Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്കൽ കമ്മിറ്റിയിലെയും ഏരിയ കമ്മിറ്റിയിലെയും ചിലർ ചേർന്ന് അവിഹിതം മൂടി വെയ്ക്കാൻ ശ്രമിക്കുന്നു; സഖാവിന്റെ ഭാര്യയും സഖാത്തിയും തമ്മിൽ എന്നും വഴക്ക്; വഴിവിട്ട ബന്ധം പുറത്താക്കിയെന്ന വ്യാജ പ്രചരണം നടത്തുന്നവർ തനിക്ക് പാർട്ടി അംഗത്വവും നൽകുന്നില്ല; നാട്ടിൽ പാട്ടായ അവിഹിതം കാരണം പുറത്തേക്ക് ഇറങ്ങാനാകുന്നില്ലെന്നും പരാതി; തിരുവല്ലയിലെ പുറമറ്റത്ത് സിപിഎമ്മിൽ 'അവിഹിത തർക്കം'; നാല് പേജുള്ള പരാതി വായിച്ച് ഞെട്ടി കോടിയേരിയും

ലോക്കൽ കമ്മിറ്റിയിലെയും ഏരിയ കമ്മിറ്റിയിലെയും ചിലർ ചേർന്ന് അവിഹിതം മൂടി വെയ്ക്കാൻ ശ്രമിക്കുന്നു; സഖാവിന്റെ ഭാര്യയും സഖാത്തിയും തമ്മിൽ എന്നും വഴക്ക്; വഴിവിട്ട ബന്ധം പുറത്താക്കിയെന്ന വ്യാജ പ്രചരണം നടത്തുന്നവർ തനിക്ക് പാർട്ടി അംഗത്വവും നൽകുന്നില്ല; നാട്ടിൽ പാട്ടായ അവിഹിതം കാരണം പുറത്തേക്ക് ഇറങ്ങാനാകുന്നില്ലെന്നും പരാതി; തിരുവല്ലയിലെ പുറമറ്റത്ത് സിപിഎമ്മിൽ 'അവിഹിത തർക്കം'; നാല് പേജുള്ള പരാതി വായിച്ച് ഞെട്ടി കോടിയേരിയും

എസ് രാജീവ്‌

തിരുവല്ല : സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വനിതാ സഖാവും തമ്മിലുള്ള അവിഹിത ബന്ധം പുറത്താക്കിയെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്നും പാർട്ടി അംഗത്വം പുതിക്കി നൽകുന്നില്ലെന്നും കാട്ടി സംസ്ഥാന സെക്രട്ടറി മുമ്പാകെ മഹിളാ അസോസിയേഷൻ നേതാവിന്റെ പരാതി. ഈ പരാതിയിൽ കരുതലോടെ തീരുമാനം എടുക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

പുറമറ്റം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിജു പി കുരുവിളയും പുറമറ്റം ലോക്കൽ കമ്മിറ്റിയംവുമായ വനിതാ സഖാവും തമ്മിലുള്ള അവിഹിത ബന്ധം പുറത്താക്കിയെന്ന് ആരോപിച്ചാണ് മഹിളാ അസോസിയേഷൻ നേതാവിനെ മാനസികമായി പീഡിപ്പിക്കുന്നതായ പരാതി ഉയർന്നിരിക്കുന്നത്. ഉമിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ മേഖല കമ്മിറ്റിയംഗവുമാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രേഖാ മൂലം പരായി നൽകിയിരിക്കുന്നത്. പരാതിയിലെ വിശദാംശങ്ങൾ വായിച്ച് കോടിയേരിയും ഞെട്ടിയിട്ടുണ്ട്. ഗൗരവത്തോടെയാണ് ഈ വിഷയം പാർട്ടി പരിഗണിക്കുന്നത്.

എൽ സി സെക്രട്ടറിയും വനിതാ സഖാവും തമ്മിലുള്ള അവിഹിതം നാട്ടിൽ പാട്ടാണെന്നും ഇക്കാരണം കൊണ്ട് പാർട്ടിയുടെ കാര്യങ്ങളുമായി പൊതുജനങ്ങൾക്ക് മുമ്പിലേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും പരാതിയിൽ പറയുന്നുണ്ട്. അവിഹിതം പുറത്താക്കിയതിലെ പക മൂലം ഷിജു പി കുരുവിള , അജിത് പ്രസാദ്, ഒ പി പ്രസാദ് , വനിതാ സഖാവ് എന്നിവർ ചേർന്ന് പാർട്ടി അംഗത്വം പുതുക്കി നൽകുന്നതിന് തടസം നിൽക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രൂപ്പ് പോരിന്റെ ഭാഗമാണോ പരാതിയെന്നും സിപിഎം സംസ്ഥാന നേതൃത്വം പരിശോധിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ കമ്മറ്റിയുമായും കൂടിയാലോചന നടത്തും.

തന്റെ ഭർത്താവുമായി വെച്ചു പുലർത്തുന്ന അവിഹിത ബന്ധത്തെ ചൊല്ലി ഷിജു പി കരുവിളയുടെ ഭാര്യയും വനിതാ സഖാവും തമ്മിൽ വഴക്ക് പതിവാണെന്നും പരാതിയിൽ പരാമർശമുണ്ട്. ലോക്കൽ കമ്മിറ്റിയിലെയും ഏരിയ കമ്മിറ്റിയിലെയും ചിലർ ചേർന്ന് അവിഹിതം മൂടി വെയ്ക്കാൻ ശ്രമിക്കുകയാണെന്നും സംഭവം സംബന്ധിച്ച് പാർട്ടി നൽകിയ പരാതിയിലുണ്ട്. താനാണ് അവിഹിത ബന്ധം പുറത്താക്കിയതെന്ന വ്യാജ പ്രചരണം നടത്തി തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിക്കുന്നു.

സംഭവം സംബന്ധിച്ച് പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുവാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാകണമെന്നുമാണ് നാല് പേജുകളുള്ള പരാതിയിലൂടെ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP