Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഇന്ത്യൻ ഫുട്ബോളർ: മെൽബൺ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയപ്പോൾ ഓസിസിനെതിരെ നേടിയ വിജയത്തിൽ നിർണായക പങ്ക്; ഇന്ത്യൻ ഫുട്‌ബോളിനുള്ള സമഗ്ര സംഭവനയിൽ 'ഓർഡർ ഓഫ് മെറിറ്റ്' ആദരം; 1961 ൽ അർജുന അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യമായി നേടിയ താരം; 1990 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഒളിംപ്യനും ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസവുമായ പി കെ ബാനർജി വിടപറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസവും മുൻ ക്യാപ്റ്റനുമായ പി.കെ ബാനർജി അന്തരിച്ചു. 83 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഒന്നര മാസമായി ആശുപത്രിയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഫെബ്രുവരി ആറിനാണ് 83-കാരനായ ബാനർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1960-ലെ റോം ഒളിമ്പിക്‌സിൽ ഇന്ത്യയെ നയിച്ചത് പി.കെ ബാനർജിയായിരുന്നു.

ഫ്രഞ്ച് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോൾ നേടിയതും അദ്ദേഹമായിരുന്നു. 1962-ലെ ഏഷ്യൻ ഗെയിംസ് ഫുട്‌ബോൾ ഫൈനലിൽ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തിൽ ടീമിനായി 17-ാം മിനിറ്റിൽ ഗോൾ നേടി. ബംഗാളിലെ മൊയ്‌നഗുരിയിൽ 1936 ജൂൺ 23നായിരുന്നു പി.കെ. ബാനർജിയുടെ ജനനം. 1956-ലെ മെൽബൺ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാർട്ടർ ഫൈനലിൽ ഓസീസിനെ 4-2 ന് തോൽപ്പിച്ച കളിയിൽ നിർണായക പങ്കും വഹിച്ചിട്ടുണ്ട്.

ഇന്ത്യൻ ഫുട്‌ബോളിന് ബാനർജിയുടെ സംഭാവനകൾ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004-ൽ അദ്ദേഹത്തിന് 'ഓർഡർ ഓഫ് മെറിറ്റ്' നൽകി ആദരിച്ചിരുന്നു. 1961-ൽ അർജുന പുരസ്‌കാരവും 1990-ൽ പത്മ ശ്രീ പുരസ്‌കാരവും ലഭിച്ചു. മക്കൾ: പൗല ബാനർജി, പൂർണ ബാനർജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP