Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

40 കൊറോണ രോഗികൾ ഉണ്ടായിട്ടും കേരളം ഭയപ്പെടാത്തത് ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചർ ഇവിടെ ഉള്ളതുകൊണ്ട് മാത്രമാണ്; ഇറ്റലിയിൽ നിന്നും വൈറസുമായെത്തിയ കുടുംബം രോഗവാഹകരാവാതിരുന്നത് മാത്രം മതി ഈ കരുതലിന് തെളിവാകാൻ; റാന്നിയിലെ ആ വൃദ്ധ ദമ്പതികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നതിന് എങ്ങനെയാണ് നന്ദി പറയുക: കൊറോണക്കാലത്ത് കേരളത്തെ പ്രതീക്ഷയിലേക്ക് നയിക്കുന്ന നന്മ മരങ്ങളോട്...

40 കൊറോണ രോഗികൾ ഉണ്ടായിട്ടും കേരളം ഭയപ്പെടാത്തത് ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചർ ഇവിടെ ഉള്ളതുകൊണ്ട് മാത്രമാണ്; ഇറ്റലിയിൽ നിന്നും വൈറസുമായെത്തിയ കുടുംബം രോഗവാഹകരാവാതിരുന്നത് മാത്രം മതി ഈ കരുതലിന് തെളിവാകാൻ; റാന്നിയിലെ ആ വൃദ്ധ ദമ്പതികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നതിന് എങ്ങനെയാണ് നന്ദി പറയുക: കൊറോണക്കാലത്ത് കേരളത്തെ പ്രതീക്ഷയിലേക്ക് നയിക്കുന്ന നന്മ മരങ്ങളോട്...

മറുനാടൻ ഡെസ്‌ക്‌

ഇന്നലെ രാത്രിയിൽ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ കേരളത്തിൽ ഉള്ളവരെല്ലാം സ്‌കൂളുകളും മറ്റ് പ്രധാനപ്പെട്ട സ്ഥാപനങ്ങളും അടച്ച് കൊറോണ പ്രതിരോധ ചെയിന്റെ ഭാഗമാകണം എന്ന് പറഞ്ഞെങ്കിലും സർക്കാർ ഓഫീസുകളും മത സ്ഥാപനങ്ങളും അടക്കമുള്ളവ അടച്ച് കഴിവതും വീട്ടിൽ തന്നെ എല്ലാവരും കഴിയണം എന്ന പ്രസ്താവന വാസ്തവത്തിൽ സാധാരണക്കാർക്കിടയിൽ ആശങ്കയും പേടിയും വളർത്തിയിട്ടുണ്ട്. പക്ഷേ ഇത്തരം ഒരു സാഹചര്യത്തിൽ അങ്ങനെ ആശങ്കയും പേടിയും ഇല്ലാതെ ആർക്കും ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.

ഓരോ വ്യക്തിയും ഓർത്ത് നോക്കുക, കഴിഞ്ഞ കുറേ ദിവസങ്ങളായി അവരവരുടെ ജീവിത രീതിയിൽ ഏറെ മാറ്റം ഉണ്ടായിട്ടില്ലേ? എന്നെ ,ംബന്ധിച്ചിടത്തോളം 47 വർഷം കഴിഞ്ഞ എന്റെ ഈ ജീവിതത്തിൽ ആദ്യമായാണ് കരുതലോടും ശ്രദ്ധയോടും കൂടി സമയമെടുത്ത് ഞാൻ സോപ്പിട്ട് കൈകഴുകുന്നത് എന്ന് തുറന്ന പറയുന്നതിൽ അത്ഭുതം ഒന്നുമില്ല. ഇടപെടുന്നതിൽ ഒരു സൂക്ഷ്മത ഈ ദിവസങ്ങളിൽ എനിക്കും എന്റെ കുടുംബത്തിൽ ഉള്ളവർക്കും ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഉള്ളവർക്കും വന്നിരിക്കുന്നു. പരസ്പരം അകലം പാലിക്കുന്ന കാര്യത്തിലും വ്യക്തി ശുചിത്വം പാലിക്കുന്ന കാര്യത്തിലും ശ്രദ്ധാലുക്കളായി മലയാളികൾ മാറിയതിന്റെ പിന്നിൽ ഈ രോഗത്തെ കുറിച്ചുള്ള ഭയവും കരുതലും സർക്കാരിന്റെ ഇടപെടലുമാണ് എന്ന് തുറന്ന് പറയേണ്ടിയിരിക്കുന്നു.

അതിനെക്കാൾ പ്രധാനപ്പെട്ടതുകൊറോണ എന്ന മാരക രോഗം കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി ഉണ്ടായത് എന്നതാണ്. ഇന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളൊക്കെ അനുനിമിഷം രോഗാതുരമായിക്കൊണ്ടിരിക്കുമ്പോൾ കേരളത്തിന് ഭയപ്പെടാൻ പറ്റിയ ഒരു സാഹചര്യം ഇപ്പോഴും ഇല്ല എന്നതിന് അതിനെ പ്രതിരോധിക്കേണ്ട സമയത്ത് അതിശക്തമായ നിലപാടെടുത്ത സർക്കാരിനെ അഭിനന്ദിക്കേണ്ടി വരും. മൂന്ന് രോഗികൾ ആദ്യം കേരളത്തിൽ ഉണ്ടാകുമ്പോൾ ഒരാൾക്ക് പോലും അത് വ്യാപിക്കാതെ അവരെ സുരക്ഷിതമായി സംരക്ഷിച്ച് ചികിത്സിച്ച് ഭേദമാക്കി വീട്ടിലേക്ക് പറഞ്ഞ് വിട്ടു ഈ സർക്കാർ. പിന്നീട് അപ്രതീക്ഷിതമായി ഇറ്റലിയിൽ നിന്ന രോഗവാഹകരായി മൂന്ന് പേരടങ്ങിയ ഒരു കുടുംബം കേരളത്തിലേക്ക എത്തുകയാണ്. അവരാകട്ടെ ഈ രോഗത്തിന്റെ ഏറ്റവും അപകടകരമായ സാഹചര്യത്തിന് അവസരം ഒരുക്കിക്കൊണ്ട് അനേകരുമായി ഇടപെടുന്നു.

ഒടുവിൽ ഒരാൾ രോഗിയാണ് എന്ന് തെളിയുമ്പോൾ കരുതലോട് കൂടി അവർ ഇടപെട്ടിട്ടുള്ള സകലരേയും കണ്ടെത്തി ഐസൊലേഷൻ വാർഡിലാക്കി ചികിത്സിച്ച് രോഗവ്യാപനം ആറോ ഏഴോ എട്ടോ പേരിൽ ഒതുക്കാൻ കഴിഞ്ഞത് നിസ്സാര കാര്യമല്ല. രോഗവുമായി എത്തിയവരും അവരെ അടുത്ത് ഇടപെട്ടവരും മാത്രമാണ് രോഗികളായത് എന്നത് ഈ സർക്കാരിന്റെ കരുതലിനുള്ള ഏറ്റവും മികച്ച ഉദാഹരണമായി മാറി. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP