥ് പത്രസമ്മേളനത്തിൽ ആരോപിച്ചു. കോടിക്കണക്കിനു രൂപ മുടക്കിയാണ് ബിജെപി തന്റെ എംഎൽഎമാരെ രാജി വയ്‌പ്പിച്ചത്. ജനാധിപത്യ മൂലങ്ങൾ ലംഘിച്ച ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്നും കമൽനാഥ് പറഞ്ഞു. വിശ്വാസവോട്ടെടുപ്പിനു നിൽക്കാതെയാണ് രാജി.

15 മാസം സംസ്ഥാനത്തെ ശരിയായ ദിശയിൽ നയിക്കാനാണു ശ്രമിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉയർന്നു വന്ന മധ്യപ്രദേശിനെ കുറിച്ച് ബിജെപിക്ക് അസൂയയായിരുന്നു. എന്റെ സർക്കാർ തെറ്റായ വാഗ്ദാനങ്ങൾ നൽകിയിട്ടില്ല. അഞ്ചു വർഷത്തേക്കാണ് ജനങ്ങൾ ഞങ്ങൾക്ക് അധികാരം നൽകിയത്. എന്നാൽ അധികാരത്തിൽ കയറിയ ആദ്യം ദിനം മുതൽ ബിജെപി ഞങ്ങളെ ഉന്നം വച്ചു തുടങ്ങിയെന്നും കമൽനാഥ് പറഞ്ഞു.വിശ്വാസവോട്ടെടുപ്പിനു മുൻപു നടന്ന പത്രസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. ഉടൻ ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നും കമൽനാഥ് അറിയിച്ചു.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 എംഎൽഎമാർ പാർട്ടി വിട്ടതിന് പിന്നാലെയാണ് മധ്യപ്രദേശിൽ സർക്കാരിന്റെ നിലനിൽപ്പ് ഭീഷണിയിലായത്. ഇവർ സ്പീക്കർക്ക് രാജി നൽകിയിരുന്നു.മധ്യപ്രദേശിൽ തന്റെ സർക്കാർ ന്യൂനപക്ഷമായ സാഹചര്യത്തിൽ നിയമസഭയിസൽ വിശ്വാസ വോട്ട് നടത്താൻ മുഖ്യമന്ത്രി കമൽനാഥ്, ഗവർണർ ലാൽജി ടണ്ടനോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ ബാധകാരണമാക്കിയെടുത്ത് വിശ്വാസവോട്ട് പരമാവധി വൈകിപ്പി്ക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. മധ്യപ്രദേശ് രാഷ്ട്രീയത്തിലാണ് കൊറോണ ബാധയെന്നായിരുന്നു കമൽനാഥിന്റെ ആരോപണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP