Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി തൊഴിലാളികൾ ജോലി സമയം കഴിഞ്ഞാൽ താമസ സ്ഥലങ്ങളിൽ തന്നെ കഴിയണം; വാരാന്ത്യങ്ങളിലും പൊതു ഒഴിവ് ദിനങ്ങളിലും പൊതു സ്ഥലങ്ങളിൽ ഒത്തുകൂടരുതെന്നും ഒമാൻ ഭരണകൂടം; കൊവിഡ്19 ബാധയുടെ പശ്ചാത്തലത്തിൽ നൽകുന്ന നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്നും മുന്നറിയിപ്പ്

പ്രവാസി തൊഴിലാളികൾ ജോലി സമയം കഴിഞ്ഞാൽ താമസ സ്ഥലങ്ങളിൽ തന്നെ കഴിയണം; വാരാന്ത്യങ്ങളിലും പൊതു ഒഴിവ് ദിനങ്ങളിലും പൊതു സ്ഥലങ്ങളിൽ ഒത്തുകൂടരുതെന്നും ഒമാൻ ഭരണകൂടം; കൊവിഡ്19 ബാധയുടെ പശ്ചാത്തലത്തിൽ നൽകുന്ന നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

മസ്കറ്റ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികൾക്കുള്ള മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഒമാൻ മാനവ വിഭവ ശേഷിമന്ത്രാലയം. രാജ്യത്ത് താമസിക്കുന്ന പ്രവാസി തൊഴിലാളികൾ തൊഴിൽ സമയംകഴിഞ്ഞാൽ പൊതു സ്ഥലങ്ങളിൽ ഒത്ത് കൂടരുതെന്ന് തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി. തൊഴിൽ സമയം കഴിഞ്ഞാൽ മുഴുവൻ സമയവും താമസ സ്ഥലത്ത് തന്നെ കഴിയണമെന്നാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

പ്രവാസി തൊഴിലാളികൾ ജോലി കഴിഞ്ഞെത്തിയാൽ താമസ സ്ഥലത്തു നിന്നും പുറത്ത് പോകരുതെന്നാണ് മാനവ വിഭവ ശേഷി മന്ത്രാലയം ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇതിനു രാജ്യത്തെ സ്വകാര്യ കമ്പനി അധികൃതർ തങ്ങളുടെ ജീവനക്കാർക്ക് വേണ്ടത്ര ബോധവത്കരണം നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാരാന്ത്യങ്ങളിലും മറ്റു പൊതു ഒഴിവു ദിവസങ്ങളിലും തങ്ങൾ താമസിച്ചു വരുന്ന സ്ഥലങ്ങളിൽ തന്നെ കഴിഞ്ഞു കൂടണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. അത്രമാത്രം ഒഴിച്ച് കൂടുവാൻ സാധിക്കാത്ത അവസരങ്ങളിൽ മാത്രമേ പുറത്ത് പോകുവൂ എന്നും അറിയിച്ചിട്ടുണ്ട്.

കൊവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ഒമാൻ സുപ്രിം കമ്മറ്റി നടപ്പിലാക്കി വരുന്നത്. രാജ്യത്ത്​ പത്രങ്ങളും മാസികകളുമടക്കം എല്ലാത്തരം പ്രസിദ്ധീകരണങ്ങളുടെയും അച്ചടിയും വിതരണവും നിർത്തിവെക്കാൻ സുപ്രീം കൗൺസിൽ തീരുമാനിച്ചു. രാജ്യത്തിന്​ പുറത്ത്​ അച്ചടിക്കുന്ന പത്രങ്ങളുടെയും മാസികകളുടെയും വിൽപനയും വിതരണവും നിർത്തിവെക്കാനും യോഗം നിർദ്ദേശിച്ചു. മാർച്ച്​ 23 തിങ്കളാഴ്​ച മുതൽ തീരുമാനം പ്രാബല്ല്യത്തിൽ വരും.

സർക്കാർ ഓഫീസുകളിലെയും ഏജൻസികളിലെയും ജീവനക്കാരുടെ എണ്ണം പരമാവധി മുപ്പത്​ ശതമാനമായി കുറക്കാൻ യോഗം നിർദ്ദേശിച്ചു. അടിയന്തിരാവശ്യങ്ങൾക്ക്​ മാത്രമുള്ള ജീവനക്കാർ മാത്രം ഓഫീസിലെത്തിയാൽ മതി. ബാക്കിയുള്ളവർക്ക്​ ബന്ധപ്പെട്ട അധികൃതരുടെ തീരുമാന പ്രകാരം വീട്ടിലിരുന്നും മറ്റും ജോലി ചെയ്യാവുന്നതാണ്​. എല്ലാ ധനവിനിമയ സ്​ഥാപനങ്ങളും അടക്കാനും യോഗം നിർദ്ദേശിച്ചു. ബാങ്കുകൾ ധനവിനിമയ സേവനം നൽകണം. ‘കോവിഡ്​’ മഹാമാരി വ്യാപിക്കാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ബാങ്കുകൾ കൈകൊള്ളുകയും വേണം. ഒാഫീസുകളിലെ ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ച്​ ‘വർക്ക്​ ഫ്രം ഹോം’ അടക്കം സംവിധാനം ഏർപ്പെടുത്താൻ വേണ്ട നടപടിക്രമങ്ങൾ കൈ​െകാള്ളാൻ സ്വകാര്യ സ്​ഥാപനങ്ങളോട്​ കമ്മിറ്റി നിർദ്ദേശിച്ചു.

വാണിജ്യ സ്​ഥാപനങ്ങളും മറ്റും കറൻസി നോട്ടുകളുടെ ഉപയോഗം പരമാവധി കുറക്കണം. കറൻസി നോട്ടുകൾ വഴി രോഗം പടരാനുള്ള സാധ്യത ഏറെയാണ്​ എന്നതിനാലാണിത്​. പകരം ഇലക്​ട്രോണിക്​ പേയ്​മെന്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു.

അതേസമയം ഇന്ന് മൂന്നു ഒമാൻ സ്വദേശികൾക്കു കൂടി രാജ്യത്ത് കോവിഡ് 19 പിടിപെട്ടതായി മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഒമാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 55 ആയി. നേരത്തെ രോഗം സ്ഥിരകരിച്ചിരുന്ന 17 പേർ സുഖം പ്രാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP