Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാലക്കുടി മണ്ഡലത്തെ പ്രതിനിധികരിച്ച് സഭയിൽ എത്തിയത് രണ്ട് തവണ: പാർട്ടി പിളർന്നപ്പോഴും കോൺഗ്രസിനൊപ്പം തന്നെ ഉറച്ചു നിന്നു; രാഷ്ട്രീയ ജീവിതം പൂർണമായി അവസാനിച്ചതോടെ ജീവിതം പുസ്തകവായനയ്ക്കായി മാറ്റിവെച്ചു; മുൻ എംഎ‍ൽഎ.യും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ.ജെ. ജോർജ് ഓർമയാകുമ്പോൾ

ചാലക്കുടി മണ്ഡലത്തെ പ്രതിനിധികരിച്ച് സഭയിൽ എത്തിയത് രണ്ട് തവണ: പാർട്ടി പിളർന്നപ്പോഴും കോൺഗ്രസിനൊപ്പം തന്നെ ഉറച്ചു നിന്നു; രാഷ്ട്രീയ ജീവിതം പൂർണമായി അവസാനിച്ചതോടെ ജീവിതം പുസ്തകവായനയ്ക്കായി മാറ്റിവെച്ചു; മുൻ എംഎ‍ൽഎ.യും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ.ജെ. ജോർജ് ഓർമയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മുൻ എംഎ‍ൽഎ.യും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ.ജെ. ജോർജ് (85) അന്തരിച്ചു. ചിറ്റിലപ്പിള്ളി കുഞ്ഞാപ്പുവീട്ടിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. 1977-ൽ തൃശ്ശൂർ, 1987, 1991 വർഷങ്ങളിൽ ചാലക്കുടി നിയോജകമണ്ഡലങ്ങളിൽനിന്നാണ് എംഎ‍ൽഎയായി സഭയിൽ എത്തി. 1955-ൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയപ്രവേശനം. പാർട്ടി പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിനൊപ്പം നിന്നു. 1977-ൽ സംഘടനാ കോൺഗ്രസും ജനസംഘവും ചേർന്ന് രൂപവത്കരിച്ച ജനതാപാർട്ടിയുടെ പ്രതിനിധിയായി തൃശ്ശൂരിലായിരുന്നു ആദ്യജയം. ജനതാ പ്രതിനിധിയായി നിന്നതോടെ പിന്നീട് ചാലക്കുടി മണ്ഡലത്തിലും വിജയിച്ചിരുന്നു.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയം തീർത്തും അവസാനിപ്പിച്ചു. പിന്നീടുള്ള ജീവിതം പുസ്തകവായനയ്ക്കായി മാറ്റിവെയ്ക്കുകയായിരുന്നു. 1934 ഡിസംബർ ഒന്നിന് തൃശ്ശൂരിലാണ് ജനനം. പിതാവ്: ജോസഫ്. അമ്മ: താണ്ടു. സഹോദരങ്ങൾ: കെ.ജെ. കൊച്ചപ്പൻ, കെ.ജെ. റോസി, പരേതരായ കെ.ജെ. ജോസഫ്, കെ.ജെ. മേരി. ശവസംസ്‌കാരം ശനിയാഴ്ച അഞ്ചിന് തൃശ്ശൂർ ലൂർദ്പള്ളി സെമിത്തേരിയിൽ. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP